1
2019-2020 വർഷത്തെ കാളിദാസ് സമ്മാൻ ലഭിച്ച നർത്തക ദമ്പതികൾ ആരെല്ലാമാണ്

ഉത്തരം :: വി.പി.ധനഞ്ജയൻ, ശാന്താ ധനഞ്ജയൻ

  • മധ്യപ്രദേശ് സർക്കാരിന്റെ പ്രസിദ്ധ പുരസ്കാരമായ കാളിദാസ് സമ്മാൻ ഭാരതീയ നൃത്ത വിഭാഗത്തിൽ, 2019 & 2020 വർഷത്തെ ലഭിച്ചത് നർത്തക ദമ്പതികളായ വി.പി.ധനഞ്ജയനും, ശാന്താ ധനഞ്ജയനുമാണ്.
  • 2 ലക്ഷം രൂപയാണ് പുരസ്കാര തുക, 2019-ലെയും 2020-ലെയും പുരസ്കാരങ്ങൾ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്.
  • ധനഞ്ജയൻ കണ്ണൂർ സ്വദേശിയും, ശാന്ത പാലക്കാട് സ്വദേശിയുമാണ്, ഇവർ ഭരതകലാഞ്ജലി എന്ന നൃത്തവിദ്യാലയം ചെന്നൈയിൽ നടത്തുന്നു.
2
ഗ്രാമീണ ടൂറിസത്തിനു പ്രാധാന്യം നൽകികൊണ്ട് കേരള വിനോദസഞ്ചാര വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി

ഉത്തരം :: സ്ട്രീറ്റ് (STREET) പദ്ധതി

  • ഓരോ പ്രദേശത്തെയും സാധ്യതകൾ കണക്കിലെടുത്ത് ഗ്രീൻ സ്ട്രീറ്റ്, കൾചറൽ സ്ട്രീറ്റ്, എത്നിക് ക്യുസിൻ, ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകൾ സജ്ജമാക്കും.
  • STREET - Sustainable Tangiblie Responsible Experiential Ethnic Tourism Hubs
3
ഡോൺ ബുക്സ് നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള ബഷീർ പുരസ്കാരത്തിന് 2021 നവംബറിൽ അർഹനായത്

ഉത്തരം :: ജോയ്സി

  • 25000 രൂപയാണ് ബഷീർ പുരസ്കാര തുക.
  • മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ പ്രമുഖനാണ് ജോയ്സി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ജോയ് സി (ചോവാറ്റ്കുന്നേൽ).
  • മംഗളം, മനോരമ തുടങ്ങിയ വാരികകളിൽ എഴുതിയ നോവലുകളിലൂടെയാണ് ജോയ്സി ജനപ്രിയാനാകുന്നത്.
  • ജേസ് ജൂനിയർ, ജോസി വാഗമറ്റം, സി.വി നിർമ്മല എന്നീ തൂലികാ നാമങ്ങളിലും ജോയ് സി നോവലുകൾ രചിച്ചിട്ടുണ്ട്.
  • 40 വർഷങ്ങളായി 75-പരം നോവലുകൾ ജോയ്സി എഴുതിയിട്ടുണ്ട്.
4
മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുഡ്ബോൾ മാസികയുടെ "ബലോൻ ദ് ഓർ" പുരസ്കാരം 2021 നവംബറിൽ ലഭിച്ചത് ആർക്കാണ്.

ഉത്തരം :: ലയണൽ മെസ്സി (അർജ്ജന്റീന)

5
ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്ക് നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ ആരെയാണ് 2021 നവംബറിൽ തിരഞ്ഞെടുത്തത്

ഉത്തരം :: ജോസ് കെ.മാണി

  • കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെയാണ് (96-40) പരാജയപ്പെടുത്തി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
  • നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാജ്യസഭാ സ്ഥാനം ജോസ് കെ മാണി മുമ്പ് രാജിവച്ചിരുന്നു.

6
ഇന്ത്യൻ നാവികസേനയുടെ 25-മത് മേധാവിയായി 2021 നവംബർ 30-ന് ചുമതലയേറ്റത്

ഉത്തരം :: അഡ്മിറൽ ആർ ഹരികുമാർ

  • നാവികസേനയുടെ നിലവിലെ മേധാവിയായ അഡ്മിറൽ കരംബീർ സിങ് 2021 നവംബർ 30-ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പുതിയ മേധാവി അഡ്മിറൽ ആർ ഹരികുമാർ ചുമതയേൽക്കുന്നത്.
  • നാവികസേനാ മേധാവിയാകുന്ന മലയാളിയായ അഡ്മിറൽ അർ ഹരികുമാർ തിരുവനന്തപുരം സ്വദേശിയാണ്.
7
ദക്ഷിണ നാവിക കമാൻഡിന്റെ മേധാവിയായി 2021 നവംബർ 30-ന് ചുമതലയേറ്റത്

ഉത്തരം :: അഡ്മിറൽ എം.എ.പിഹോളി

  • നിലവിൽ എം.എ.പിഹോളി ഏഴിമല നാവിക അക്കാദമിയുടെ കമാൻഡന്റാണ്.
8
ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്നത്

ഉത്തരം :: മണിപ്പൂർ

9
2021 നവംബറഇൽ പുരാവസ്തു ഗവേഷകർ 800 വർഷം പഴക്കമുള്ളതെന്ന് കരുതുന്ന മമ്മി കണ്ടെത്തിയ തെക്കേ അമേരിക്കൻ രാജ്യം

ഉത്തരം :: പെറു

10
കേരള സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് 2021 പുരുഷവിഭാഗം ജേതാക്കൾ

ഉത്തരം :: കോഴിക്കോട്

  • കേരള സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് 2021 വനിതാവിഭാഗം ജേതാക്കൾ - തിരുവനന്തപുരം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും