കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റിലെ സെപ്റ്റംബർ 6, 2021 ലെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സെപ്റ്റംബർ മാസം 18, 25 എന്നീ തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റിവച്ചിരിക്കുന്നു എന്നറിയിച്ചിരിക്കുന്നു. കേരളത്തിൽ പുതിയതായി റിപ്പോർട്ട് ചെയ്ത നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താൻ പ്രയാസമായതിനാലാണ് പി.എസ്.സി ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നത്.

ബിരുദതലം പ്രാഥമിക പരീക്ഷാ പുതുക്കിയ തീയതി :: ഒക്ടോബർ 23, 30 

മാത്രമല്ല സെപ്റ്റംബർ 7 (നാളെ) നിശ്ചയിച്ചിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്കും മാറ്റി നിശ്ചയിച്ചിരിക്കുന്നു.