1
കെഎസ്ആർടിസിയെ (KSRTC) മികവുറ്റതാക്കാനും സർവീസുകൾ മെച്ചപ്പെടുത്താനുമായി ഏത് കമ്പനിയുമായാണ് 2021 നവംബറിൽ ധാരണയായത്

ഉത്തരം :: ഡൽഹി ഇന്റർഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം

  • ഡൽഹി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗതം ഏകോപിപ്പിക്കുന്ന പ്രത്യോക ദൌത്യ കമ്പനിയാണ് ഡൽഹി ഇന്റർഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റം.
  • ഇവർ ഡൽഹിയിൽ മാത്രമായി 3500 സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്തു സർവീസ് നടത്തുന്നുണ്ട്.
  • കെഎസ്ആർടിസി തലപ്പത്ത് പ്രഫഷനൽ മികവുള്ളവരെ നിയോഗിക്കണമെന്ന സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ കമ്പനിയുമായി ധാരണയായിരിക്കുന്നത്.
  • KSRTC സിഎംഡി - ബിജു പ്രഭാകർ IAS
2
"റിസോൾവ്ഡ് :: യുണൈറ്റിങ് നേഷൻസ് ഇൻ എ ഡിവൈഡഡ് വേൾഡ്" എന്ന ആത്മകഥ എഴുതിയത് ആരാണ്

ഉത്തരം :: ബാൻ കി മൂൺ

  • ഐക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ അത്മകഥയാണ് “Resolved: United Nations in a Divided World” എന്നത്.
  • ആത്മകഥയിൽ ഇന്ത്യയിൽ സേവനമനുഷ്ഠിച്ച കാലത്തെക്കുറിച്ച് ബാൻ കി മൂൺ പറയുന്നുണ്ട്.
  • 2007 ജനുവരി മുതൽ 2016 ഡിസംബർ വരെ ഐക്യരാഷ്ട്രസഭയുടെ എട്ടാമത്തെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ബാൻ കി മൂൺ.
  • ബാൻ കി മൂൺ സെക്രട്ടറിയായിരുന്ന സമയത്താണ് 2010-ലെ ഹെയ്തി ഭുകമ്പവും, കോളറ പകർച്ചവ്യാധി, അറബ് വസന്തം, ഇറാനിലെയും ഉത്തര കൊറിയയുടെയും ആണവ വ്യാപനം, എബോള പകർച്ചവ്യാധി, മധ്യ ആഫ്രിക്കൻ സംഘർഷങ്ങൾ എന്നിവ അരങ്ങേറിയത്.
3
2021 നവംബറിൽ കമ്മീഷൻ ചെയ്ത നാവികസേനയുടെ പുതിയ പടക്കപ്പൽ

ഉത്തരം :: ഐഎൻഎസ് വിശാഖപട്ടണം

  • പ്രതിരോധമന്ത്രി രാജ് നാഥ് സിങ് ആണ് ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തത്.
  • ഇന്ത്യ തദ്ധേശിയമായി നിർമ്മിക്കുന്ന വിശാഖപട്ടണം ശ്രേണിയിലെ നാല് പടക്കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം.
  • നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന 75 ശതമാനം വസ്തുക്കളും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ്, ഇന്ത്യയുടെ മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
    163 മീറ്റർ വീതിയും 17 മീറ്റർ നീളവുമാണ് INS വിശാഖപട്ടണത്തിനുള്ളത്.
  • അത്യാധുനിക റഡാർ സംവിധാനങ്ങൾ, നാലു ഗ്യാസ് ടർബൈനുകൾ, ഉപരിതലത്തേക്കും ആകാശത്തേക്കും തൊടുക്കാൻ സാധിക്കുന്ന അധിവേഗ മിസൈൽ സംവിധാനങ്ങൾ, റോക്കറ്റ്, ടോർപിഡോ ലോഞ്ചറുകൾ, മുങ്ങിക്കപ്പലുകൾക്കെതിരെ റോക്കറ്റ് പ്രയോഗിക്കാനുള്ള ശേഷി, ഹെലികോപ്റ്ററുകൾ വഹിക്കാനുള്ള ശേഷി അണ്വായുധ, ജൈവായുധ, രാസായുധ പ്രയോഗ സാഹചര്യത്തിൽ പട നയിക്കുനുള്ള ശേഷി എന്നിവ ഐഎൻഎസ് വിശാഖപട്ടണത്തിന്റെ സവിശേഷതകളാണ്.
4
രാജ്യാന്തര ക്രിക്കറ്റ് കൌൺസിലിന്റെ (ICC - International Cricket Council) സ്ഥിരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: ജെഫ് അലാർഡിസ്

  • മുൻ CEO ആയ മനു സാഹ്നി 2021 ജൂലൈയിൽ രാജിവച്ചൊഴിഞ്ഞതിനുശേഷം, ഇടക്കാല CEO ആയി പ്രവർത്തിച്ചു വന്ന ആസ്ട്രേലിയക്കാരൻ ജെഫ് അലാർഡിസ് ആണ് ICC യുടെ പുതിയ CEO
  • ICC യുടെ ചെയർമാൻ - ഗ്രെഗ് ബാർക്ലേ (ആസ്ട്രേലിയ)
  • ICC യുടെ ഡെപ്യൂട്ടി ചെയർമാൻ - ഇമ്രാൻ ഖ്വാജ (സിംഗപ്പൂർ)
  • ICC യുടെ ആസ്ഥാനം - ദുബായ് (യുഎഇ)
  • ICC നിലവിൽ വരുമ്പോഴുള്ള ആസ്ഥാനം - ലണ്ടൻ (യുകെ) (1909-2005)
  • ICC നിലവിൽ വന്നത് - 1909 ജൂൺ 15
5
ലോകത്ത് ആദ്യമായി "ബിറ്റ്കോയിൻ സിറ്റി" നിർമ്മിക്കാൻ പദ്ധതിയിടുന്ന രാജ്യം

ഉത്തരം :: എൽ സാൽവഡോർ

  • ലോകത്തിലെ ആദ്യ ബിറ്റ് കോയിൻ നഗരം നിർമ്മിക്കാൻ എൽ സാൽവഡോർ പദ്ധതിയിടുന്നു. ബിറ്റ് കോയിൻ ബോണ്ടുകളിലൂടെ ധനസമാഹരണം നടത്തിയായിരിക്കും ഇത് സാധ്യമാക്കുക. താമസസൌകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾഷ സേവനങ്ങൾ, മ്യൂസിയങ്ങൾ, വിനോദങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവെ എല്ലാം ഈ നഗത്തിൽ ഉൾപ്പെടുത്തുമെന്നാണ് എൽ സാൽവഡോർ പ്രസിഡന്റ് നയീബ് ബുകെലെ പറഞ്ഞിരിക്കുന്നത്.
  • ലോകത്ത് ഡിജിറ്റൽ കറൻസിയായ ബിറ്റകോയിന് അനുമതി നൽകിയ ആദ്യ രാജ്യമാണ് എൽ സാൽവഡോർ
6
ഇന്ത്യയിലെ ആദ്യ ഭക്ഷ്യ സുരക്ഷാ മ്യൂസിയം (Food Security Museum) നിലവിൽ വന്നത്

ഉത്തരം :: തഞ്ചാവൂർ (തമിഴ്നാട്)

  • ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ആണ് ഇന്ത്യയിലെ ആദ്യ ഭക്ഷ്യ സുരക്ഷാ മ്യൂസിയം തമിഴ്നാട്ടിലെ തഞ്ചാവൂരിൽ സ്ഥാപിച്ചത്.
  • 2021 നവംബർ 15-ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിലൂടെയാണ് മ്യൂസിയം ഉദ്ഘാടനം നിർവ്വഹിച്ചത്.
  • FCI യുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന തഞ്ചാവൂരിലാണ് 1965 ജനുവരി 14-ന് FCI യുടെ ആദ്യ ഓഫീസും ഉദ്ഘാടനം നടത്തിയത്.
7
ഇന്ത്യൻ പോലീസ് ഫൌണ്ടേഷന്റെ 2021-ലെ IPF സ്മാർട്ട് പോലീസിംഗ് സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയത്

ഉത്തരം :: ആന്ധ്രാപ്രദേശ് പോലീസ്

  • ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിളിലെയും യൂണിയൻ ഭരണ പ്രദേശങ്ങളുടെയും ഏറ്റവും മികച്ച പോലീസിനെ കണ്ടെത്തുന്ന സൂചികയിൽ 10 ൽ 8.11 പോയിന്റ് നേടിയാണ് ആന്ധ്രാപ്രദേശ് പോലീസ് ഒന്നാമതെത്തിയത്.
  • പട്ടികയിൽ 8.10 പോയിന്റ് നേടി തെലങ്കാന രണ്ടാമതും, 7.89 പോയിന്റ് നേടി അസാം മൂന്നാം സ്ഥാനവും നേടി.
  • കേരളം പട്ടികയിൽ 7.53 പോയിന്റ് നേടി നാലാം സ്ഥാനത്താണ്.
8
2021-ലെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത്

ഉത്തരം :: സദർ ബസാർ പോലീസ് സ്റ്റേഷൻ, ഡൽഹി

  • എല്ലാവർഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കാറുള്ള മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിലാമ് ഡൽഹിയിലെ സദർ ബസാർ പോലീസ് സ്റ്റേഷൻ ഒന്നാമതെത്തിയത്.
  • ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബിപിആർഡി) ആണ് പോലീസ് സ്റ്റേഷനുകളുടെ പ്രകടനം വിലയിരുത്തുന്നത്.
9
"Hell of a Book" എന്ന നോവൽ എഴുതിയത്

ഉത്തരം :: ജേസൺ മോട്ട്

  • ജേസൺ മോട്ടിന്റെ "ഹെൽ ഓഫ് എ ബുക്ക്" എന്ന നോവലിനാണ് 2021-ലെ National Book Award for fiction ലഭിച്ചത്.
  • ഏല്ലാവർഷവും നവംബർ മാസത്തിൽ അമേരിക്കയിൽ സാഹിത്യത്തിന് നൽകുന്ന ഒരുകൂട്ടം പുരസ്കാരമാണ് National Book Award
  • യു.എസിലെ നാഷണൽ ബുക്ക് ഫൌണ്ടേഷനാണ് പുരസ്കാരം നൽകുന്നത്.
10
2021-ലെ ഏഷ്യൻ അമ്പേയ്ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എത്ര മെഡലുകളാണ് ലഭിച്ചത്

ഉത്തരം :: 7 മെഡലുകൾ

  • ബംഗ്ലാദേശിലെ ധാക്കയിലാണ് 2021-ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് നടന്നത്.
  • ചാമ്പ്യൻഷിപ്പിൽ 7 മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്, ഇതിൽ ഒരു സ്വർണ്ണവും, നാല് വെള്ളിയും, രണ്ട് വെങ്കലവും ഉൾപ്പെടുന്നു.
  • 15 മെഡലുകൾ നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാം സ്ഥാനത്ത്.
  • ആതിഥേയരായ ബംഗ്ലാദേശ് മൂന്ന് മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും