1
52-മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) യിൽ ഗോൾഡൻ പീക്കോക്ക് അവാർഡ് നേടിയ ചിത്രം ഏതാണ്

ഉത്തരം :: റിംഗ് വാൻഡറിംഗ്

 • ജാപ്പനീസ് ചലച്ചിത്രമായ റിംഗ് വാൻഡറിംഗ് ആണ് 52-മത് ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ മയൂരം നേടിയത്.
 • റിംഗ് വാൻഡറിംഗ് സംവിധാനം ചെയ്തത് Mzsakazu Kaneko ആണ്.

52-മത് International Film Festival of India (IFFI)

 • മികച്ച നടൻ (രജതമയൂരം) - ജിതേന്ദ്ര ഭികുലാൽ ജോഷി (ചിത്രം - ഗോദാവരി)
 • മികച്ച നടി (രജത മയൂരം) - ഏഞ്ചല മൊലിന (ചിത്രം - Charlotte)
 • മികച്ച ചിത്രം (സുവർണ്ണ മയൂരം) - റിംഗ് വാൻഡറിംഗ് (സംവിധായകൻ - Mzsakazu Kaneko)
 • മികച്ച സംവിധായകൻ (രജത മയൂരം) - Vaclav Kadrnka (ചിത്രം - Saving one who was dead)

IFFI (International Film Festival of India

 • 1952 ജനുവരി 24 നാണ് IFFI (International Film Festival of India) സ്ഥാപിതമായത്.
 • ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ ഒന്നാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേള (IFFI).
 • 2004 - ൽ 35-മത് ചലച്ചിത്രമേള മുതലാണ് ഗോവയെ സ്ഥിരം വേദിയായി പ്രഖ്യാപിച്ചതും, ഗോവൻ രാജ്യാന്തര ചലച്ചിത്രമേള എന്ന് അറിയപ്പെട്ടു തുടങ്ങിയതും.
 • 1952 ജനുവരി 24-ന് നടന്ന ആദ്യ IFFI യുടെ വേദി മുംബൈ ആയിരുന്നു.

2
52-മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) യിൽ "ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ" ആയി തിരഞ്ഞെടുത്തത്

ഉത്തരം :: ഹേമാ മാലിനി (നടി) , പ്രസൂൺ ജോഷി (ഗാനരചയിതാവ്)

 • ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന പുരസ്കാരമാണ് "ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റ് ഓഫ് ദ ഇയർ പുരസ്കാരം.
 • രജത മയൂരവും, പത്ത് ലക്ഷം രൂപയും, സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം
3
52-മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) യിൽ "സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന്" അർഹരായവർ

ഉത്തരം :: മാർട്ടിൻ സ്കോർസെസെ, ഇസ്ത്വാൻ സാബോ

 • അമേരിക്കൻ ചലച്ചിത്ര സംവിധായകൻ നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ മാർട്ടിൻ സ്കോർസെസെയ്ക്കും, ഹംഗേറിൽ ചലച്ചിത്ര സംവിധായകൻ ഇസ്ത്വാൻ സാബോയ്ക്കുമാണ് 52-മത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFI) യിൽ "സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്" ലഭിച്ചത്.
4
രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ "ഗോപാൽ രത്ന പുരസ്കാരത്തിൽ" മികച്ച ക്ഷീരോത്പാദന സഹകരണ സംഘത്തിനുള്ള രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ സഹകരണ സംഘം

ഉത്തരം :: ദീപ്തിഗിരി സംഘം (വയനാട്)

 • രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ "ഗോപാൽ രത്ന പുരസ്കാരത്തിൽ" മികച്ച നാടൻ പശു കർഷക വിഭാഗത്തിൽ കോട്ടയം മോനിപ്പള്ളി സ്വദേശി രശ്മി ഇടത്തനാലിന് രണ്ടാം സ്ഥാനവും ലഭിച്ചു.
 • മൂന്നു ലക്ഷം രൂപ വീതമാണ് കേരളത്തിൽ നിന്നുള്ള ഈ രണ്ട് അവാർഡിനും ലഭിക്കുക.

5
ദേശീയ ക്ഷീരദിനം എന്നാണ്

ഉത്തരം :: നവംബർ 26

 • Milk Man of India, ധവള വിപ്ലവത്തിന്റെ പിതാവ് എന്നീ വിശേഷണങ്ങളുള്ള ഡോ.വർഗ്ഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.
 • 2014 മുതൽ ഇന്ത്യൻ ഡയറി അസോസിയേഷൻ (IDA) ആണ് നവംബർ 26 ദേശീയ ക്ഷീരദിനമായി ആചരിച്ചു തുടങ്ങിയത്.
 • 1921 നവംബർ 26 കോഴിക്കോട്ടാണ് ഡോ.വർഗ്ഗീസ് കുര്യൻ ജനിച്ചത്, 2012 സെപ്റ്റംബർ 9 ന് ഗുജറാത്തിലെ നാദിയാദിലാണ് അദ്ദേഹം അന്തരിച്ചത്.
 • ഡോ.വർഗ്ഗീസ് കുര്യന്റെ അദ്യവിശ്രമ സ്ഥലം ഗുജറാത്തിലെ ആനന്ദ് അണ്.
 • 2021 നവംബർ 26 ന് അദ്ദേഹത്തിന്റെ 100-ാം ജന്മദിനം രാജ്യം ആഘോഷിക്കുകയാണ്.
 • ഡോ.വർഗ്ഗീസ് കുര്യന്റെ നേത്യത്വത്തിലാണ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമായി മാറിയത്, 33 വർഷം ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനെ നയിച്ചു, അമുലിന്റെ ചെയർമാൻ സ്ഥാനം വഹിച്ചു, 1979-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഇഡമ) ആനന്ദിൽ സ്ഥാപിച്ചു.
 • മഗ്സസെ അവാർഡ് (1963), പത്മശ്രീ (1965), പത്മഭൂഷൺ (1966), പത്മവിഭൂഷൺ (1999), ലോകഭക്ഷ്യപുരസ്കാരം (1989), ക്യഷിരത്ന അവാർഡ് (1986), കർണേജി ഫൌണ്ടേഷന്റെ വാടലർ പീസ് പ്രൈസ് അവാർഡ് (1986) എന്നിവ ഡോ.വർഗ്ഗീസ് കുര്യൻ ലഭിച്ച പുരസ്കാരങ്ങളാണ്, കൂടാതെ യു.എസിലെ മിഷിഗൻ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
6
ലോക ക്ഷീരദിനം (അന്തർദേശീയ പാൽ ദിനം) എന്നാണ്

ഉത്തരം :: ജൂൺ 1

 • ആഗോള ഭക്ഷണമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിച്ച അന്താരാഷ്ട്ര ദിനമാണ് വേൾഡ് മിൽക്ക് ഡേ.
 • 2001 ജൂൺ 1 -നാണ് ആദ്യ വേൾഡ് മിൽക്ക് ഡേ എഫ്എഒ ആചരിച്ച് തുടങ്ങിയത്.
7
സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി 2021 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്തരം :: ജിജോ ജോസഫ്

 • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താരം ജിജോ ജോസഫ് ആണ് 2021 നവംബറിൽ സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.

8
2025 ഓടൊ ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം നിലവിൽ വരുന്ന രാജ്യം

ഉത്തരം :: ദക്ഷിണ കൊറിയ

 • ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് നഗരം ദക്ഷിണ കൊറിയ 2025-ഓടെ പൂർത്തിയാക്കും. വെള്ളപൊക്കത്തിൽ നിന്ന് രക്ഷപെടാൻ ദക്ഷിണ കൊറിയൻ തീരത്താണ് ഇത് നിർമ്മിക്കുന്നത്.
9
2021 നവംബറിൽ പായലിൽ നിന്ന് ജൈവ ഡീസൽ വികസിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനം

ഉത്തരം :: ജാർഖണ്ഡ്

10
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യ അഹർബൽ ഉത്സവം (Aharbal Festival) നടന്നത് എവിടെയാണ്

ഉത്തരം :: ജമ്മു & കാശ്മീർ

 • ജമ്മു & കാശ്മീരിലെ കുൽഗാം ജില്ലയിലാണ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ആദ്യ Aharbal Festival നടന്നത്.
 • കുൽഗാം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം എന്നത് അഹർബൽ വെള്ളച്ചാട്ടമാണ്.
 • അഹർബൽ വെള്ളച്ചാട്ടം എവിടെയാണ് - ജമ്മു & കാശ്മീർ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും