1
എത്രാമത് മന്നം ജയന്തി ആഘോഷമാണ് 2022 ജനുവരി 2 ന് നടന്നത്

ഉത്തരം :: 145-മത്

 • നായർ സർവ്വീസ് സൊസൈറ്റിയുടെ സ്ഥാപകനും, കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയുമാണ് മന്നത്ത് പത്മനാഭൻ.
 • 1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിലാണ് മന്നത്ത് പത്മനാഭൻ ജനിച്ചത്.
 • ഭാരത കേസരി എന്ന സ്ഥാനപ്പേരുള്ളത് മന്നത്ത് പത്മനാഭനാണ്.
2
2022 പുതുവർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരണമടഞ്ഞ പ്രശസ്ത തീർഥാടന കേന്ദ്രമായ മാതാ വൈഷ്ണോദേവി ക്ഷേത്രം എവിടെയാണ്

ഉത്തരം :: ജമ്മു കാശ്മീർ

 • ജമ്മു-ശ്രീനഗർ പാതയിലെ കട്ര പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയുളള ത്രികുട പർവതത്തിലെ പ്രകൃതിദത്ത ഗുഹയിലാണ് വൈഷ്ണോദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 • അതിപുരാതനായ ഈ ക്ഷേത്രത്തിൽ വർഷംതോറും ലക്ഷക്കണക്കിനാളുകളാണ് തീർത്ഥാടനത്തിനായി എത്താറുള്ളത്.
3
കേരള മുഖ്യമന്ത്രിയുടെ പുതിയ പൊതുജന പരാതി പരിഹാര ടോൾ ഫ്രീ നമ്പർ എത്രയാണ്

ഉത്തരം :: 1076

 • ഇതുവരെ കേരള മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര ടോൾ ഫ്രീ നമ്പർ 1800 425 7211 എന്ന 11 അക്ക ടോൾ ഫ്രീ നമ്പരായിരുന്നു.
4
ഇന്ത്യയിലെ ആദ്യത്തെ ഡൊമസ്റ്റിക് അനിമൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്

ഉത്തരം :: കുരിയോട്ടുമല (കൊല്ലം)5
പി.എം.കിസാൻ പദ്ധതിയുടെ പത്താം ഗഡുവായി 2022 ജനുവരിയിൽ എത്ര കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്

ഉത്തരം :: 20,946 കോടി

 • പുതുവർഷ സമ്മാനമായി രാജ്യത്തെ 10.09 കോടി കർഷകർക്ക് 20,946 കോടി രൂപയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.
 • 2019 ഫെബ്രുവരിയിലെ ബജറ്റിലാണ് പി.എം.കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകരുടെ അക്കൌണ്ടിലേക്ക് വർഷം തോറും 3 ഗഡുക്കളായി 6000 രൂപ നൽകും. ഇതുവരെ 9 ഗഡുക്കളായി 18000 രൂപ കർഷകരുടെ അക്കൌണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.
6
ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിന്റെ (ടെൽക്ക്) പുതിയ ചെയർമാനായി 2022 ജനുവരിയിൽ നിയമിതനായത്

ഉത്തരം :: പി.സി.ജോസഫ്

7
National Tiger Conservation Authority (NTCA) യുടെ റിപ്പോർട്ട് പ്രകാരം 2021 വർഷത്തിൽ ഏറ്റവും കൂടുതൽ കടുവകൾ മരണമടഞ്ഞത് ഏത് സംസ്ഥാനത്താണ്

ഉത്തരം :: മധ്യപ്രദേശ്

 • National Tiger Conservation Authority (NTCA) യുടെ റിപ്പോർട്ട് പ്രകാരം 2021 വർഷത്തിൽ മൊത്തം 126 കടുവകളാണ് ഇന്ത്യയിൽ മരണടഞ്ഞത്. അതിൽ കൂടുതൽ മരണമടഞ്ഞ സംസ്ഥാനങ്ങളിൽ 44 എണ്ണം മധ്യപ്രദേശിലും, 26 എണ്ണം മഹാരാഷട്രയിലും, 14 എണ്ണം കർണാടകയിലുമാണ്
8
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ മെട്രോ റെയിൽ ശൃംഖലയുള്ള നഗരം ഏതാണ്?

ഉത്തരം :: ഷാങ്ഹായ് (ചൈന)

 • ചൈനയിലെ തന്നെ ബെയ്ജിംഗ് ആണ് രണ്ടാം സ്ഥാനത്ത്, ഇന്ത്യയിലെ ഡൽഹിയാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരം


9
ഏത് രാജ്യം ആദ്യമായി ആഭ്യന്തരമായി നിർമ്മിച്ച ബഹിരാകാശ വിക്ഷേപണ വാഹനമാണ് 'KSLV-II നൂറി റോക്കറ്റ്' എന്നത്

ഉത്തരം :: സൌത്ത് കൊറിയ

 • KSLV-II നൂറി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു.
10
2021-ലെ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ ആരാണ്

ഉത്തരം :: ഇന്ത്യ

 • ഇന്ത്യയുടെ 8 മത് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണിത്. ദുബായിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ തോൽപ്പിച്ചത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും