1
കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടത്തിനൊടുവിൽ മൂന്ന് വിവാദ ക്യഷി നിയമങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതെന്നാണ്

ഉത്തരം :: 2021 നവംബർ 19-ന്

 • കാർഷികോൽപന്ന-വ്യാപാര വാണിജ്യ നിയമം 2020 [Farmers Produce Trade and Commerce (Promotion & Facilitation Act) 2000], കർഷക (ശാക്തീകരണ സംരക്ഷണ) നിയമം 2020 [Farmers (Empowernment and Protection) Agreement on Price Assurance and Farm Services Act 2020], അവശ്യവസ്തു ഭേദഗതി നിയമം 2020 [Essential Commodities (Amendment) Act 2020 എന്നീ കൃഷി നിയമങ്ങളാണ് കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടത്തിനൊടുവിൽ പിൻവലിച്ചത്.
 • 2020 നവംബറിൽ തുടങ്ങിയ കർഷക സമരം "നവംബർ വിപ്ലവം" എന്നും അറിയപ്പെടുന്നുണ്ട്.
2
യാത്രവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി

ഉത്തരം :: നിർഭയ

 • മുഴുവൻ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷൻ ട്രോക്കിങ് സിസ്റ്റവും എമർജനസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
 • കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
3
ഗവേർണസ് നൌവിന്റെ (Governance Now) 4-മത് ഡിജിറ്റർ ട്രാൻസ്ഫർമേഷൻ അവാർഡ് ലഭിച്ച കേരള സർക്കാർ സംരംഭങ്ങൾ

ഉത്തരം :: ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട്

 • കോവിഡ് മാനേജ്മെന്റിൽ ടെലിമെഡിസിൻ സേവനങ്ങൾ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ട്രാൻസാക്ഷൻ മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാർഡ് ലഭിച്ചത്.
 • ശ്രീ അധികാരി ബ്രദേഴ്‌സ് ഗ്രൂപ്പിൽ നിന്നുള്ള പൊതു നയത്തെയും ഭരണത്തെയും കുറിച്ചുള്ള പ്രധാന പ്രസിദ്ധീകരണമാണ് "ഗവേണൻസ് നൗ"
4
സാർവദേശീയ ശിശുദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

ഉത്തരം :: നവംബർ 20

 • 1954 മുതൽ നവംബർ 20 ഐക്യരാഷ്ട്ര സഭ സാർവ ദേശീയ ശിശുദിനമായി ആചരിച്ചു വരുന്നത്.
 • 1959 നവംബർ 20-നാണ് കുഞ്ഞുങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ബിൽ ഐക്യരാഷ്ട്ര സഭയിൽ പാസ്സാകുന്നത്.
 • 1989 നവംബർ 20-ന് സിആർസി (Convention of Rights of Children) സാധ്യമായി.
 • കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നവംബർ 20 എന്ന തീയതിക്കനുസരിച്ചാണ് ഐക്യരാഷ്ട്ര സഭ സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളാറുള്ളത്.
 • ദേശീയ ശിശുദിനമായി ആചരിക്കുന്ന ദിവസം നവംബർ 14 ആണ്.
 • കുട്ടികളുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, വിദ്യാഭ്യാസം, ശ്രദ്ധ, പരിചരണം എന്നിവയെപ്പറ്റി സമൂഹത്തിന് അവബോധമുണ്ടാക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും ശിശുദിനം ആചരിക്കുന്നത്.

5
ലോക ആന്റിബയോട്ടിക് അവബോധ വാരാചരണമായി ആഘോഷിക്കുന്നത് എന്നാണ്

ഉത്തരം :: നവംബർ 18 മുതൽ 24 വരെ

 • എല്ലാ വർഷവും നവംബർ 18 മുതൽ 24 വരെയാണ് ലോക ആന്റിബയോട്ടിക് അവബോധ വാരാചരണമായി ആഘോഷിക്കുന്നത്.
 • ജനങ്ങൾക്കിടയിലും സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും ആന്റിബയോട്ടിക പ്രതിരോധത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ വാരാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
 • ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തോടനുബന്ധിച്ച് സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരത ആദ്യ ദൌത്യം കേരള ആരംഭിച്ചിട്ടുണ്ട്.
6
നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി 2021-നവംബറിൽ നിയമിതനായത്

