1
മിസ് യൂണിവേഴ്സ് 2021 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത

ഉത്തരം :: ഹർനാസ് സന്ധു (പഞ്ചാബ്)

  • 79 രാജ്യങ്ങളിലെ സുന്ദരികളെ പിന്തള്ളിയാണ് പഞ്ചാബ് ചണ്ഡിഗഡ് സ്വദേശി ഹർനാസ് കൌർ സന്ധു മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്.
  • ഇസ്രയേലിലെ ടെൽ അവീവിലായിരുന്നു മത്സരം നടന്നത്.
  • പരാഗ്വേയുടെ നദിയ ഫേരേര ഫസ്റ്റ് റണ്ണറപ്പ് ആയി.
  • ദക്ഷിണാഫ്രിക്കയുടെ ലലേല മസ്വാന മുന്നാം സ്ഥാനത്തും എത്തി.
  • 2000 ൽ മിസ് യൂണിവേഴ്സ് കിരീടം ലഭിച്ച ലാറ ദത്തയ്ക്കു ശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് 2021-ൽ ഇന്ത്യയ്ക്കു ഹർനാസ് സന്ധുവിലൂടെ വിശ്വ സുന്ദരീ പട്ടം ലഭിക്കുന്നത്.
  • ഇതുവരെ മൂന്ന് പേർക്കാണ് വിശ്വസുന്ദരീ പട്ടം ലഭിച്ചിട്ടുള്ളത് 1994-ൽ സുസ്മിത സെൻ, 2000-ൽ ലാറ ദത്ത, 2021-ൽ ഹർനാസ് കൌർ സന്ധു.
2
മിസിസ് ഗ്രാൻസ് യൂണിവേഴ്സ് 2021 കിരീടം നേടിയ മലയാളി വനിത

ഉത്തരം :: ഡോ.ശശിലേഖ നായർ

  • ഫിലിപ്പീൻസിലെ മനിലയിൽ വച്ച് നടക്കേണ്ട മത്സരം കോവിഡ്-19 മഹാമാരിയെത്തുടന്ന് ഓൺലൈൻ ആയാണ് നടന്നത്, തുടർന്ന് സംഘാടകർ കിരീടം ബംഗളൂരുവിൽ എത്തിച്ച് നൽകി.
  • തിരുവനന്തപുരം ടെക്നോപാർക്കിലെ IQ Matrix Infoways Solution കമ്പനിയുടെ സിഇഒ ആണ് നിലവിൽ ഡോ.ശശിലേഖ നായർ.
3
ദേശീയ ഊർജ്ജ സംരക്ഷണ ദിനം (National Energy Conservation Day) എന്നാണ്

ഉത്തരം :: ഡിസംബർ 14

  • വാനര ദിനമായി (Monkey Day) ആചരിക്കുന്ന ദിവസവും ഡിസംബർ 14 ആണ്
4
ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുണിസെഫിന്റെ (UNICEF) പുതിയ മേധാവിയായി (എക്സിക്യൂട്ടിവ് ഡയറക്ടർ) 2021 ഡിസംബറിൽ നിയമിതയായത്

ഉത്തരം :: കാതറിൻ റസൽ

  • നിലവിൽ യു.എസ് പ്രസിഡന്റ് ജോ.ബൈഡന്റെ ഉപദേഷ്ടാവും, വൈറ്റ് ഹൈസ് പ്രസിഡൻഷ്യൽ പഴ്സണൽ ഓഫീസ് (പിപിഒ) മേധാവിയും അഭിഭാഷകയുമാണ് കാതറിൻ റസൽ.
5
വൈറ്റ് ഹൌസ് പ്രസിഡൻഷ്യൽ പഴ്സനേൽ ഓഫീസ് (പിപിഒ) മേധാവിയായി 2021 ഡിസംബറിൽ നിയമിതനായ ഇന്ത്യൻ വംശജൻ

ഉത്തരം :: ഗൌതം രാഘവൻ

  • നിലവിലെ വൈറ്റ് ഹൌസ് പ്രസിഡൻഷ്യൽ പഴ്സനേൽ ഓഫീസ് (പിപിഒ) മേധാവിയായ കാതറിൻ റസൽ യൂനിസെഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായതോടെയാണ് ഗൌതം രാഘവൻ ഈ പദവിയിലെത്തുന്നത്.
6
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ ആവാർഡ് 2020 ലഭിച്ചത്

ഉത്തരം :: പി.ജയചന്ദ്രൻ

  • ഗായകൻ പി.ജയചന്ദ്രനാണ് 2020-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം.
    അഞ്ച് ലക്ഷം രൂപയാണ് പുരസ്കാര തുക.
  • അരനൂറ്റാണ്ടിലേറെയായി വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പി.ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.
  • 1985-ൽ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്, മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 5 തവണ ലഭിച്ചിട്ടുണ്ട്
7
പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാൻ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിൽ ആരംഭിച്ച ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ

ഉത്തരം :: 14566

8
രാജ്യാന്തര ക്രിക്കറ്റ് കൌൺസിലിന്റെ 2021 നവംബറിലെ താരമായി (Player of the month) തിരഞ്ഞെടുക്കപ്പെട്ട പുരുഷ ക്രിക്കറ്റർ

ഉത്തരം :: ഡേവിഡ് വാർണർ (ഓസ്ട്രേലിയ)

9
രാജ്യാന്തര ക്രിക്കറ്റ് കൌൺസിലിന്റെ 2021 നവംബറിലെ താരമായി (Player of the month) തിരഞ്ഞെടുക്കപ്പെട്ട വനിതാ ക്രിക്കറ്റർ

ഉത്തരം :: ഹെയ്ലി മാത്യൂസ് (വെസ്റ്റ് ഇൻഡീസ്)

10
കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സംസ്ഥാന സാംസ്കാരിക വകുപ്പ് 2021 ഡിസംബറിൽ ആരംഭിക്കുന്ന പദ്ധതി

ഉത്തരം :: ബാല കേരളം

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും