Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021

1
ദേശീയ വയോ ശ്രേഷ്ഠ പുരസ്കാരം 2021 ലഭിച്ച സംസ്ഥാനം

     
A
  തമിഴ്നാട്
     
B
  കർണാടക
     
C
  കേരളം
     
D
  മഹാരാഷ്ട്ര


ഉത്തരം :: കേരളം

  • മെയിന്റനൻസ് & വെൽഫെയർ ഓഫ് പാരന്റ്സ് & സീനിയർ സിറ്റിസൺസ് ആക്ട് 2007 നടപ്പാക്കുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനത്തിന് നൽകുന്ന ദേശീയ പുരസ്കാരമാണ് വയോശ്രേഷ്ട പുരസ്കാരം.
  • കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
  • വയോധികർക്ക് വേണ്ടി സംസ്ഥാനം നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
2
ലോക വയോജന ദിനമായി ആചരിക്കുന്ന ദിവസം

     
A
  ആഗസ്റ്റ് 1
     
B
  ഒക്ടോബർ 1
     
C
  സെപ്റ്റംബർ 1
     
D
  നവംബർ 1


ഒക്ടോബർ 1

3
2021-ൽ പ്രവർത്തനമാരംഭിച്ച അപ്പർ കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്

     
A
  തിരുവനന്തപുരം
     
B
  കൊല്ലം
     
C
  ഇടുക്കി
     
D
  വയനാട്


ഇടുക്കി
4
ഗോത്ര മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രൂപം നൽകുന്ന ഗോത്രവർഗ്ഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയുടെ പേര്

ഭാസുര

5
കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി (ചെയർപേഴ്സൻ) ആയി 2021 ഓഗസ്റ്റ് മാസം ചുമതലയേറ്റത്

അഡ്വ.പി.സതീദേവി

  • സി.പി.ഐ.എം. സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമാണ് നിലവിൽ അഡ്വ.പി.സതീദേവി.
  • 2004-ൽ വടകരയിൽ നിന്ന് ലോകസഭാംഗമായിട്ടുണ്ട്.
6
സപ്ലൈക്കോ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴി വിതരണം ആരംഭിച്ച ഐ.ഒ.സിയുടെ ചെറിയ ഗ്യാസ് സിലണ്ടർ

ഛോട്ടു (5 ലിറ്ററിന്റെ ഗ്യാസ് സിലണ്ടർ)

7
വ്യോമസേനയുടെ പുതിയ മേധാവിയായി 2021 ഒക്ടോബർ 1-ന് ചുമതലയേറ്റത്

എയർ ചീഫ് മാർഷൽ വിവേക് റാം ചൌധരി (വി.ആർ.ചൌധരി)

  • വ്യോമസേനയുടെ 27-മത് മേധാവിയായാണ് വി.ആർ ചൌധരി ചുമതലയേൽക്കുന്നത്.
  • നിലവിലെ വ്യോമസേന മേധാവിയായിരുന്ന ആർ.കെ.എസ് ബദൌരിയ സെപ്റ്റംബർ 30-ന് വിരമിച്ചിരുന്നു.
8
ഒരു വർഷം കൊണ്ടു 3 ലക്ഷം യുവാക്കൾക്ക് സൌജന്യ സാങ്കേതികവിദ്യാ പരിശീലനം നൽകാനുദ്ദേശിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിച്ച പദ്ധതി

ഡിജിസക്ഷം

  • കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ഡിജിസക്ഷം പദ്ധതി ഉദ്ഘാടനം ചെയ്തത്.
  • ആഗാഖാൻ റൂറൽ സപ്പോർട്ച് പോഗ്രാമിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്മായി ചേർന്നാണ് കേന്ദ്രസർക്കാർ കോഴ്സുകൾ സംഘടിപ്പിക്കുന്നത്.
  • കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട ഗ്രാമീണ-അർധനഗര പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ പോർട്ടലായ www.ncs.gov.in രജിസ്റ്റർ ചെയ്യുന്നതിന് മുൻഗണനയുണ്ട്
9
2021-ലെ ചാവറ സംസ്കൃതി പുരസ്കാരത്തിന് അർഹനായത്

എം.കെ.സാനു

  • വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാർഥം ചാവറ കൾചറൽ സെന്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
  • 77,777 രൂപയാണ് പുരസ്കാര തുക.
  • പുരസ്കാരം 2021 നവംബറിൽ സമ്മാനിക്കും.
10
ന്യുമോണിയയ്ക്കെതിരെ ഒന്നര മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് 2021 ഒക്ടോബർ 1 മുതൽ വിതരണം ആരംഭിച്ച പ്രതിരോധ വാക്സിൻ

സ്ട്രെപ്റ്റോ കോക്കസ്

11
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലെ വിവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച ഇ-പോർട്ടൽ

ഇ-സേവനം പോർട്ടർ

  • www.services.kerala.gov.in എന്ന പോർട്ടൽ വഴിയാണ് 60 വകുപ്പുകളിലെ 500 ലേറെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കേരളസർക്കാർ ലഭ്യമാക്കുന്നത്.
  • 2021 ഒക്ടോബർ 1 മുതലാണ് ഒരു പോർട്ടൽ വഴി സർക്കാരിന്റെ എല്ലാ ഓൺലൈൻ സേവനങ്ങളും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നത്.
  • എം. സേവനം എന്ന മൊബൈൽ ആപ് വഴിയും ഈ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും