1
മഹാകവി പാലാ പുരസ്കാരത്തിന് 2021-ഡിസംബറിൽ അർഹനായത്

ഉത്തരം :: ആലങ്കോട് ലീലാകൃഷ്ണൻ

  • കിഴതടിയൂർ സഹകരണ ബാങ്കാണ് മഹാകവി പാലാ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. 50000 രൂപയാണ് പുരസ്കാര തുക.
2
ഇന്ത്യൻ നേവി അന്തർവാഹിനി ദിനമായി (Submarine Day) ആചരിക്കുന്നത് എന്നാണ്

ഉത്തരം :: ഡിസംബർ 8

3
സാർക്ക് ഉടമ്പടി (SAARC Charter Day) ദിനമായി 2021 ഡിസംബറിൽ ആചരിച്ച ദിവസം

ഉത്തരം :: ഡിസംബർ 8

  • 1985 ഡിസംബർ 8 ന് ധാക്കയിലെ ആദ്യ SAARC രാജ്യങ്ങളുടെ ആദ്യ ഉടമ്പടിയുടെ ഓർമ്മയ്ക്കായാണ് SAARC Charter Day എല്ലാവർഷവും ഡിസംബർ 8 ന് ആചരിച്ച് വരുന്നത്.
  • ബംഗ്ലാദേശ്, ഭൂട്ടാൻ, അഫിഗാനിസ്ഥാൻ, മാലിദ്വീപ്, നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങി 8 രാജ്യങ്ങളാണ് സാർക്ക് ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ളത്.

4
2021 ലെ 57-മത് ജ്ഞാനപീഠ പുരസ്കാര ജേതാവ്

ഉത്തരം :: ദാമോദർ മൌസോ

  • കൊങ്കണി സാഹിത്യകാരനാണ് ദാമേദർ മൌസോ.
  • അര നൂറ്റാണ്ടായി നോവൽ, ചെറുകഥ, നിരുപണം, തിരക്കഥ എന്നീ വിഭാഗത്തിൽ ഗോവൻ സാഹിത്യത്തിലെ തിളങ്ങുന്ന സാന്നിദ്യമാണ് ദാമോദർ മൌസോ.
  • 1983-ൽ കാർമേലിൻ എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • 11 ലക്ഷം രൂപയുംപ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് ജ്ഞാനപീഠ പുരസ്കാരം.
  • 5
    2020-ലെ 56-മത് ജ്ഞാനപീഠ പുരസ്കാര ജേതാവ് -

    ഉത്തരം :: നിൽമണി ഫൂകൻ

    • അസമീസ് കവിയാണ് നിൽമണി ഫൂകൻ.
    • നിൽമണി ഫൂകന്റെ പ്രശസ്ത കവിതാ സമാഹാരമായ "കൊബിത" ഒട്ടേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
    • 1981-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, 1990-ൽ പത്മശ്രീ, 2002-ൽ കേന്ദ്ര സാഹത്യ അക്കാദമി ഫലോഷിപ്പും നിൽമണി ഫൂക്കന് ലഭിച്ചുട്ടുണ്ട്.
    6
    2021 ഡിസംബറിൽ ഇന്ത്യൻ കപ്പൽ നിർമ്മാതക്കളായ Garden Reach Shipbuilders & Engineers (GRSE) ഇന്ത്യൻ നേവിക്കായി പുറത്തിറക്കിയ ആദ്യ Large Survey Vessel

    ഉത്തരം :: Sandhayak

    7
    2021 ഡിസംബറിൽ ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരു മിനിറ്റു കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് (സാർകോ) നിയമാനുമതി നൽകിയ രാജ്യം ഏതാണ്

    ഉത്തരം :: സ്വിറ്റ്സർലൻഡ്

    • വികസിപ്പിച്ചത് - എക്സിറ്റ് ഇന്റർനാഷണൽ

    8
    മലയാള സാഹിത്യകാരൻ എം.കെ. സാനുവിന്റെ ആദ്യ നോവൽ

    ഉത്തരം :: കുന്തീദേവി

    9
    2021 ഡിസംബറിൽ ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചതിനെത്തുടർന്ന് ICC Men's Test Ranking പട്ടികയിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ എത്തിയത്

    ഉത്തരം :: ഒന്നാം സ്ഥാനത്ത്

    10
    2021 ഡിസംബറിൽ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് എന്ന ഖ്യാതി നേടിയ വ്യക്തി

    ഉത്തരം :: ഡോ.ശാരദാ മേനോൻ

    വായനക്കാരുടെ ശ്രദ്ധയ്ക്ക്
    • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
    • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും