2351
ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്

ഉത്തരം :: കെ.എസ്.മണിലാൽ

ഹോർത്തൂസ് മലബാറിക്കസുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങൾ പരിചയപ്പെടാം

 1. ഹോർത്തൂസ് മലബാറിക്കസിന്റെ മലയാള വിവർത്തനത്തിന് നേതൃത്വം നൽകിയത്?
  Ans : കേരള സർവകലാശാല
 2. മലബാറിലെ ഔഷധ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം?
  Ans : ഹോർത്തൂസ് മലബാറിക്കസ്
 3. ഇന്ത്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കുന്നത്?
  Ans : ഹോർത്തൂസ് മലബാറിക്കസ്
 4. ഹോർത്തൂസ് മലബാറിക്കസ് രചിച്ചിരിക്കുന്ന ഭാഷ?
  Ans : ലാറ്റിൻ
 5. കേരളാരാമം എന്ന പേരിലറിയപ്പെടുന്ന ഗ്രന്ഥം?
  Ans : ഹോർത്തൂസ് മലബാറിക്കസ്
 6. ഹോർത്തൂസ് മലബാറിക്കസിന്റെ പ്രസിദ്ധീകരണം നടന്ന സ്ഥലം?
  Ans : ആംസ്റ്റർഡാം (1678 - 1703)
 7. ആകെ എത്ര വാല്യങ്ങളിലായാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചത്?
  Ans : 12
 8. ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിരിക്കുന്ന ആദ്യ വൃക്ഷം?
  Ans : തെങ്ങ്.
 9. ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിച്ചിരിക്കുന്നഅവസാന വൃക്ഷം?
  Ans : ആൽ
 10. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കാൻ നേതൃത്വം നൽകിയ ഡച്ച് ഗവർണർ ആര്?
  Ans : അഡ്മിറൽ വാൻറീഡ്
 11. ഹോർത്തൂസ് മലബാറിക്കസിന്റെ എന്ന രചനയിൽ സഹായിച്ച ഈഴവ വൈദ്യൻ?
  Ans : ഇട്ടി അച്യുതൻ
 12. ഹോർത്തൂസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച കാർമൽ പുരോഹിതനാര്?
  Ans : ജോൺ മാത്യൂസ്
 13. ലോകത്ത് മലയാള ഭാഷ പ്രത്യക്ഷപ്പെട്ട ആദ്യ ഗ്രന്ഥം?
  Ans : ഹോർത്തൂസ് മലബാറിക്കസ്
 14. ഹോർത്തൂസ് മലബാറിക്കസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യ വാക്ക്?
  Ans : തെങ്ങ്
2352
ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന പ്രതിഭാസം അറിയപ്പെടുന്നത്

സൂപ്പർ മൂൺ
2353
കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ കവി സദസ്സ് അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ ഏറ്റവും പ്രമുഖൻ

ഉദ്ദണ്ഡശാസ്ത്രികൾ
2354
കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി

റാണി ഗംഗാധര ലക്ഷ്മി
2355
മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്നത് എന്നാണ്

1741 ആഗസ്റ്റ് 10
2356
മാർത്താണ്ഡവർമ്മയ്ക്കുമുമ്പിൽ കീഴടങ്ങിയ ഡച്ചു സൈന്യാധിപനായ ഡിലനോയിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി

വീര രവിവർമ്മ
2357
മാർത്താണ്ഡവർമ്മ പണികഴിപ്പിച്ച കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രം

ഗജേന്ദ്രമോക്ഷം
2358
1809 ജനുവരി 11-ന് വേലുത്തമ്പി ദളവ പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത് ഏത് ക്ഷേത്ര സന്നിധിയിൽവെച്ചാണ്

കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
2359
ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് കാർത്തികതിരുനാൾ രാമവർമ്മ (40 വർഷം) എന്നാൽ ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി ആരാണ്

റാണി ഗൌരി ലക്ഷ്മീഭായി (5 വർഷം)
2360
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത്

ആയില്യം തിരുനാൾ
2361
ഉന്നത ജോലികൾ തദ്ദേശീയർക്ക് നൽകുക എന്ന ലക്ഷ്യത്തൊട ജി.പി.പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനമാണ് മലയാളി മെമ്മോറിയൽ. 1891 ജനുവരി 1-ന് ആരുടെ മുന്നിലാണ് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്

ശ്രീമൂലം തിരുനാൾ
2362
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ

പി. രാജഗോപാലാചാരി
2363
തിരുവിതാകൂറിലെ അവസാനത്തെ ഭരണാധികാരി, ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി എന്നീ വിശേഷണങ്ങൾക്ക് അർഹനായത്

ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
2364
പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ

