ആനുകാലിക പൊതുവിജ്ഞാന ചോദ്യങ്ങൾ || ഓഗസ്റ്റ് 16, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഭാരതത്തിന്റെ എത്രാമത് സ്വാതന്ത്ര്യ ദിനാഘോഷമാണ് 2021 ആഗസ്റ്റ് 15 -ന് ആചരിച്ചത്

     
A
  75-മത്
     
B
  76-മത്
     
C
  74-മത്
     
D
  77-മത്


ഉത്തരം :: 75-മത്

  • ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം "ആസാദി കാ അമൃദ് മഹോത്സവ്" ആയിട്ടാണ് ആചരിച്ചത്.
  • പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ ചുവപ്പ് കോട്ടയിൽ ത്രിവർണ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.
  • എട്ടാമത്തെ പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ചുവപ്പുകോട്ടയിൽ ഉയർത്തുന്നത്.
2
2021-ലെ കേശവീയ പുരസ്കാരത്തിന് ആർഹനായത്.

     
A
  കെ.എസ്.പിള്ള
     
B
  പി.നാരായണ കുറുപ്പ്
     
C
  ബാലചന്ദ്രൻ ചുള്ളിക്കാട്
     
D
  പ്രഭാ വർമ്മ


ഉത്തരം :: കെ.എസ്.പിള്ള

  • മഹാകവി കെ.സി.കേശവപിള്ള സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കരാമാണ് കേശവീയ പുരസ്കാരം.
  • പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
  • കവിതയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്രസംഭാവനകൾ പരിഗണിച്ച് 2021 ലെ പുരസ്കാരത്തിന് കവി ചവറ കെ.എസ്.പിളള അർഹനായി.
  • കെ.സി.കേശവപിള്ള രചിച്ച മഹാകാവ്യമാണ് - കേശവീയം
  • ഭാഗവതത്തിലെ സ്യമന്തക കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ കൃതിയാണ് - കേശവീയം
3
സഹകരണ മേഖലയിൽ കേരള സംസ്ഥാനത്തെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ "സപ്ത റിസോർട്ട് ആൻഡ് സ്പാ" നിലവിൽ വരുന്നത്

     
A
  ബോൾഗാട്ടി
     
B
  മൂന്നാർ
     
C
  അഷ്ടമുടി
     
D
  ബത്തേരി


ഉത്തരം :: ബത്തേരി

  • കേരള ലാൻഡ് റിഫോംസ് ആൻഡ് ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ലാഡർ) ആണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ സംരഭകർ.
  • ലാഡറിന്റെ ചെയർമാൻ സി.എൻ.ജയകൃഷ്ണൻ ആണ്.
4
കേരള സംസ്ഥാനത്ത് ആദ്യമായി വെർച്വൽ ഗ്രാമസഭ നടത്തുന്ന പഞ്ചായത്ത്

     
A
  മയ്യനാട്
     
B
  മംഗലപുരം
     
C
  വെളിയന്നൂർ
     
D
  പാപ്പിനിശ്ശേരി


ഉത്തരം :: മയ്യനാട്

  • 2021 ഓഗസ്റ്റ് 17 -നാണ് മയ്യനാട് പഞ്ചായത്ത് സംസ്ഥാനത്താദ്യമായി വെർച്വൽ ഗ്രാമസഭ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
  • കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രാമസഭകൾ ചേരാൻ സാദിക്കാത്തതിനാൽ വെർച്വൽ ഗ്രാമസഭ കൂടാൻ ഭരണസമിതി തീരുമാനിച്ചത്.
  • മയ്യനാട് പഞ്ചായത്തിലെ 23 വാർഡുകളും വെർച്വൽ ഗ്രാമസഭ കൂടും.
5
ദേശീയ ജാവലിൻ ത്രോ ദിനമായി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ആചരിക്കാൻ തീരുമാനിച്ച ദിവസം

     
A
  ഓഗസ്റ്റ് 15
     
B
  ഓഗസ്റ്റ് 7
     
C
  ഓഗസ്റ്റ് 17
     
D
  ഓഗസ്റ്റ് 14


ഉത്തരം :: ഓഗസ്റ്റ് 7

  • 2020-ടോക്കിയോ ഒളിമ്പിക്സിൽ ഓഗസ്റ്റ് 7 ന് ഇന്ത്യയ്ക്കുവേണ്ടി അത്ലറ്റിക്കിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ നേട്ടത്തെ മുൻനിർത്തിയാണ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ ദേശീയ ജാവലിൻ ത്രോ ദിനമായി ഓഗസ്റ്റ് 7 ആചരിക്കാൻ തീരുമാനിച്ചത്.
6
ഏത് ഇന്ത്യൻ ഒളിമ്പിക് താരമാണ് ഡിജിറ്റൽ ബാങ്കിംഗ് തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന RBI യുടെ പൊതു ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായത്

     
A
  മീരാബായ് ചാനു
     
B
  പി.ആർ.ശ്രീജേഷ്
     
C
  പി.വി.സിന്ധു
     
D
  നീരജ് ചോപ്ര


ഉത്തരം :: നീരജ് ചോപ്ര
7
ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്

     
A
  ഓഗസ്റ്റ് 17
     
B
  ഓഗസ്റ്റ് 7
     
C
  ഓഗസ്റ്റ് 18
     
D
  ഓഗസ്റ്റ് 8


ഉത്തരം :: ഓഗസ്റ്റ് 7

  • 1905 ഓഗസ്റ്റ് 7-നു കൊൽക്കത്തയിൽ സ്വദേശി പ്രസ്ഥാനം ആരംഭിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദേശീയ കൈത്തറി ദിനമായി ഓഗസ്റ്റ് 7 ആചരിക്കാൻ തീരുമാനിച്ചത്.
  • 2015 ഓഗസ്റ്റ് 7-ആം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെന്നൈയിൽ വച്ച് ആദ്യ കൈത്തറി ദിനത്തിനു തുടക്കം കുറിച്ചത്
  • കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിനായി "ഇന്ത്യ ഹാൻഡ് ലൂം മുദ്ര" പതിക്കുന്ന രീതിയും ആരംഭിച്ചത് 2015 ഓഗസ്റ്റ് മുതലായിരുന്നു.
8
2021 ഓഗസ്റ്റിൽ ഇന്ത്യയും ഏതു രാജ്യവും ചേർന്നാണ് "സായിദ് തൽവാർ" എന്ന സംയുക്ത നാവികാഭ്യാസം നടത്തിയത്

     
A
  സൌദി അറേബ്യ
     
B
  ബംഗ്ലാദേശ്
     
C
  യു.എ.ഇ
     
D
  ശ്രീലങ്ക


ഉത്തരം :: യു.എ.ഇ

  • അബുദബി തീരത്തായിരുന്നു ഇന്ത്യൻ നാവികസേനയും യു.എ.ഇ നാവികസേനയും സംയുക്തമായി സായിദ് തൽവാർ എന്ന പേരിൽ നാവികാഭ്യാസം നടത്തിയത്.
9
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ആദ്യ സംയുക്ത നാവിക അഭ്യാസമാണ് അൽ-മൊഹെദ് അൽ-ഹിന്ദി (Al-Mohed Al-Hindi 2021) എന്ന പേരിൽ നടന്നത്

     
A
  സൌദി അറേബ്യ
     
B
  ബംഗ്ലാദേശ്
     
C
  യു.എ.ഇ
     
D
  ശ്രീലങ്ക


ഉത്തരം :: സൌദി അറേബ്യ
10
2021 ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ തലസ്ഥാനം പിടിച്ചതായുള്ള വാർത്തകളെത്തുടർന്ന് രാജ്യം വിട്ട അഫ്ഗാനിസ്ഥാൻ പ്രസിഡന്റ്

     
A
  അഷ്റഫ് ഗനി
     
B
  മുല്ല അബ്ദുൾ ഗനി ബറാദർ
     
C
  അബ്ദുൾ സത്താർ മിർസാക്ക്വൽ
     
D
  അമറുള്ള സാലിഹ്


ഉത്തരം :: അഷ്റഫ് ഗനി

  • അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തുന്ന താലിബാന്റെ കമാൻഡർ ആണ് - മുല്ല അബ്ദുൾ ഗനി ബറാദർ
  • അഫ്ഗാനിസ്ഥാന്റെ തലസ്ഥാനം - കാബൂൾ
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും