Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair October 2021, Current Event October 2021, Latest Current Affairs October 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily, A to Z Kerala PSC Current Affairs Questions of October 2021, 2021 ഓഗസ്റ്റ് മാസത്തെ ആനുകാലിക ചോദ്യങ്ങൾ, 2021 ഓഗസ്റ്റ് മാസത്തെ സമകാലിക ചോദ്യങ്ങൾ, കേരള പി.എസ്.സി പരീക്ഷ ആനുകാലിക ചോദ്യങ്ങളുടെ ശേഖരം 2021, ആനുകാലിക ക്വിസ്സ്-2021, ആനുകാലിക ക്വിസ്സ് - സെപ്തംബർ 2021, ആനുകാലിക ക്വിസ്സ് - ഒക്ടോബർ 2021
1
ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവികസേനകൾ നടത്തുന്ന "മലബാർ നാവിക അഭ്യാസത്തിന്റെ" രണ്ടാം ഘട്ടം 2021 ഒക്ടോബർ 12 മുതൽ 15 വരെ നടക്കുന്നത് എവിടെയാണ്

     
A
  ഫിലിപ്പീൻസ് കടലിൽ
     
B
  അറബി കടലിൽ
     
C
  ബംഗാൾ ഉൾക്കടലിൽ
     
D
  ഇന്ത്യൻ മഹാസമുദ്രത്തിൽ

ഉത്തരം :: ബംഗാൾ ഉൾക്കടലിൽ

 • 2021-ലെ മലബാർ നാവിക അഭ്യാസത്തിന്റെ ആദ്യ ഘട്ടം നടന്നത് 2021 ഓഗസ്റ്റ് മാസം ഫിലിപ്പീൻസ് കടലിൽ വച്ചായിരുന്നു.
2
കേന്ദ്ര കൽക്കരി മന്ത്രി ആരാണ്

     
A
  രാജ് കുമാർ സിംഗ്
     
B
  പ്രഹ്ലാദ് ജോഷി
     
C
  ഹർദീപ് സിംഗ് പുരി
     
D
  നരേന്ദ്രമോദി

പ്രഹ്ലാദ് ജോഷി

3
അന്താരാഷ്ട്ര ബാലികാദിനമായി (International Day of the Girl Child) ആചരിക്കുന്ന ദിവസം

     
A
  ഒക്ടോബർ 10
     
B
  ഒക്ടോബർ 11
     
C
  ഒക്ടോബർ 12
     
D
  ഒക്ടോബർ 13

ഉത്തരം :: ഒക്ടോബർ 11

 • 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11 ന് ലോക പെൺകുട്ടികളുടെ ദിനമായി ആചിരിച്ചു തുടങ്ങിയത്.
 • ദേശീയ പെൺകുട്ടി ദിനമായി ആചരിക്കുന്ന ദിവസം - ജനുവരി 24
 • 1966-ൽ ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുതതലയേറ്റ ദിവസമായ ജനുവരി 24 ആണ് ഇന്ത്യയിൽ ദേശീയ പെൺകുട്ടി ദിനമായി ആചരിക്കുന്നത്.
4
ചെറുകിട ധനകാര്യ ബാങ്കായ ESAF പ്രവാസി ഇന്ത്യക്കാർക്കായി (NRIs) ആരംഭിച്ച പുതിയ കറന്റ് അക്കൌണ്ട്

സുപ്രീം (Supreme)

5
പൊതുഗതാഗതത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തേതും, ലോകത്തിലെ മൂന്നാമത്തേതുമായ റോപ് വേ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന നഗരം

വാരണാസി, ഉത്തർപ്രദേശ്

6
2021 ഒക്ടോബറിൽ അന്തരിച്ച പാക്കിസ്ഥാൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെട്ട വ്യക്തി

എ.ക്യു.ഖാൻ (അബ്ദുൾ ഖാദിർ ഖാൻ)

 • 1936-ൽ മധ്യപ്രദേശിലെ ഭോപ്പാലിൽ ജനിച്ച ഖാൻ, 1947-ലെ ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന് പാകിസ്ഥാനിലേക്ക് പോയി.
 • 1998-ലാണ് പാകിസ്ഥാനിൽ ഖാന്റെ നേതൃത്വത്തിലാണ് ആണവ പരീക്ഷണം നടന്നത്.
 • പാകിസ്ഥാന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-പാകിസ്ഥാൻ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 • 2004-ൽ ഖാൻ അണ്വായുധ സാങ്കേതിക വിദ്യ മറ്റു രാജ്യങ്ങൾക്ക് കൈമാറിയെന്ന ആരോപണം ശരിവച്ചതോടെ അദ്ദേഹത്തെ അന്നത്തെ പ്രസിഡന്റ് പർവേശ് മുഷറഫ് വീട്ടുതടങ്ങലിലാക്കി.
 • 2009-ൽ കോടതി മോചിപ്പിച്ചെങ്കിലും പാക് സർക്കാരിന്റെ കർശന നിരീക്ഷണത്തിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നു.
 • 2012-ൽ തെഹ്റീകെ തഹാഫുസ് പാകിസ്ഥാൻ എന്ന രാഷ്ട്രീയ പാർട്ടി എ.ക്യു.ഖാൻ ഉണ്ടാക്കി.
7
കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാനിന്റെ ഗംഗാ ശരൺസിങ് പുരസ്കാരം 2021 ഒക്ടോബറിൽ ലഭിച്ചത്

ഉത്തരം :: പ്രഫ.കെ.ശ്രീലത

 • 5 ലക്ഷം രൂപയാണ് പുരസ്കാരം തുക.
 • ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് പ്രഫ.കെ.ശ്രീലത.
8
മികച്ച സംരംഭകനുളള ഡോ.കലാം സ്മൃതി പുരസ്കാരത്തിന് 2021-ഒക്ടോബറിൽ അർഹനായത്

ഉത്തരം :: ടി.എസ്.കല്യാണരാമൻ

 • കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറുമാണ് ടി.എസ്.കല്യണരാമൻ.
 • മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾകലാമിന്റെ പേരിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക, സംഘടനയാണ് ഡോ.കലാം സ്മൃതി ഇന്റർനാഷണൽ
9
2021 ഒക്ടോബറിൽ അന്തരിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) മുൻ സെക്രട്ടറിയുമായിരുന്ന വ്യക്തി

പി.കെ. ലാഹിരി

10
2021 ഒക്ടോബറിൽ അന്തരിച്ച ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹയിലെ ആചാര്യനായ മലയാളി സന്യാസിവര്യൻ

സ്വാമി ചൈതന്യാനന്ദപുരി

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും