Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair September 2021, Current Event September 2021, Latest Current Affairs September 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
അമേരിക്കൻ ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മേർണിംഗ് കൺസൾട്ട് 2021 സെപ്റ്റംബറിൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ജനസമ്മിതിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒന്നാം സ്ഥാനത്തെത്തിയത് [According to a report released in September 2021 by American data intelligence company Morning Consult, who is ranked number one in the world in terms of popularity?]

     
A
  ജോ ബൈഡൻ
     
B
  മരിയോ ഡ്രാഗി
     
C
  ആഞ്ചെല മെർക്കൽ
     
D
  നരേന്ദ്ര മോദി


ഉത്തരം :: നരേന്ദ്ര മോദി [Narendra Modi]

Notes in Malayalam

  • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുനന ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്ത് ജനസമ്മിതിയിയുടെ കാര്യത്തിൽ ഒന്നാമതെത്തിയ ഭരണാധികാരി.
  • പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ്.
  • മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രഡ് മാനുവൽ ലോപ്പസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ തുടങ്ങിയിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ വന്നിരിക്കുന്നത്.
  • ലോകത്തിലെ പ്രധാനപ്പെട്ട 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ മികവാണ് മോർണിംഗ് കൺസൾട്ടന്റ് അളന്നത്.
  • ഇതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 70 ശതമാനം പോയിന്റോടെ ഒന്നാമതെത്തി.
  • രണ്ടാംസ്ഥാനത്തുള്ള ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് 65 ശതമാനം പോയിന്റാണ് ലഭിച്ചത്.
  • ലോക നേതാക്കളുടെ അംഗീകാര റേറ്റിംഗുകൾ പതിവായി ട്രാക്കുചെയ്യുന്ന ഏജൻസിയാണ് മോർണിംഗ് കൺസൾട്ടന്റ്.

Notes in English

  • According to the latest report by Morning Consult, a US-based data intelligence company, Prime Minister Narendra Modi is the world's most popular ruler.
  • Second on the list is Italian Prime Minister Mario Draghi.
  • Followed by Mexican President Andrew Manuel Lopez, Australian Prime Minister Scott Morrison, German Chancellor Angela Merkel, US President Joe Biden, Canadian Prime Minister Justin Trudeau, British Prime Minister Boris Johnson and South Korean President Moon Jae-in.
  • The Morning Consultant measured the excellence of government leaders in 13 of the world's major countries.
  • In this, Indian Prime Minister Narendra Modi came first with 70 percent points.
  • The second-placed Italian prime minister received 65 percent of the points.
  • Morning Consultant is an agency that regularly tracks the recognition ratings of world leaders.
2
കോവിഡ് പ്രതിരോധത്തിന് കേരള ആരോഗ്യ വകുപ്പ് 2021 സെപ്റ്റംബർ മാസം ആരംഭിച്ച പുതിയ ക്യമ്പയിൻ [What is the new campaign launched by the Kerala Health Department in September 2021 for the prevention of Covid-19?

     
A
  ബ്രേക്ക് ദി ചെയിൻ
     
B
  ബി ദ വാരിയർ
     
C
  ഗോ കൊറോണ
     
D
  കോവിഡ് വാരിയർ


ഉത്തരം :: ബി ദ വാരിയർ [Be the Warrior]

Notes in Malayalam

  • സ്വയം പ്രതിരോധമാണ് ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം.
  • ഓരോരുത്തരും കോവിഡിൽ നിന്ന് സ്വയം രക്ഷനേടുകയും മറ്റുളളവരിൽ ആ സന്ദേശങ്ങൾ എത്തിക്കുകയും വേണം.
  • എല്ലാവരും രണ്ടു ഡോസ് വാക്സിനെടുക്കുക, ശരിയായി മാസ്ക് ധരിക്കുക, സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് വ്യത്തിയാക്കുക, പൊതുയിടങ്ങളിൽ ശാരീരിക അകലം പാലിക്കുക തുടങ്ങീ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ഓരോ വ്യക്തികളും സ്വയം പങ്കാളിയാകുക എന്നതാണ് ബി ദ വാരിയർ എന്ന ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

Notes in English

  • Self-defense is the main objective of the campaign.
  • Everyone must save themselves from the coward and pass those messages on to others.
  • The 'Be the Warrior' campaign aims to get everyone to take two doses of the vaccine, wear the mask properly, wash hands frequently with soap, water or sanitizer, and keep physical distance in public to reduce the severity of the Covid-19 third Wave.
3
TRAI യുടെ 2021 ജൂണിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൊബൈൽ കണക്ഷൻ വരിക്കാരുള്ള മൊബൈൽ നെറ്റ് വർക്ക് ഓപ്പറേറ്റർ [Which is the largest mobile network operator in India with TRAI data as on June 2021?]

     
A
  വോഡ-ഐഡിയ (വി)
     
B
  ബിഎസ്എൻഎൽ
     
C
  റിലയൻസ് ജിയോ
     
D
  എയർടെൽ


ഉത്തരം :: റിലയൻസ് ജിയോ [Reliance Jio]

  • *TRAI യുടെ 2021 ജൂണിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 118 കോടി മെബൈൽ കണക്ഷനുകളാണ് ഇന്ത്യയിലുള്ളത്.
  • ഇതിൽ 43.67 കോടി വരിക്കാരാരുമായ റിലയിൻസ് ജിയോ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് എയർടെല്ലിന് 35.21 കോടി വരിക്കാരും. വോഡഫോൺ ഐഡിയയുടെ "വി" 27.23 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്തുമാണ്.
  • ബിഎസ്എൻഎൽ - ന് 11.87 കോടി വരിക്കാരാണ് നിലവിലുള്ളത്, TRAI യുടെ പുതിയ പട്ടികയിൽ നാലാം സ്ഥാനത്താണ് ബി.എസ്.എൻ.എൽ
  • TRAI യുടെ 2021 ജൂണിലെ കണക്കുകൾ പ്രകാരം കേരളത്തൽ ഏറ്റവും കൂടുതൽ മൊബൈൽ കളക്ഷൻ വരിക്കാരുള്ളത്
    - വോഡഫോൺ-ഐഡിയ (വി)
    - വോഡഫോൺ-ഐഡിയ (വി) -യ്ക്ക് 1.67 കോടി വരിക്കാരാണ് കേരളത്തിലുള്ളത് രണ്ടാം സ്ഥാനത്ത് ബിഎസ്എൻഎൽ 1.08 കോടി വരിക്കാരും, 1.07 കോടി വരിക്കാരുമായി ജിയോ മൂന്നാമതുമാണ്. എയർടെല്ലിന് 68.39 ലക്ഷം വരിക്കാരാണ് കേരളത്തിൽ ഉള്ളത്. [ഇത് 2021 ജൂണിലെ കണക്കുകൾ മാത്രമാണ്]
  • 5 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ മൊബൈൽ ടേറ്റാ ഉപയോഗം ഒരു ദിവസം 170 ടെറാ ബൈറ്റായിരുന്നു. ഇന്നിപ്പോൾ റിലയൻസ് ജിയോയിൽ മാത്രം പ്രതിദിനം 6300 ടിബി ഉപയോഗിക്കുന്നുണ്ട്.
  • 1 ടിബി (ടെറാ ബൈറ്റ്) എന്നത് - 1000 ജിബി (ജിഗാ ബൈറ്റ്) ആണ്

Notes in English

  • According to TRAI's June 2021, there are 118 crore mobile connections in India.
  • Reliance Jio topped the list with 43.67 crore subscribers. In second place is Airtel with 35.21 crore subscribers. Vodafone Idea's "VI" is in third place with 27.23 crore subscribers.
  • BSNL has 11.87 crore subscribers and is ranked fourth in TRAI's new list.
  • Who is the largest mobile network operator in Kerala with TRAI data as on June 2021?
    - Vodafone-Idea (VI)
    Vodafone-Idea (VI) has 1.67 crore subscribers in Kerala, followed by BSNL with 1.08 crore subscribers and Geo with 1.07 crore subscribers. Airtel has 68.39 lakh subscribers in Kerala. [These are June 2021 figures only]
  • Five years ago, mobile data usage in Kerala was 170 terabytes a day. Today, Reliance Jio alone uses 6300 TB per day.
    1 TB (Terabyte) is - 1000 GB (Gigabyte)

*TRAI - Telecom Regulatory Authority of India

4
കേരള സർക്കാരിന്റെ നവകേരളം പദ്ധതിയുടെ പുതിയ കോ-ഓർഡിനേറ്ററായി 2021 സെപ്റ്റംബർ മാസം തിരഞ്ഞെടുത്തത് [Who has been selected as the new Co-ordinator of the Government of Kerala's Navakeralam Project in September 2021?]

     
A
  മനീഷ നർവാൽ
     
B
  സിങ് രാജ്
     
C
  ദീപേന്ദർ സിംഗ്
     
D
  സ്വരൂപ് മഹാവീർ ഉൻഹൽകർ


ഉത്തരം :: മനീഷ് നർവാൽ [Manish Narwal]

  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിങ്ങിലെ P4 Mixed 50m Pistol SH1 വിഭാഗത്തിൽ 218.2 പോയിന്റ് നേടിയാണ് ഇന്ത്യയ്ക്കായി മനീഷ് നർവാൽ സ്വർണ്ണം നേടുന്നത്.
  • ഇതേ വിഭാഗത്തിൽ തന്നെ ഇന്ത്യയുടെ സിങ് രാജ് അദാന 216.7 പോയിന്റ് നേടി വെള്ളിയും നേടി.

Notes in English

  • Manish Narwal won gold for India with 218.2 points in the P4 Mixed 50m Pistol SH1 category at the 2020 Tokyo Paralympics.
  • In the same category, India's Singh Raj Adana won silver with 216.7 points.
5
പാരാലിമ്പിക്സിന്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചത് [Who became the first Indian woman to win two medals in one edition of the Paralympics?]

     
A
  അവനി ലേഖര
     
B
  ഭാവിനാബെൻ പട്ടേൽ
     
C
  റുബീനാ ഫ്രാൻസിസ്
     
D
  സോനാൽബെൻ പട്ടേൽ


ഉത്തരം :: അവനി ലേഖര [Avani Lekhara]

Notes in Malayalam

  • 2020 ടോക്കിയോ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിൾ സ്റ്റാന്റിംഗ് SH1 വിഭാഗത്തിൽ സ്വർണ്ണവും, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ SH1 വിഭാഗത്തിൽ വെങ്കല മെഡലും നേടിയാണ് ഈ ചരിത്ര നേട്ടം കൈവരിക്കുന്നത്.
  • പാരാലിമ്പിക്സ് സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്
    - അവനി ലേഖര

Notes in English

  • At the 2020 Tokyo Paralympics, Avani Lekhar won a gold medal in the women's 10m air rifle standing SH1 category and a bronze medal in the 50m rifle 3 position SH1 category.
  • Who was the first Indian woman to win Paralympic gold medal
    - Avani Lekhara
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും