1
2021-22 വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സമുദ്ര സംസ്ഥാനമായി തിരഞ്ഞെടുത്തത്.

ഉത്തരം :: ആന്ധ്രാപ്രദേശ്

 • കേന്ദ്ര ഫിഷറീസ് വകുപ്പാണ് 2021 നവംബർ 21-ന് ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2021-22 വർഷത്തിൽ ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനാണ് പുരസ്കാരം നൽകുന്നത്.
 • കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയാണ്.
2
"ബോയ്റ്റ ബന്ദന" ഉത്സവം 2021 നവംബറിൽ നടന്ന സംസ്ഥാനം

ഉത്തരം :: ഒഡീഷ

 • ദംഗ ഭാസ എന്ന പേരിലും അറിയപ്പെടുന്ന ബോയിറ്റ ബന്ദന ഒഡീഷയുടെ ഒരു പരമ്പരാഗത ഉത്സവമാണ്.
 • ഇന്തോനേഷ്യ, ജാവ, സുമാത്ര, ബാലിയും തുടങ്ങിയ ബംഗാൾ ഉൾക്കടലുമായി അതിർത്തി പങ്കിടുന്ന വിദൂര ദ്വീപ് രാഷ്ട്രങ്ങളുമായി വ്യാപാരം നടത്താൻ സദാബകൾ എന്നറിയപ്പെടുന്ന വ്യാപാരികളും നാവികരും ബോട്ടുകളിൽ സഞ്ചരിച്ച്, കലിംഗയുടെ സമുദ്ര വ്യാപാര ചരിത്രത്തിന്റെ സാക്ഷ്യയായതിന്റെ ആഘോഷം പങ്കുവയ്ക്കുന്ന സമുദ്ര പാരമ്പര്യ ഉത്സവമാണ് ബോയ്റ്റ ബന്ദന എന്നറിയപ്പെടുന്നത്.
3
2021 നവംബറിൽ 44-മത് Wangala Festival നടന്ന സംസ്ഥാനം ഏതാണ്

ഉത്തരം :: മേഘാലയ

 • ഗാരോ ഗോത്രക്കാർ ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവമാണ് "വംഗല" എന്നറിയപ്പെടുന്നത്.
 • "The Hundred Drums" ഉത്സവമായും ഇതറിയപ്പെടുന്നു.
  സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വംഗല ഉത്സവം ആഘോഷിക്കുന്നത്.
 • ഇന്ത്യയിലെ മേഘാലയ, നാഗാലാന്റ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും, ബംഗ്ലാദേശിലെ ഗ്രേറ്റർ മൈമെൻസിംഗിലുമുള്ള ഗോത്രവർഗ്ഗക്കാരാണ് ഗാരോകൾ.
4
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ

ഉത്തരം :: റാണി കമലാപതി റയിൽവേസ്റ്റേഷൻ (ഭോപ്പാൽ)

 • മഹാരാഷ്ട്ര സംസ്ഥാനത്തെ ഭോപ്പാലിലെ ഹബീബ് ഗഞ്ച് റയിൽവേ സ്റ്റേഷനാണ് അന്താരാഷ്ട്ര നിലവാരമുള്ള റയിൽവേസ്റ്റേഷനാക്കി മാറ്റുകയും പുനർനാമകരണം ചെയ്ത് റാണി കമലാപതി റയിൽവേസ്റ്റേഷൻ ആക്കുകയും ചെയ്തിരിക്കുന്നത്.
 • 100 കോടി ചിലവിട്ട് സ്വകാര്യ പങ്കാളിത്തത്തോടെയാണ് റയിൽവേസ്റ്റേഷൻ പുതുക്കി പണിഞ്ഞിരിക്കുന്നത്.
 • ആദ്യമായാണ് ഇന്ത്യയിൽ റയിൽവേ സ്റ്റേഷൻ പുനർവികസനത്തിന് ഇത്രയും വലിയ തുക PPP (Private Public Partnership) മോഡലിന് ചെലവാക്കുന്നത്.
5
2021-ലെ ടാറ്റ ലിറ്ററേച്ചർ ലൈവ് ! ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (Tata Literature Live! Lifetime Award) ലഭിച്ച എഴുത്തുകാരി

ഉത്തരം :: അനിത ദേശായി

 • 50 വർഷത്തിലധികം നീണ്ടുനിൽക്കുന്ന അവരുടെ നീണ്ട സാഹിത്യജീവിതത്തിന്റെ അംഗീകാരമായിട്ടാണ് 2021-ലെ ടാറ്റാ ലിറ്ററേച്ചർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അനിത ദേശായിയ്ക്ക് ലഭിച്ചത്.
 • 2020-ലെ Tata Literature Live! Lifetime Award ലഭിച്ചത് - Ruskin Bond
 • 2019-ലെ Tata Literature Live! Lifetime Award ലഭിച്ചത് - Shanta Gokhale
6
2021-ടാറ്റ ലിറ്ററേച്ചർ ലൈവ് ! കവി പുരസ്കാരം (Tata Literature Live! Poet Laureate Award) ലഭിച്ചത്

ഉത്തരം :: ആദിൽ ജുസാവാല

7
“ഇന്ത്യ vs യുകെ: അഭൂതപൂർവമായ നയതന്ത്ര വിജയത്തിന്റെ കഥ” എന്ന പുസ്തകം എഴുതിയതാരാണ്

ഉത്തരം :: സയ്യിദ് അക്ബറുദ്ദീൻ

 • ഇന്ത്യൻ ഫോറിൻ സർവീസിലെ 1985 ബാച്ചിൽ നിന്ന് വിരമിച്ച ഇന്ത്യൻ സിവിൽ സർവീസുകാരനാണ് സയ്യിദ് അക്ബറുദ്ദീൻ, 2016 ജനുവരി മുതൽ 2020 ഏപ്രിൽ വരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 • 2012 ജനുവരി മുതൽ 2015 ഏപ്രിൽ വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, കൂടാതെ 2006 മുതൽ 2011 വരെ IAEA യിലെ ഇന്ത്യൻ പ്രതിനിധിയായിരുന്നു.
 • യുഎൻഎസ്‌സിയിലെ അഞ്ച് സ്ഥിരാംഗങ്ങളും ഇന്ത്യയ്‌ക്കെതിരെ ഒന്നിച്ച മത്സരത്തിന്റെ വിവരണമാണ് അഭൂതപൂർവമായ നയതന്ത്ര വിജയത്തിന്റെ കഥയാണ് അദ്ദേഹത്തിന്റെ “India vs UK: The Story of an Unprecedented Diplomatic Win” എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.
8
2021-ഖത്തർ ഗ്രാന്റ് പ്രക്സ് F1 കാറോട്ടമത്സര വിജയി ആരാണ്

ഉത്തരം :: ലൂയിസ് ഹാമിൽട്ടൺ

9
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തിറക്കിയ "സ്വച്ഛ് സർവേക്ഷൻ 2021" പ്രകാരം ഇന്ത്യയിലെ ഏറ്റവും വ്യത്തിയുള്ള നഗരമായി തുടർച്ചായായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്

ഉത്തരം :: ഇൻഡോർ

10
കുട്ടികളുടെ ഫുഡ് വെയർ ബ്രാൻഡായ Plaeto യുയെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്

ഉത്തരം :: രാഹുൽ ദ്രാവിഡ്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും