1
2021-ലെ ഓടക്കുഴൽ അവാർഡിന് അർഹയായത് ആരാണ്

ഉത്തരം :: സാറാ ജോസഫ്

 • സാറാ ജോസഫിന്റെ "ബുധിനി" (BUDHINI) എന്ന നോവലിനാണ് 2021-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത്.
 • മഹാകവി ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്.
 • 30000 രൂപയാണ് പുരസ്കാര തുക.
 • മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ 44-ാം ചരമ ദിനമായ 2022 ഫെബ്രുവരി 2 ന് ഡോ.എം.ലീലാവതി പുരസ്കാരം സമ്മാനിക്കും.
 • 1968 മുതൽ നൽകിവരുന്ന ഓടക്കുഴൽ അവാർഡ് കോവിഡ് മഹാമാരിയെത്തുടർന്ന് രണ്ട് വർഷമായി നൽകുന്നില്ലായിരുന്നു.
 • 2019-ലെ ഓടക്കുഴൽ അവാർഡ് ജേതാവ് എൻ പ്രഭാകരനായിരുന്നു, അദ്ദേഹത്തിന്റെ മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
2
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗിക്കാവുന്ന "കൊറോണ ഗാർഡ്" എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തത്

ഉത്തരം :: പുണെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ്

 • തമിഴ്നാട് ആരോഗ്യവകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയിലാണ് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയിരിക്കുന്നത്.
 • കോവിഡ് വകഭേദങ്ങൾക്കെതിരെ 98.4% ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്.
 • പാർശ്വഫലങ്ങളൊന്നും തന്നെ ഇല്ലാതെ സാധാരണ മിഠായി പോലെ കഴിക്കാവുന്ന ഇതിന് 10 രൂപയിൽ താഴെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
 • പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവയുടെ പ്രത്യേക മിശ്രിതമാണ് മിഠായിയുടെ അടിസ്ഥാന ഘടകം.
 • കൈകഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമെയുള്ള ആവരണം ഇല്ലാതാകുന്ന തത്വമാണ് മിഠായിലും പ്രയോഗിച്ചിരിക്കുന്നത്.
 • ഒരു മിഠായി കഴിച്ചാൽ 10 മുതൽ 12 മണിക്കൂർ വരെ ഫലപ്രാപ്തി നിലനിൽക്കും
3
ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് 2022 ജനുവരിയിൽ രാജിവെച്ച സുഡാൻ പ്രധാനമന്ത്രി

ഉത്തരം :: അബ്ദുള്ള ഹംദോക്

 • 2021 ഒക്ടോബറിൽ സൈന്യം അധികാരം പിടിച്ചെടുക്കുകയും നവംബറിൽ അബ്ദുള്ള ഹംദോക്കിനെ പ്രധാനമന്ത്രിയാക്കുകയും ചെയ്തിരുന്നു.
4
ശബ്ദത്തിന്റെ 9 മടങ്ങ് വേഗതിയിൽ സഞ്ചരിക്കുന്ന ഹൈപ്പർസോണിക് മിസൈലായ സിർക്കോൺ (Tsirkon) 2022 ജനുവരിയിൽ പരീക്ഷിച്ച രാജ്യം

ഉത്തരം :: റഷ്യ5
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫേസ്-2 പ്രോഗ്രാമിന് കീഴിലുള്ള ഏറ്റവുമധികം തുറസ്സായ മലമൂത്ര വിസർജന രഹിത (Open Defecation Free (ODF Plus) ഗ്രാമങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്

ഉത്തരം :: തെലങ്കാന

 • 2021 ഡിസംബർ 31 വരെയുള്ള സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ഫേസ്-2 പ്രോഗ്രാമിന് കീഴിലുള്ള ഏറ്റവുമധികം തുറസ്സായ മലമൂത്ര വിസർജന രഹിത (Open Defecation Free (ODF Plus) ഗ്രാമങ്ങളുടെ പട്ടികയിലാണ് തെലങ്കാന വീണ്ടും ഒന്നാമതെത്തുന്നത്.
 • തെലങ്കാനയിലെ 14200 വില്ലേജുകളിൽ 13737 എണ്ണവും (96.74%) ODF Plus പട്ടികയിൽ ഉണ്ട്.
 • തെലങ്കാനയ്ക്ക് പിറകിൽ പട്ടികയിൽ രണ്ട് മൂന്നും സ്ഥാനത്ത് തമിഴ്നാടും (4432 വില്ലേജ് - 35.39%), കർണാടകയും (1511 വില്ലേജ് - 5.59%) ഉണ്ട്.
 • ഗുജറാത്ത് പട്ടികയിൽ 17 സ്ഥാനത്താണ് (83 വില്ലേജ് 0.45
6
2022 ഫെബ്രുവരി മാസത്തിൽ വിശാഖപട്ടണത്ത് നടക്കുന്ന ഏത് ബഹുരാഷ്ട്ര നാവിക അഭ്യാസത്തിലേക്കാണ് ഇന്ത്യ 46 വിദേശ രാജ്യങ്ങളെ ക്ഷണിച്ചിരിക്കുന്നത്

ഉത്തരം :: മിലാൻ അഭ്യാസം 2022 (Milan Exercise 2022)

7
ഒമിക്രോണിനു ശേഷം ഫ്രാൻസിൽ കണ്ടെത്തിയ കോവിഡ് -19 പുതിയ വകഭേതം

ഉത്തരം :: ഇഹു (IHU)

 • ഇഹു (IHU) മെഡിറ്ററേനി ഇൻഫെക്ഷനിലെ അക്കാദമിക് വിദഗ്ദരാണ് പുതിയ കോവിഡ് 19 വകഭേതമായ B.1.640.2 കണ്ടെത്തിയത് അതിനാലാണ് ഇതിനെ ഇഹു എന്ന് വിളിക്കുന്നത്.
 • ഒമൈക്രോണിനേക്കാൾ കൂടുതൽ മ്യൂട്ടേറ്റഡ് സ്ട്രെയിനാണ് പുതിയ കോവിഡ് വകഭേതമാണ് IHU നുള്ളത്.
8
ലോക ബ്രെയിലി ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: ജനുവരി 4

 • അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുന്ന ലിപി സമ്പ്രദായമാണ് ബ്രെയിലി ലിപി എന്നറിയപ്പെടുന്നത്.
 • ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയിലി 1824 ലാണ് ബ്രെയിലി ലിപി അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ അപകടത്തെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട ലൂയിസ് ബ്രെയിലി തന്റെ 15 മത്തെ വയസ്സിലാണ് ബ്രെയിലി ലിപി കണ്ടുപിടിച്ചത്.
 • 1809 ജനുവരി 4-ന് ഫ്രാൻസിലെ കൂപ് വ്രെ പട്ടണത്തിലാണ് ലൂയിസ് ബ്രെയിൻ ജനിച്ചത്, അദ്ദേഹത്തിന്റെ ജന്മദിനം അനുസ്മരിച്ചുകൊണ്ടാണ് എല്ലാവർഷവും ജനുവരി 4-ന് ലോക ബ്രെയിലി ദിനമായി ആഘോഷിച്ചു വരുന്നത്


9
വിസ്താര എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: വിനോദ് കണ്ണൻ

10
2022 ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച പാകിസ്ഥാൻ ഓൾ റൌണ്ടർ

ഉത്തരം :: മുഹമ്മദ് ഹഫീസ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും