ഹരിവരാസനം പുരസ്കാരം
  1. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിവരുന്ന പുരസ്കാരമാണ് ഹരിവരാസനം പുരസ്കാരം.
  2. സംഗീതത്തിലൂടെ ശബരിമലയുടെ മതനിരപേക്ഷത, സമചിത്തത, സാർവത്രിക സാഹോദര്യം എന്നിവയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്‌കാരമാണ് ഹരിവരാസനം പുരസ്കാരം.
  3. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി എല്ലാ വർഷവും ഹരിവരാസനം പുരസ്കാരം പ്രഖ്യാപിക്കുകയും , മകരവിളക്ക് ദിവസം ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരം നൽകാറുമാണുള്ളത്.
  4. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്കാരം.
  5. 2012-ലാണ് ആദ്യ പുരസ്കാരം നൽകിയത്.
  6. കെ.ജെ.യേശുദാസിനാണ് ആദ്യ ഹരിവരാസനം പുരസ്കാരം ലഭിച്ചത്.
  1. 2012 - കെ.ജെ. യേശുദാസ്
  2. 2013 - കെ.ജി.ജയൻ
  3. 2014 - പി. ജയചന്ദ്രൻ
  4. 2015 - എസ്. പി. ബാലസുബ്രഹ്മണ്യം
  5. 2016 - എം. ജി. ശ്രീകുമാർ
  6. 2017 - ഗംഗൈ അമരൻ
  7. 2018 - കെ.എസ്.ചിത്ര
  8. 2019 - പി. സുശീല
  9. 2020 - ഇളയരാജ
  10. 2021 - വീരമണി രാജു
  11. 2022 - ആലപ്പുഴ രംഗനാഥ്
  12. 2023 - ശ്രീകുമാരൻ തമ്പി
കേരള പി.എസ്.സി ചോദ്യോത്തരങ്ങൾ
  1. കേരള സർക്കാരിന്റെ പ്രഥമ ഹരിവരാസനം പുരസ്കരം ലഭിച്ചത് ആർക്കാണ്?
    Ans: കെ.ജെ.യേശുദാസ്
  2. കെ.ജെ.യേശുദാസിന് പ്രഥമ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ഏത് വർഷമാണ്?
    Ans: 2012-ൽ
  3. ഏതു മേഖലയിലുള്ള വ്യക്തികൾക്കാണ് ഹരിവരാസനം പുരസ്കാരം നൽകിവരുന്നത്?
    Ans: സംഗീതം
  4. 2022-ലെ ഹരിവരാസനം പുരസ്കാര ജേതാവ് ആരായിരുന്നു?
    Ans: ആലപ്പി രംഗനാഥൻ
  5. 2021-ലെ ഹരിവരാസനം പുരസ്കാര ജേതാവ്?
    Ans: എം.ആർ.വീരമണി രാജ
  6. 2020-ലെ ഹരിവരാസനം പുരസ്കാര ജേതാവ് ആരായിരുന്നു?
    Ans: ഇളയരാജ
  7. ഹരിവരാസനം പുരസ്കാരം കെ.എസ് ചിത്രയ്ക്ക് ലഭിച്ചത് ഏതു വർഷമാണ്?
    Ans: 2018
  8. ഹരിവരാസനം പുരസ്കാരം ലഭിക്കുന്ന ആദ്യ സിനിമാ പിന്നണി ഗായിക?
    Ans: കെ.എസ്. ചിത്ര (2018)
  9. കേരള സർക്കാരിന്റെ ഈ വർഷത്തെ (2023-ലെ) ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്?
    Ans: ശ്രീകുമാരൻ തമ്പി