കേണൽ ആർതർ വെല്ലസ്ലി
2365
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപമായ അഞ്ചുതെങ്ങ് കലാപം നടന്ന വർഷം

1697
2366
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം

ആറ്റിങ്ങൾ കലാപം (1721)
2367
വൈക്കം സത്യാഗ്രഹത്തോടനുഭാവം പ്രകടിപ്പുച്ചുകൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്

മന്നത്ത് പത്മനാഭൻ
2368
'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം

ക്ഷേത്ര പ്രവേശന വിളംബരം (1936 നവംബർ 12)
2369
മലബാർ കലാപവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡി (1921 നവംബർ 20) അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ

എ.ആർ.നേപ്പ് കമ്മീഷൻ
2370
അംശി നാരായണപിള്ള രചിച്ച 'വരിക വരിക സഹജരേ' എന്നു തുടങ്ങുന്ന ഗാനം ഏത് സത്യാഗ്രഹത്തിന്രെ മാർച്ചിംഗ് ഗാനമാണ്

ഉപ്പ് സത്യാഗ്രഹം
2371
പാലിയം സത്യാഗ്രഹത്തിൽ രക്തസാക്ഷിയായത്

എം.ജി.വേലായുധൻ
2372
അഞ്ചുതെങ്ങ് കലാപത്തിന്റെ പ്രധാന കാരണം

കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്
2373
ഗണപതി ഉൽസവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ

ബാലഗംഗാധര തിലകൻ
2374
സംബൽപ്പൂർ ഏത് നദിയുടെ തീരത്താണ്

മഹാനദി
2375
സംരക്ഷക പ്രഭു എന്നറിയപ്പെട്ടത്

ഒളിവർ ക്രോംവെൽ
2376
സംവാദ് കൌമുദി എന്ന പത്രം സ്ഥാപിച്ചത്

രാജാറാം മോഹൻ റോയ്
2377
സംഖ്യകൾ ലോകത്തെ ഭരിക്കുന്നു എന്നു പറഞ്ഞത്

പൈഥഗോറസ്
2378
സംഖ്യാദർശനത്തിന്റെ ഉപജ്ഞാതാവ്

കപിലൻ
2379
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്

ഉത്തർപ്രദേശ്
2380
ഗംഗയുടെ ഉൽഭവസ്ഥാനം

ഗംഗോത്രി
2381
ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത്

യമുന
2382
സംഗീതരത്നാകരം രചിച്ചത്

ശാർങ്ധരൻ
2383
സംഗീതജ്ഞനായിരുന്ന ഗുപ്തരാജാവ്

സമുദ്രഗുപ്തൻ
2384
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം

സാമവേദം
2385
സംഗീതജ്ഞനെന്നും പേരുകേട്ട തിരുവിതാംകൂർ രാജാവ്

സ്വാതി തിരുനാൾ
2386
സംഘകാലത്ത് കുറുഞ്ചി എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു

പർവത പ്രദേശം
2387
സംഘകാലത്ത് ജീവിച്ചിരുന്ന പ്രശസ്തയായ കവയിത്രി

ഔവ്വയാർ
2388
സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തമിഴ് വ്യാകരണഗ്രന്ഥം

തോൽക്കാപ്പിയം
2389
കേരള സംസ്ഥാന കായിക ദിനം എന്നാണ്

ഒക്ടോബർ 13
2390
സത്യം സൌന്ദര്യമാണ്, സൌന്ദര്യം സത്യവും എന്ന് പറഞ്ഞതാര്

കീറ്റ്സ്
2391
സ്യാനന്ദൂരപുരം എന്ന് സംസ്കൃതത്തിൽ പരാമർശിക്കുന്ന നഗരം

തിരുവനന്തപുരം
2392
ഗ്യാലപ് പോൾ എന്ന സങ്കേതത്തിനു തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്

യു.എസ്.എ
2393
സ്വപനശ്യംഗങ്ങളുടെ നഗരം

ഓക്സ്ഫോർഡ്
2394
സ്വപ്നാവാസവദത്തം, ഊരുഭംഗം എന്നിവ രചിച്ചത്

ഭാസൻ
2395
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ യാത്രാവിമാനം

സരസ്
2396
സ്വന്തമായി വാഹനം നിർമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയച്ച രാജ്യങ്ങൾ

അമേരിക്ക, റഷ്യ, ചൈന
2397
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്

മാങ്കുളം
2398
സ്വന്തം ഭാരത്തോടു തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി

കിവി
2399
സ്വന്തം മക്കളുടെ തടവിൽ കഴിയേണ്ടി വന്ന മുഗൾ ചക്രവർത്തി

ഷാജഹാൻ
2400
സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര്

ബാലകൃഷ്ണമേനോൻ