601
അമർനാഥിലെ ആരാധനാമൂർത്തി

ശിവൻ
602
അമേരിക്കയിലെ സുവർണസംസ്ഥാനം എന്നറിയപ്പെടുന്നത്

കാലിഫോർണിയ
603
ക്രൂക്ക്സ് ഗ്ലാസ് എന്തിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു

അൾട്രാവയലറ്റ് കിരണം
604
ക്രിക്കറ്റ് പിച്ചിന്റെ വീതി

3.05 മീറ്റർ
605
നിയമസംവിധാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന പുരാതന നഗരം

റോം
606
നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം

ചൌരി-ചൌരാ സംഭവം (1922)
607
തിരവുവിതാംകൂറിലെ നിവർത്തന പ്രക്ഷോഭണത്തിന്റെ പ്രധാനനേതാക്കൾ

എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്
608
നിഹിലിസം എന്ന വാക്ക് രൂപപ്പെടുത്തിയത്

ഇവാൻ ടർജനേവ്
609
ഗ്രീൻ പാർക്ക് സ്റ്റേഡിയം എവിടെയാണ്

കാൺപൂർ
610
പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത്

നന്നങ്ങാടികളിൽ
611
ഗ്രീസിനും തുർക്കിക്കുമിടയ്ക്കുള്ള മധ്യധർണ്യാഴിയുടെ ഭാഗം അറിയപ്പെടുന്ന പേര്

ഈജിയൻ കടൽ
612
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്രു
613
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം

ഗുജറാത്ത്
614
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് എവിടെയാണ്

ഹൈദരാബാദിൽ
615
നിറങ്ങളുടെ ഉൽസവം എന്നറിയപ്പെടുന്ന ആഘോഷം

ഹോളി
616
ക്രൂഡ് ഓയിലിൽനിന്ന് വിവിധ പെട്രോളിയം ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ

ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ
617
നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ്

ഹൈദാരാബാദിൽ
618
ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ ഇപ്പോഴത്തെ പേര്

യുണൈറ്റഡ് അറബ് എമിറേറ്റ്സ്
619
നിയമവിരുദ്ധമായ നടപടികൾ കണ്ടാൽ സ്വയം കേസെടുക്കാൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്ന വകുപ്പ്

സുവോമോട്ടോ
620
പരിണാമപ്രകിയയിലെ അവസാനത്തെ ജന്തു വിഭാഗം

സസ്തനികൾ
621
നിയമസഭാധ്യക്ഷൻ, മുഖ്യമന്ത്രി, ഗവർണർ എന്നീ പദവികളിലെത്തിയ മലയാളി

എ.ജെ.ജോൺ
622
പടയണി എന്ന നാടൻകലാരൂപത്തിനു പ്രസിദ്ധമായ ജില്ല

പത്തനംതിട്ട
623
ഫുഡ്ബോൾ സംഘടനയായ ഫിഫയുടെ ആസ്ഥാനം (സൂറിച്ച്) ഏത് രാജ്യത്താണ്

സ്വിറ്റ്സർലന്റ്
624
ക്രിക്കറ്റ് പിച്ചിന്റെ നീളം

20.12 മീറ്റർ (22 വാര)
625
1896-ലെ ആദ്യ ആധുനിക ഒളിമ്പിക്സിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു

14 രാജ്യങ്ങൾ
626
മിന്റോനെറ്റ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം

വോളീബോൾ
627
ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂസിയം

പാട്യാല
628
ഫുട്ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത്

പെലെ
629
മാജിക് ജോൺസണുമായി ബന്ധപ്പെട്ട സ്പോർട്സ്

ബാസ്കറ്റ്ബാൾ
630
മികച്ച ക്രിക്കറ്റർക്കുള്ള ഐ.സി.സി അവാർഡ് നേടിയ ആദ്യ താരം

രാഹുൽ ദ്രാവിഡ് (2004)
632
ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്ന റിയപ്പെടുന്നത്

പിയറി ഡി കുബർട്ടിൻ
632
ഒളിമ്പിക് ഓർഡർ അവാർഡിന് അർഹയായ ഇന്ത്യൻ പ്രധാനമന്ത്രി

ഇന്ദിരാഗാന്ധി
633
പ്രഥമ ആധുനിക ഒളിമ്പിക്സിനു വേദിയായത്

ഏഥൻസ്
634
ആദ്യമായി ഒളിമ്പിക് നാളം ഏതു വർഷമാണ് തെളിയിച്ചത്

1928 (ആംസ്റ്റർഡാം)
635
ആദ്യമായി ദ്രോണാചാര്യ അവാർഡ് നേടിയത്

ഒ.എം.നമ്പ്യാർ
636
അന്തർദേശീയ ഫുട്ബോൾ ടൂർണമെന്റിന്റെ ദൈർഘ്യം

90 മിനിറ്റ്
637
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തൽ ഒരോവറിലെ ആറുപന്തും സികസറിനു പറത്തിയ ആദ്യ താരം

ഹെർഷൽ ഗിബ്സ് (സൌത്ത് ആഫ്രിക്ക)
638
ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റിനു വേദിയായത്

ഇംഗ്ലണ്ട്
639
ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം

ബാർസിലോണ
640
ഇന്ത്യ ആദ്യ ഹോക്കി ലോകകപ്പ് നേടിയ വർഷം

1975
641
ഫുട്ബോളിൽ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം

7.32 മീറ്റർ
642
ഫ്രഞ്ചു ഓപ്പൺ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്

റോളണ്ട് ഗാരോ
643
ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന മാസിക

വിസ്ഡൻ മാസിക
644
നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം

ഗോവ
645
പുരാതന ഒളിമ്പിക്സിലെ ആദ്യ വിജയി

കൊറോബസ്
646
അർജുന അവാർഡ് ലഭിച്ച ആദ്യ മലയാളി വനിത

കെ.സി.ഏലമ്മ
647
പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്

നേതാജി സുഭാഷ് ചന്ദ്രബോസ്
648
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിലെ എല്ലാ പന്തും സിക്സറടിച്ച ആദ്യ ഇന്ത്യക്കാരൻ

രവി ശാസ്ത്രി
649
ക്രിക്കറ്റ് പന്തിന്റെ ഭാരം

155.9 ഗ്രാമിനും 163 ഗ്രാമിനുമിടയിൽ
650
ഗ്രീൻ പാർക്ക് സ്റ്റേഡിയം എവിടെയാണ്

കാൺപൂർ