ആനുകാലിക ചോദ്യങ്ങൾ || ഓഗസ്റ്റ് 15, 2021

Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair August 2021, Current Event August 2021, Latest Current Affairs August 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
ഇന്ത്യയിലെ ആദ്യ 'വാട്ടർ പ്ലസ്' പദവി ലഭിക്കുന്ന നഗരം

     
A
  ഇൻഡോർ
     
B
  സൂററ്റ്
     
C
  നവി മുംബൈ
     
D
  മൈസൂർ


  • ഉത്തരം :: ഇൻഡോർ
  • മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമാണ് ഇൻഡോർ
  • ഇന്ത്യയിലെ 'വൃത്തിയുള്ള നഗരം' എന്ന ബഹുമതി ലഭിച്ച ഇൻഡോറിന്, സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായ സ്വച്ഛ് സർവേഷൻ - 2021 ന്റെ വാട്ടർ പ്ലസ് പദവി കൂടി ലഭിച്ചു.
2
കേന്ദ്ര വെഹിക്കിൾ സ്ക്രാപ്പേജ് നയം (വാഹനം പൊളിക്കൽ നയം) ഇന്ത്യയിൽ നിലവിൽ വരുന്നത്

     
A
  2021 ഡിസംബർ 1
     
B
  2022 ജനുവരി 1
     
C
  2022 ഏപ്രിൽ 1
     
D
  2023 ജനുവരി 1


  • ഉത്തരം :: 2022 ഏപ്രിൽ 1
  • 15 വർഷം പൂർത്തിയായ കേന്ദ്ര, സംസ്ഥാന സർക്കാർ വാഹനങ്ങൾ 2022 ഏപ്രിൽ 1 മുതൽ പൊളിച്ചു നീക്കും.
  • 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളും, 20 കൊല്ലം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളും വീണ്ടും ഫിറ്റ്നെസ് ടെസ്റ്റ് പാസായാൽ മാത്രമേ പുനർ രജിസ്ട്രേഷൻ അനുവദിച്ചു നൽകുകയുള്ളു.
  • ഹെവി വാണിജ്യ വാഹനങ്ങൾക്ക് 2023 മുതലും, വ്യക്തിഗത വാഹനങ്ങൾക്ക് 2024 ജൂൺ മുതലും നിയമം ബാധകമാവും.
3
വീടുകളിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പുതിയ പദ്ധതി

     
A
  എന്റെ വിദ്യാലയം
     
B
  ലിറ്റിൽ കൈറ്റ്സ്
     
C
  വീട് ഒരു വിദ്യാലയം
     
D
  ഫസ്റ്റ് ബെൽ


  • ഉത്തരം :: വീട് ഒരു വിദ്യാലയം
  • കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്ന കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാബന്ധിതമായ പഠനാനുഭവങ്ങൾ നിലവിലെ ഫസ്റ്റ് ബെൽ ക്ലാസ്സുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് വീട് ഒരു വിദ്യാലയം.
4
"ദി എർത്ത്സ്പിന്നർ" (The Earthspinner) എന്ന പുസ്തകം എഴുതിയത്

     
A
  അരുന്ധതി റോയ്
     
B
  അനുരാധ റോയ്
     
C
  ലക്ഷ്മി റായ്
     
D
  ഐശ്വര്യ റായ്


ഉത്തരം :: അനുരാധ റോയ്
5
ഇന്ത്യയിലെ ആദ്യ ഡ്രോൺ ഫൊറൻസിക് ലാബ് ആന്റ് റിസർച്ച് സെന്ററിന്റെ ആസ്ഥാനം

     
A
  തിരുവനന്തപുരം
     
B
  കൊച്ചി
     
C
  കോട്ടയം
     
D
  കോഴിക്കോട്


ഉത്തരം :: തിരുവനന്തപുരം
6
ഇന്ത്യയിൽ, വിഭജനഭീതിയുടെ അനുസ്മരണ ദിനമായി (Partition Horrors Remembrance Day) ആചരിക്കാൻ തീരുമാനിച്ചത്

     
A
  ഓഗസ്റ്റ് 14
     
B
  ഓഗസ്റ്റ് 15
     
C
  ഓഗസ്റ്റ് 13
     
D
  ഓഗസ്റ്റ് 16


ഉത്തരം :: ഓഗസ്റ്റ് 14
7
കേരളത്തിലെ ആദ്യ യുവജന സഹകരണ സംഘത്തിന്റെ ആസ്ഥാനം

     
A
  കണ്ണൂർ
     
B
  ആലപ്പുഴ
     
C
  കോഴിക്കോട്
     
D
  കോട്ടയം


  • ഉത്തരം :: കോട്ടയം
  • യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് സഹകരണ വകുപ്പിനു കീഴിൽ ആരംഭിക്കുന്നതാണ് യുവജന സഹകരണ സംഘങ്ങൾ. വിദ്യാസമ്പന്നരും തൊഴിൽ നൈപുണ്യമുള്ളവരുമായ യുവാക്കലെ ഏകോപിപ്പിച്ച പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
8
സർക്കാർ സേവനങ്ങൾ ഓൺലൈനിലൂടെ ജനങ്ങളിൽ എത്തിക്കാൻ "ഇ-നഗർ (eNagar) എന്ന മൊബൈൽ ആപ്ലിക്കേഷനും, ഓൺലൈൻ പോർട്ടലും ആരംഭിച്ച സംസ്ഥാനം

     
A
  മഹാരാഷ്ട്ര
     
B
  ഉത്തർപ്രദേശ്
     
C
  തമിഴ്നാട്
     
D
  ഗുജറാത്ത്


ഉത്തരം :: ഗുജറാത്ത്
9
2021 ആഗസ്റ്റിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ആണവ പോർമുന വഹിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈൽ

     
A
  ഷഹീൻ (Shaheen)
     
B
  ബാബർ (Babur)
     
C
  ഗസ്നവി (Ghaznavi)
     
D
  അബാബീൽ (Ababeel)


ഉത്തരം :: ഗസ്നവി (Ghaznavi)
  • 290 കിലോമീറ്റർ ദൂരപരിയുള്ള മിസൈലിനും ആണവ പോർമുനയും പരമ്പരാഗത പോർമുനയും വഹിക്കാൻ സാധിക്കും
10
ഇറാന്റെ ആദ്യ വൈസ് പ്രസിഡന്റ് ആയി നിയമിതനായത്

     
A
  മുഹമ്മദ് മൊഖ്ബർ
     
B
  ഇബ്രാഹിം റയ്സി
     
C
  അലി ഖമേനി
     
D
  ഘോലം-ഹൊസൈൻ


ഉത്തരം :: മുഹമ്മദ് മൊഖ്ബർ
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും