Topic :: Malayalam Language Most repeated Malayalam questions, Malayalam language MCQs Most Important Questions for Kerala PSC and Other competitive exams. Malayalam language Questions from Chemistry , Most Important Malayalam language MCQs, Kerala PSC Malayalam language related questions asked in various exams, Frequently asked malayalam multiple choice questions from the the topic Malayalam language. Malayalam language most important questions, Topic :: Malayalam Language Most repeated Kerala PSC questions
101
തെറ്റായ രൂപമേത്

     
A
  അഞ്ജലി
     
B
  അഞ്ജനം
     
C
  അജ്ഞലി
     
D
  അജ്ഞാനം


ഉത്തരം :: അജ്ഞലി

102
താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗം ഏത്

     
A
  പ്രവൃത്തി
     
B
  നിവൃത്തി
     
C
  ആവൃത്തി
     
D
  അതൃത്തി


ഉത്തരം :: അതൃത്തി

103
"Did you read the book I gave you?" എന്നതിന്റെ ഏറ്റവും സ്വാഭാവികമായ വിവർത്തനം

     
A
  വായിച്ചോ നീ ഞാൻ തന്ന പുസ്തകം?
     
B
  നീ വായിച്ചോ പുസ്തകം ഞാൻ തന്നത്?
     
C
  ഞാൻ തന്ന പുസ്തകം നീ വായിച്ചോ?
     
D
  ഞാൻ തന്നതായ പുസ്തകത്തെ നീ വായിച്ചോ?


ഉത്തരം :: ഞാൻ തന്ന പുസ്തകം നീ വായിച്ചോ?

104
"He called at my place yesterday" എന്നതിന്റെ പരിഭാഷ

     
A
  ഇന്നത്തെ എന്റെ സ്ഥലത്തുകൂടെ അവൻ കടന്നുപോയി
     
B
  ഇന്നലെ അവൻ എന്റെ സ്ഥലം സന്ദർശിച്ചു
     
C
  ഇന്നലെ അവൻ എന്റെ സ്ഥലത്തേക്ക് വിളിച്ചു
     
D
  ഇന്നലെ അവൻ എന്റെ സ്ഥലത്തുവന്നു വിളിച്ചു


ഉത്തരം :: ഇന്നലെ അവൻ എന്റെ സ്ഥലം സന്ദർശിച്ചു

105
"The sword is not as mighty as the pen" എന്നതിന്റെ പരിഭാഷ

     
A
  പേനയെക്കാൾ ശക്തി വാളിനാണ്
     
B
  വാളിന് പേനയൊളം ശക്തിയില്ല
     
C
  വാളും പേനയും ശക്തിയുള്ളതാണ്
     
D
  വാളും പേനയും തുല്യ ശക്തിയുള്ളവയല്ല


ഉത്തരം :: വാളിന് പേനയൊളം ശക്തിയില്ല

106
ശരിയായ വാക്യരൂപം ഏത്

     
A
  പ്രഭാതം കിഴക്ക് ദിക്കിനെ സിന്ദൂരമണിയിച്ച് പൂക്കളെ വിടർത്തുകയും ചെയ്തു
     
B
  പ്രഭാതം കിഴക്ക് ദിക്കിൽ സിന്ദൂരമണിയിച്ച് പൂക്കൾ വിടർത്തുകയും ചെയ്തു
     
C
  പ്രഭാതത്തിൽ കിഴക്ക് സിന്ദൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു
     
D
  പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയിച്ച് പൂക്കൾ വിടരുകയും ചെയ്തു


ഉത്തരം :: പ്രഭാതത്തിൽ കിഴക്ക് സിന്ദൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു

107
ശരിയായ പദമേത്

     
A
  വൈകുണ്ടം
     
B
  വൈകുണ്ഠം
     
C
  വൈകുണ്ഡം
     
D
  വൈകുണ്ഢം


ഉത്തരം :: വൈകുണ്ഠം

108
This is the standing order എന്നതിന്റെ പരിഭാഷ

     
A
  ഇത് അടിയന്തരമായ ഉത്തരമാണ്
     
B
  ഇതാണ് ഉത്തവിന്റെ കാലവധി
     
C
  നിലനിൽപിന്റെ ഉത്തരവാണിത്
     
D
  ഇത് നിലവിലുള്ള ഉത്തരവാണ്


ഉത്തരം :: ഇത് നിലവിലുള്ള ഉത്തരവാണ്

109
പരിമാണം എന്നാൽ

     
A
  മാറ്റം
     
B
  സുഗന്ധം
     
C
  വളർച്ച
     
D
  അളവ്


ഉത്തരം :: അളവ്

110
ശരിയല്ലാത്ത പ്രയോഗമേത്

     
A
  സമ്മേളനത്തിന് മുന്നൂറോളംപേർ ഉണ്ടായിരുന്നു
     
B
  സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു
     
C
  സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു
     
D
  സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു


ഉത്തരം :: സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു

111
ശത്രു എന്നർഥം വരാത്ത പദമേത്

     
A
  മൃഡൻ
     
B
  രിപു
     
C
  അരി
     
D
  വൈരി


ഉത്തരം :: മൃഡൻ

112
"My love is like a red rose" എന്നതിന്റെ പരിഭാഷ

     
A
  എന്റെ സ്നേഹം ഒരു രക്തപുഷ്പമാകുന്നു
     
B
  എന്റെ സ്നേഹം ഒരു രക്തപുഷ്പം പോലെയാകുന്നു
     
C
  എന്റെ സ്നേഹം ഒരു രക്തപുഷ്പത്തിന്റേതാകുന്നു
     
D
  എന്റെ സ്നേഹം ഒരു രക്തപുഷ്പത്തിലാകുന്നു


ഉത്തരം :: എന്റെ സ്നേഹം ഒരു രക്തപുഷ്പം പോലെയാകുന്നു

113
മോദം എന്ന വാക്കിന്റെ വിപരീതം

     
A
  ആമോദം
     
B
  ഖേദം
     
C
  പ്രമാദം
     
D
  സന്തോഷം


ഉത്തരം :: ഖേദം

114
"As you so so you reap" എന്നതിന്റെ പരിഭാഷ

     
A
  കൊയ്യുന്നതേ വിതയ്ക്കൂ
     
B
  വിതയ്ക്കുന്നത് കൊയ്യാറില്ല
     
C
  വിതയ്ക്കുന്നതും കൊയ്യുന്നതും നീയല്ല
     
D
  വിതയ്ക്കുന്നതേ കൊയ്യൂ


ഉത്തരം :: വിതയ്ക്കുന്നതേ കൊയ്യൂ

115
"Beating about the bush" എന്നതിനു സമാനമായ ശൈലി

     
A
  വളച്ചുകെട്ടി പറയുക
     
B
  കുറ്റിച്ചെടി തല്ലിയൊതുക്കുക
     
C
  അനുസരണക്കേടിനു ശിക്ഷിക്കുക
     
D
  വളർച്ച മുരടിപ്പിക്കുക


ഉത്തരം :: വളച്ചുകെട്ടി പറയുക

116
താഴെക്കൊടുത്തിരിക്കുന്നവയിൽ ആനയുടെ പര്യായപദമല്ലാത്തത്

     
A
  കരി
     
B
  ദന്തി
     
C
  ഹസ്തി
     
D
  കൂർമ്മം


ഉത്തരം :: കൂർമ്മം

117
"Time and tide wait for no man" എന്നതിന്റെ ആശയം

     
A
  കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല
     
B
  കാലവും തിരമാലയും മനുഷ്യനെ കാത്തുവിൽക്കും
     
C
  കാലം തിരമാലയോടൊപ്പം മനുഷ്യനേ കാത്തു നിൽക്കുന്നു
     
D
  കാലവും തിരമാലയും മനുഷ്യനും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല


ഉത്തരം :: കാലവും തിരമാലയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല

118
താഴെക്കൊടുത്തിരിക്കുന്നവയിൽ അർഥംകൊണ്ട് വേറിട്ടുനിൽക്കുന്ന പദമേദ്

     
A
  അനുയോജ്യം
     
B
  അനുചിതം
     
C
  അനുകൂലം
     
D
  അനുഭാവം


ഉത്തരം :: അനുചിതം

119
ശരിയായ പദമേത്

     
A
  വിധർഭ
     
B
  വിദർഫ
     
C
  വിഥർഭ
     
D
  വിദർഭ


ഉത്തരം :: വിദർഭ

120
ദൃശ്യം എന്നതിന്റെ ശരിയായ വിഗ്രഹാർഥം

     
A
  ദർശിക്കപ്പെടാവുന്നത്
     
B
  ദർശിക്കുന്നവൻ
     
C
  ദർശിക്കുന്ന ക്രിയ
     
D
  ദർശിക്കുന്ന ശീലം


ഉത്തരം :: ദർശിക്കപ്പെടാവുന്നത്

121
'മഞ്ജുഷ' ശബ്ദത്തിന്റെ അർഥം

     
A
  തേൻ
     
B
  കാൽചിലമ്പ്
     
C
  പൂക്കുട
     
D
  അരഞ്ഞാണം


ഉത്തരം :: പൂക്കുട

122
പുരോഗതി എന്നതിന്റെ വിപരീതം

     
A
  അധോഗതി
     
B
  പശ്ചാത്ഗതി
     
C
  സദ്ഗതി
     
D
  ദുർഗതി


ഉത്തരം :: പശ്ചാത്ഗതി

123
മകളുടെ മകൻ

     
A
  ജാമാതാവ്
     
B
  ശ്വശ്രു
     
C
  ദൌഹിത്രൻ
     
D
  സ്നുഷ


ഉത്തരം :: ദൌഹിത്രൻ

124
വീടിന്റെ പര്യായപദമല്ലാത്തത്

     
A
  മന്ദിരം
     
B
  ഭവനം
     
C
  ഗേഹം
     
D
  ഗഹ്വരം


ഉത്തരം :: ഗഹ്വരം

125
'She decided to have a go at fashion industry' എന്നതിന്റെ ശരിയായ പരിഭാഷ

     
A
  ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു
     
B
  ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു
     
C
  ഫാഷൻ വ്യവസായത്തിൽ നിന്ന് പിൻമാറാൻ അവൾ തീരുമാനിച്ചു
     
D
  ഫാഷൻ വ്യവസായത്തിൽത്തന്നെ പിൻമാറാൻ അവൾ തീരുമാനിച്ചു


ഉത്തരം :: ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു