1
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ (ISL) ടൂർണമെന്റിന്റെ 8-മത് പതിപ്പിന് 2021 നവംബറിൽ 19-ന് തുടക്കം കുറിച്ച സംസ്ഥാനം

ഉത്തരം :: ഗോവ

 • ഗോവയിലെ ഫറ്റോർഡ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ, മൊഹൻ ബഗാനെ നേരിടും.
 • കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ട് വാസ്കോയിലെ തിലക് മൈതാൻ ആണ്.
2
ദന്തേവാഡ അക്രമണത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ക്രൈം ത്രില്ലർ നോവൽ "ലാൽസലാം" എഴുതിയത് ആരാണ്

ഉത്തരം :: സ്മൃതി സുബിൻ ഇറാനി

 • കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എഴുതിയ ക്രൈം ത്രില്ലർ നോവലാണ് "ലാൽസലാം".
 • 2010-ൽ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് അക്രമത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ട സംഭവം സൃഷ്ടിച്ച ആഘാതമാണ് ഇത്തരമൊരു നോവലെഴുതാൻ സ്മൃതി ഇറാനിയ്ക്ക് പ്രചോദനമായത്.
3
ചിത്ര-ശിൽപ കലാരംഗത്തെ പ്രവർത്തനങ്ങൾക്കു കേരള ലളിതകലാ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് 2021 നവംബറിൽ അർഹരായവർ

ഉത്തരം :: കെ.എ.ഫ്രാൻസിസും, ജി രഘുവും

 • 75000 രൂപയാണ് ഫെലോഷിപ്പ് തുക.
 • കേരള ലളിതകലാ അക്കാദമി ചെയർമാനായും, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് കെ.എ.ഫ്രാൻസിസ്.
 • ഭാരത് ഭവന്റെ കണ്ടംപററി ഇന്ത്യൻ ആർട്ട് ബിനാലെ അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള വ്യക്തിയാണ് ജി.രഘു.
4
"റെസാങ്ലാ" യുദ്ധ സ്മാരകം എവിടെയാണ്

ഉത്തരം :: കിഴക്കൻ ലഡാക്കിൽ

 • 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ധീരസ്മരണകളുറങ്ങുന്ന കിഴക്കൻ ലഡാക്കിലെ റെസാങ് ലായിൽ നവീകരിച്ച യുദ്ധ സ്മാരകം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് 2021 നവംബറിൽ രാജ്യത്തിന് സമർപ്പിച്ചത്.

5
ലോക ശുചിമുറി ദിനം (World Toilet Day) എന്നാണ്

ഉത്തരം :: നവംബർ 19

 • 2001-ലെ ലോക ശുചിമുറി സംഘടനയാണ് ഈ ദിനം ആദ്യമായി ആചരിച്ചു തുടങ്ങിയത്.
 • 2013-ലാണ് ഐക്യ രാഷ്ട്രസഭ ലോകശുചിമുറി ദിനത്തെ അംഗീകരിച്ചത്.
6
ലോക ബാഡ്മിന്റൻ ഫെഡറേഷന്റെ (BWF) 2021-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: പ്രകാശ് പദുക്കോൺ

 • ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രകാശ് പദുക്കോൺ.
 • ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ ജോതാവായ പ്രകാശ് പദുക്കോണിന് 2018-ൽ ഇന്ത്യൻ ബാഡ്മിന്റൻ അസോസിയേഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
7
2026-ലെ ICC Men's T-20 World Cup ന് സംയുക്ത വേദിയാകുന്ന രാജ്യങ്ങൾ ഏതെല്ലാമാണ്

ഉത്തരം :: ഇന്ത്യ & ശ്രീലങ്ക

8
ട്രേസ് ഇന്റർനാഷണൽ പുറത്തിറക്കിയ ബിസിനസ് കൈക്കൂലി അപകടസാധ്യതകൾ അളക്കുന്ന 2021 TRACE ബ്രിബെറി റിസ്ക് മാട്രിക്സിന്റെ (TRACE Matrix) ആഗോള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്.

ഉത്തരം :: 82-ാം സ്ഥാനം

 • 44 സ്കോറുമായാണ് ഇന്ത്യ 82-ാം സ്ഥാനത്തെത്തിയത്, 2020-ലെ ഇന്ത്യ 77-ാം സ്ഥാനത്തായിരുന്നു (45 സ്കോറായിരുന്നു അന്ന്)
9
സിഖ് സ്ഥാപകനായ ഗുരുനാനാക്കിന്റെ എത്രാമത് ജന്മവാർഷികമാണ് 2021 നവംബർ 19-ന് ആചരിച്ചത്

ഉത്തരം :: 552-മത് ജന്മവാർഷികം

 • സിഖ് മത സ്ഥാപകനായ ഗുരു നാനാക്കിന്റ ജന്മവാർഷികമാണ് എല്ലാവർഷവും നവംബർ 19-ന് ഗുരുനാനാക്ക് ജയന്തിയായി ആചരിച്ചു വരുന്നത്, പ്രകാശ് ഉത്സവ് അല്ലെങ്കിൽ ഗുരു പുരബ് എന്നറിയപ്പെടുന്നതും ഗുരുനാനാക്ക് ജയന്തി ആണ്.
 • പത്ത് സിഖ് ഗുരുക്കന്മാരിൽ ആദ്യത്തെ ആളാണ് ഗുരുനാനാക്ക്.
 • നിലവിൽ പാക്കിസ്ഥാനിലെ നങ്കാന സാഹിബിൽ സ്ഥിതി ചെയ്യുന്ന തൽവണ്ടി എന്ന ഗ്രാമത്തിലാണ് 1469-ൽ ഗുരുനാനാക്ക് ജനിച്ചത്.
10
ദേശീയ പ്രകൃതിചികിത്സാ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

ഉത്തരം :: നവംബർ 18

 • 2018 നവംബർ 18-നാണ് ഭാരതീയ ആയുഷ് മന്ത്രാലയം ദേശീയ പ്രകൃതിചികിത്സ ദിനമായി അദ്യം പ്രഖ്യാപിച്ചത്.
 • കേന്ദ്ര ആയുഷ് മന്ത്രി ആരാണ് - സർബാനന്ദ സോനോവാൾ
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും