1
വയലിൻ ദിനമായി (National Violin Day) ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 13

2
2021 ഡിസംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ "ഷെഡ്യൂൾഡ്" പദവി നൽകിയ പെയ്മെന്റ് ബാങ്ക് ഏതാണ്.

ഉത്തരം :: Paytm Payments Bank Ltd (PPBL)

3
പിനാക്ക റോക്കറ്റ് വ്യൂഹത്തിന്റെ പരിഷ്കരിച്ച പതിപ്പായ പിനാക്ക ഇആർ (എക്സ്റ്റൻഡഡ് റേഞ്ച്) 2021 ഡിസംബറിൽ ഇന്ത്യ വിജയകരിമായി പരീക്ഷിച്ചത് എവിടെ നിന്നാണ്

ഉത്തരം :: പൊഖ്റാൻ (രാജസ്ഥാൻ)

  • അക്രമണ പരിധി 75 കിലോമീറ്ററായ പിനാക്ക ഇആർ രാജസ്ഥാനിലെ പോഖ്റാൻ മരുഭൂമിയിലാണ് പിനാക്ക റോക്കറ്റ് പരീക്ഷിച്ചത്.
  • നാഗ്പൂർ ആസ്ഥാനമായ ഇക്കേണമിക് എക്സ്പ്ലോസീവ്സ് ആണ് പിനാക്ക നിർമ്മിക്കുന്നത്.
4
ഏത് അന്താരാഷ്ട്ര സംഘടനയിലാണ് 2021 ഡിസംബറിൽ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ

5
2021 ഡിസംബറിൽ കോവിഡ്-19 ന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ച ജില്ല ഏതാണ്

ഉത്തരം :: എറണാകുളം

6
2021 ഡിസംബറിൽ കേന്ദ്ര സർക്കാർ National Monetization Pipeline -ന്റെ ഭാഗമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്

ഉത്തരം :: കരിപ്പൂർ വിമാനത്താവളം

7
2021 ഡിസംബറിൽ സപ്ലൈക്കോയുടെ ഓൺലൈൻ കച്ചവടത്തിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ്

ഉത്തരം :: സപ്ലൈ കേരള

8
2021 ഡിസംബറിൽ സർക്കാർ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കടലാസ് ഒഴിവാക്കി ലോകത്തിലെ ആദ്യ കടലാസ് രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കിയത്

ഉത്തരം :: ദുബായ്

9
Wheebox തയ്യാറാക്കിയ India Skills Report (ISR) 2022 ന്റെ (IMO) 9-ാം എഡിഷനിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ്

ഉത്തരം :: മഹാരാഷ്ട്ര

10
2021 ഡിസംബറിൽ അയർലൻഡിലും സ്കോട്ട്ലാന്റിലും നാശം വിതച്ച കൊടുങ്കാറ്റ് ഏതാണ്

ഉത്തരം :: ബരാ കൊടുങ്കാറ്റ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും