ഇന്ത്യയിലെ പ്രധാന പാലങ്ങൾ
KERALA PSC STUDY NOTE IN MALAYALAM
പാലങ്ങളും സംസ്ഥാനങ്ങളും
ഗോശ്രീ പാലങ്ങൾ കേരളം
വേമ്പനാട് പാലം കേരളം
പാമ്പൻ പാലം തമിഴ്നാട്
നേപ്പിയർ പാലം തമിഴ്നാട്
നേത്രാവതി പാലം കർണാടകം
മാളവ്യ പാലം ഉത്തർ പ്രദേശ്
ധോല-സാദിയ പാലം അസം
ദിബാംഗ് നദി പാലം (Dibang River bridge) അരുണാചൽ പ്രദേശ്
ബാന്ദ്ര-വർളി കടൽപാലം മഹാരാഷ്ട്ര
നെഹ്രു സേതു ബീഹാർ
ജവാഹർ സേതു ബീഹാർ
രാജേന്ദ്ര സേതു ബീഹാർ
മഹാത്മാഗാന്ധി സേതു ബീഹാർ
വിക്രംശില സേതു ബീഹാർ
വിവേകാനന്ദ സേതു ബീഹാർ
നിവേദിത സേതു ബീഹാർ
രബിന്ദ്ര സേതു ബീഹാർ
ജൂബിലി ബ്രിഡ്ജ് ബീഹാർ

ഗോശ്രീ പാലങ്ങൾ
  1. കൊച്ചി നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ കായലുകളുടെ വടക്ക് ഭാഗത്തുള്ള ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ ഒരു സംവിധാനമാണ് ഗോശ്രീ പാലങ്ങൾ.
  2. ബോൾഗാട്ടി, വല്ലാർപാടം ദ്വീപുകളിളെയും, പടിഞ്ഞാറൻ ദ്വീപായ വൈപ്പിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗ്ഗമാണ് ഗോശ്രീ പാലങ്ങൾ.
  3. 2004 മാർച്ച് 17-നാണ് ഗോശ്രീ പാലങ്ങൾ സഞ്ചാരയോഗ്യമായത്.
മഹാത്മാഗാന്ധി സേതു
  1. ബീഹാറിലെ പാട്നയിൽ ഗംഗാനദിക്കു കുറുകേ നിർമ്മിച്ചിരിക്കുന്ന പാലമാണ് മഹാത്മാഗാന്ധി സേതു
  2. ഒരു നദിക്കു കുറുകെ നിർമ്മിക്കപ്പെട്ട പാലങ്ങളിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാണിത്
  3. 5575 മീറ്ററാണ് പാലത്തിന്റെ നീളം
  4. 1982 മേയിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.
ധോല-സാദിയ പാലം (ഭൂപൻ ഹസാരിക സേതു)
  1. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ് അസമിലെ ധോല-സാദിയ പാലം
  2. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ധോല സാദിയ പാലം.
  3. ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ലോഹിത് നദിക്ക് കുറുകെ 9.15 കിലോമീറ്റർ (5.69 മൈൽ) നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
  4. 2017 മേയിലാണ് ഇത് ഉദ്ഘാടനം ചെയ്തത്.
  5. നിലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ധോല-സാദിയ ആണെങ്കിലും, ബീഹാറിൽ ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന 2023 ജൂലൈയിൽ നിർമ്മാണം പൂർത്തിയാകുന്ന 9.76 കിലോമീറ്റർ (6.06 മൈൽ) നീളമുള്ള കച്ചി ദർഗ-ബിദുപൂർ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ദിബാംഗ് നദി പാലം (Dibang River bridge)
  1. ഇന്ത്യയിലെ വെള്ളത്തിന് മുകളിലൂടെയുള്ള ഏറ്റവും നീളമുള്ള രണ്ടാമത്തെ പാലമാണ് ദിബാംഗ് നദി പാലം.
  2. അരുണാചൽ പ്രദേശിലെ ബോംജീർ, മാലെക് ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ദിബാംഗ് നദിക്ക് കുറുകെ 6.2 കിലോമീറ്റർ നീളത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
  3. NH13 ട്രാൻസ്-അരുണാചൽ ഹൈവേയുടെ ഭാഗമായി 2018 ലാണ് ഈ പാലം ജനങ്ങൾക്കുവേണ്ടി തുറന്നുകൊടുത്തത്.
  4. "സികാങ്" എന്നും "ടലോൺ" എന്നും വിളിപ്പേരുള്ള പാലമാണ് ദിബാംഗ് നദി പാലം.
  5. തന്ത്രപരമായി പ്രാധാന്യമുള്ള ഈ പാലം, യഥാർത്ഥ നിയന്ത്രണ രേഖയുടെ അതിർത്തി പ്രദേശങ്ങളിലെ ഈസ്റ്റർ സെക്ടറിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെയും ചൈനീസ് സൈനിക ഭീഷണിയെയും നേരിടാൻ ഇന്ത്യൻ സൈന്യത്തെ സഹായിക്കുന്നു
ബാന്ദ്ര-വർളി കടൽപാലം
  1. ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലമാമ് ബാന്ദ്ര-വർളി കടൽപാലം
  2. ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരമായ മുംബയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് കടലിലൂടെ പണിതിരിക്കുന്ന 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം
  3. 5.6 കിലോമീറ്ററാണ് പാലത്തിന്റെ നീളം
വേമ്പനാട്ട് പാലം
  1. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽപാലമാണ് വേമ്പനാട് പാലം
  2. കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയാണ് പാലം നിർമ്മിച്ചിരിക്കുന്നത്
  3. 4.62 കിലോമീറ്ററാണ് പാലത്തിന്റെ നീളം
  4. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച് വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് പാലം ഉൾക്കൊള്ളുന്നത്., പാലമുൾപ്പെടെ ഈ റെയിൽപാതയുടെ നീളം 8.86 കിലോമീറ്റർ ആണ്.
  5. ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ-റോഡ് പാലമെന്നത് അസമിൽ ബ്രഹ്മപുത്ര നദിയിൽ നിർമ്മിച്ചിരിക്കുന്ന ബോഗിബീൽ പാലമാണ്, 4.94 കിലോമീറ്ററാണ് പാലത്തിന്റെ നീളം, 2018 ലാണ് പാലം ഗതാഗത യോഗ്യമായത്.