ഉത്തരം :: പി.ശ്രീരാമകൃഷ്ണൻ

 • പ്രവാസി കേരളീയരുടെ (NRK) പരാതികൾ പരിഹരിക്കുന്നതിനായി 1996 ഡിസംബർ 6-ന് രൂപീകരിച്ച കേരള സർക്കാരിന്റെ ഒരു വകുപ്പാണ് നോർക്ക എന്ന് ചുരുക്കി വിളിക്കപ്പെടുന്ന നോൺ റസിഡന്റ് കേരളൈറ്റ്‌സ് അഫയേഴ്സ്.
 • 2016 മുതൽ 2021 വരെ കേരള നിയമസഭാ സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ, പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
 • പതിനാലാം കേരള നിയമസഭ സ്പീക്കർ എന്ന നിലയിൽ പല മാറ്റങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
 • ലോകകേരള സഭ, ഇ-വിധാൻ സഭ, സമ്പൂർണ കടലാസുരഹിത വിധാൻ സഭ, സെന്റർ ഫോർ പാർലമെന്റ് സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ പരിഷ്‌കരണം, പുതിയ കോഴ്സുകൾ, സ്‌കൂൾ ഓഫ് പോളീസിസ്, ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പുതിയ പദ്ധതി, ആയിരം ഭരണഘടനാ ക്ലാസ്സുകൾ, സാക്ഷരതാ മിഷനുമായി ചേർന്നുള്ള വിവിധ പരിപാടികൾ തുടങ്ങിയവ പരിഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച സ്പീക്കർക്കുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 • കേരളാ സ്റ്റേറ്റ് യൂത്ത് വേൽഫെയർബോർഡിന്റെ വൈസ് ചെയർമാനായി അഞ്ചു വർഷം പ്രവർത്തിക്കുകയും ബോർഡിന്റെ പ്രവർത്തനങ്ങളിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത വ്യക്തിയാണ്.
 • മൂവായിരത്തിലധികം യുവജനക്ലബ്ബുകൾ, യൂത്ത് ബ്രിഗേഡ് തുടങ്ങിയവ സംഘടിപ്പിച്ചു.
 • രാജ്യത്താദ്യമായി കേരള യൂത്ത് ഫോറം തിരുവനന്തപുരത്തും മലപ്പുറത്തുമായി സംഘടിപ്പിക്കാനും അദ്ദേഹം മുൻകയ്യെടുത്തു.
7
നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം 2021 നവംബറിൽ ലഭിച്ചത്

ഉത്തരം :: മത്സ്യഫെഡ്

 • അഞ്ച് ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് ലോക മത്സ്യദിനമായ 21 ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഡയറി ആന്റ് ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയിൽ നിന്നും മത്സ്യഫെഡ് ചെയർമാൻ റ്റി മനോഹരൻ, മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എന്നിവർ ഏറ്റുവാങ്ങി.
 • 2018-19 വർഷങ്ങളിലെ മഹാപ്രളയത്തിൽ കേരളത്തിലെ ജനങ്ങളുടെ രക്ഷകരായി മാറി, കേരളത്തിലെ സ്വന്തം സൈന്യമായി, ലോകമാകെ അംഗീകരിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന മത്സ്യഫെഡിന് ലഭിച്ച അവാർഡ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിനുള്ള അംഗീകാരം കൂടിയാണ്.
 • ലോക മത്സ്യ ദിനം - നവംബർ 21
 • കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി - പർഷോത്ത രൂപാല
 • മത്സ്യഫെഡ് ചെയർമാൻ - റ്റി മനോഹരൻ
 • മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ - ഡോ.ദിനേശൻ ചെറുവാട്ട്
8
2021 നവംബറിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ

ഉത്തരം :: എബി ഡിവില്ലിയേഴ്സ്

9
ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റിയതിലൂടെ ശ്രദ്ദേയനായ മലയാളി 2021 നവംബറിൽ അന്തരിക്കുകയുണ്ടായി ആരാണ് അദ്ദേഹം

ഉത്തരം :: കെ.ആർ.വിജയൻ

 • എറണാകുളം ഗാന്ധിനഗർ ശ്രീ ബാലാജി കോഫി ഹൌസ് ഉടമ കെ.ആർ.വിജയനും ഭാര്യ മോഹനനും ചായക്കടയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് 14 വർഷം കൊണ്ടു 26 രാജ്യങ്ങൾ സന്ദർശിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.
 • കാൻസർ ബാധിതനാണെന്നറിഞ്ഞിട്ടുപോലും യാത്ര നടത്തിയ വ്യക്തിയാണ് വിജയൻ
10
ഇന്ത്യയിലെ ചെറുനഗരങ്ങളിൽ വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാരും ഗൂഗിളും ചേർന്ന് നടപ്പാക്കുന്ന പദ്ധതി

ഉത്തരം :: ആപ്സ്കെയിൽ അക്കാദമി

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും