ഇന്ത്യൻ ഭൂമിശാസ്ത്രം എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ളതും, മുൻവർഷങ്ങളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതുമായ 25 ചോദ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഒരു പി.എസ്.സി ഓൺലൈൻ പരീക്ഷ എഴുതുന്നതുപോലെ ഈ ചോദ്യങ്ങൾ ചെയ്തു നോക്കി. 25 ൽ എത്രമാർക്ക് നിങ്ങൾക്ക് ലഭിച്ച് എന്ന് കമന്റ് ബോക്സിൽ കമന്റ് ചെയ്യുക
1
മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്

[എ] പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം
[ബി] വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
[സി] ജമ്മുകാശ്മീർമേഖല
[ഡി] രാജസ്ഥാൻ മേഖല
2
എവിടെയാണ് പെൻസിലിൻ നിർമാണശാല സ്ഥിതിചെയ്യുന്നത്

[എ] കൊച്ചി
[ബി] പിംപ്രി
[സി] ബാംഗ്ലൂർ
[ഡി] തിരുവനന്തപുരം
3
വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ്

[എ] തുലാവർഷം
[ബി] കാലവർഷം
[സി] ഇടവപ്പാതി
[ഡി] വേനൽമഴ
4
ഛത്തിസ്ഗഢ് ഏത് സംസ്ഥാനത്തിൽ നിന്നാണ് രൂപം കൊണ്ടത്

[എ] മധ്യപ്രദേശ്
[ബി] ഒറീസ
[സി] ഉത്തർപ്രദേശ്
[ഡി] ബീഹാർ
5
ടെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്

[എ] 1950 മെയ് 29
[ബി] 1951 മെയ് 29
[സി] 1953 മെയ് 29
[ഡി] 1952 മെയ് 29
6
സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്നത്

[എ] പശ്ചിമഘട്ടം
[ബി] പൂർവ്വഘട്ടം
[സി] വിന്ധ്യൻ
[ഡി] ഇവയൊന്നുമല്ല
7
ഏറ്റവും കൂടുതൽ അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

[എ] മധ്യപ്രദേശ്
[ബി] ഛത്തിസ്ഗഡ്
[സി] അസം
[ഡി] ഉത്തർപ്രദേശ്
8
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത്

[എ] 82 1/2 ഡിഗ്രി പശ്ചിമ രേഖാംശം
[ബി] 82 1/2 ഡിഗ്രി പൂർവ്വ രേഖാംശം
[സി] 83 1/2 ഡിഗ്രി പൂർവ്വ രേഖാംശം
[ഡി] 83 1/2 ഡിഗ്രി പശ്ചിമ രേഖാംശം
9
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്

[എ] കാഞ്ചൻജംഗ
[ബി] ഗോഡിവിൻ ആസ്റ്റിൻ (കെ-2)
[സി] നന്ദാദേവി
[ഡി] നംഗപർവ്വതം
10
ഇന്ത്യയിൽ ഏറ്റവുംകൂടുതൽ മാംഗനീസ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ്

[എ] ഒറീസ
[ബി] ഗുജറാത്ത്
[സി] ബീഹാർ
[ഡി] തമിഴ്നാട്
11
ഇന്ത്യയിൽ ഏറ്റവും വ്യവസായവൽക്കരിക്കപ്പെട്ട സംസ്ഥാനം

[എ] കർണാടക
[ബി] ഗുജറാത്ത്
[സി] മഹാരാഷ്ട്ര
[ഡി] ബീഹാർ
12
തടാകങ്ങളുടെ നഗരം എന്നറിയപ്പടുന്നത്

[എ] ലക്നൌ
[ബി] അമൃത്സർ
[സി] ജയ്പൂർ
[ഡി] ഉദയ്പൂർ
13
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭാഷാവിഭാഗം

[എ] ബംഗാളി
[ബി] മറാത്തി
[സി] തമിഴ്
[ഡി] ഉർദു
14
ഇന്ത്യയിലെ ഹൈടെക് സിറ്റി (HITECH City) എന്ന വിശേഷണമുള്ള സ്ഥലം

[എ] കൊച്ചി
[ബി] ചണ്ഡിഗഢ്
[സി] ഹൈദരാബാദ്
[ഡി] ബാംഗ്ലൂർ
15
ക്ഷീരോൽപന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

[എ] പഞ്ചാബ്
[ബി] മഹാരാഷ്ട്ര
[സി] ഉത്തർപ്രദേശ്
[ഡി] ഗുജറാത്ത്
16
2011-ലെ സെൻസസ് പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഇന്ത്യൻ സംസ്ഥാനം

[എ] പശ്ചിമബംഗാൾ
[ബി] കേരളം
[സി] ഉത്തർപ്രദേശ്
[ഡി] തമിഴ്നാട്
17
ഏത് സെക്ടറാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്നത്

[എ] റിഫൈനറികൾ
[ബി] ഗതാഗതം
[സി] റെയിൽവേ
[ഡി] താപനിലയങ്ങൾ
18
താഴെപ്പറയുന്നവയിൽ ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള പ്രദേശം

[എ] മേഘാലയ
[ബി] ജമ്മു & കാശ്മീർ
[സി] നാഗാലാൻഡ്
[ഡി] അസം
19
നർമദയ്ക്കും താപ്തിക്കുമിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര

[എ] ആരവല്ലി
[ബി] ഹിന്ദുക്കുഷ്
[സി] സാത്പുര
[ഡി] ഖാസി
20
ലോകത്തേറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്നത്

[എ] ഇന്ത്യ
[ബി] ക്യൂബ
[സി] പാക്കിസ്ഥാൻ
[ഡി] ചൈന
21
ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്

[എ] 26
[ബി] 28
[സി] 30
[ഡി] 36
22
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും ഗ്രീൻവിച്ച് മീൻ സമയവും തമ്മിലുള്ള വ്യത്യാസം

[എ] അഞ്ചര മണിക്കൂർ പിന്നിൽ
[ബി] 6 മണിക്കൂർ മുന്നിൽ
[സി] അഞ്ചര മണിക്കൂർ മുന്നിൽ
[ഡി] 5 മണിക്കൂർ മുന്നിൽ
23
മൂന്നുവശവും ഒരു അയൽരാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം

[എ] പഞ്ചാബ്
[ബി] ത്രിപുര
[സി] ഹിമാചൽപ്രദേശ്
[ഡി] പശ്ചിമബംഗാൾ
24
ഏത് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്

[എ] സത്ലജ്
[ബി] യമുന
[സി] ഗംഗ
[ഡി] ഝലം
25
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ

[എ] ജൂൺ 21
[ബി] മാർച്ച് 22
[സി] ഏപ്രിൽ 11
[ഡി] ഡിസംബർ 22