ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 20, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
"പെഗാസസ്" എന്ന ചാര സോഫ്റ്റവെയർ ഏത് രാജ്യത്തിലെ സൈബർ ഇന്റലിജൻസ് സ്ഥാപനത്തിന്റേതാണ്

     
A
  അമേരിക്ക
     
B
  ഇസ്രയേൽ
     
C
  റഷ്യ
     
D
  ചൈന


  • ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ

  • സർക്കാരുകൾക്കു മാത്രമായി കൊടുത്തിരുന്ന ഈ സോഫ്റ്റ്വെയർ, ഇന്ത്യയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നും അടുത്ത ദിവസങ്ങൾ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2
ഉപയോഗ്യശൂന്യമായ ചുണ്ണാമ്പുഖനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത വനമാക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാർ

     
A
  മഹാരാഷ്ട്ര
     
B
  ഛത്തീസ്ഘട്ട്
     
C
  ജാർഘണ്ഡ്
     
D
  ഉത്തർപ്രദേശ്


  • ഛത്തീസ്ഘട്ടിലെ ദുർഗ് ജില്ലയിലെ 880 ഏക്കർ വരുന്ന നന്ദിന് ചുണ്ണാമ്പ് ഖനിയാണ് കാടായി മാറ്റാൻ സർക്കാർ ഒരുങ്ങുന്നത്
3
കേരള സംസ്ഥാന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) അധ്യക്ഷനായി തെരഞ്ഞെടുത്ത പ്രശസ്ത മലയാള സംവിധായകൻ

     
A
  കമൽ
     
B
  രാജസേനൻ
     
C
  അടൂർ ഗോപാലകൃഷ്ണൻ
     
D
  വിജി തമ്പി


  • മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത വിജി തമ്പി നിലവിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗം കൂടിയാണ്.

  • വി.എച്ച്.പി യുടെ ദേശീയ അധ്യക്ഷനായി ബീഹാർ സ്വദേശി ഓർത്തോപീഡിക് സർജനും, പത്മശ്രീ ജേതാവുമായ നരേൻ സിംഗിന് തെരഞ്ഞെടുത്തു.
4
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ തുടർച്ചയായി മൂന്നാം വർഷവും ഒന്നാമതെത്തിയ സംസ്ഥാനം

     
A
  കേരളം
     
B
  ഹിമാചൽ പ്രദേശ്
     
C
  ആന്ധ്രാപ്രദേശ്
     
D
  കർണാടക


  • നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ രണ്ടാം സ്ഥാനം ഹിമാചൽ പ്രദേശും, മൂന്നാം സ്ഥാനം കർണാടകയുമാണ്.

  • സൂചികയിൽ 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്

  • ബീഹാറാണ് സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം.
5
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമതെത്തിയത്

     
A
  ഡൽഹി
     
B
  ചണ്ഡിഗഡ്
     
C
  പുതുച്ചേരി
     
D
  ലക്ഷദ്വീപ്


അനുബന്ധ വിവരങ്ങൾ ലഭ്യമല്ല
6
ICAR - ന്റെ 2020 ലെ നോർമൻ ബോർലോഗ് ദേശീയ പുരസ്കാരം ലഭിച്ചത്

     
A
  ഫസീനാ മക്കാർ
     
B
  രാജശ്രീ
     
C
  കാജൽ ചക്രവർത്തി
     
D
  ഗണേഷ് ശങ്കർ


  • കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് ഡോ. കാജൽ ചക്രവർത്തി.

  • കടൽപായലിൽ ഗവേഷണം നടത്തി ജീവിതശൈലിരോഗങ്ങൾക്കെതിരെ ഫലപ്രദമായ ന്യൂട്രസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വികസിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്.

  • ICAR - Indian Council of Agricultural Research
7
സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള "അങ്കണം പുരസ്കാരം" 2021 ജൂലൈയിൽ ലഭിച്ചത്

     
A
  സുഭാഷ് ചന്ദ്രൻ
     
B
  സി.രാവുണ്ണി
     
C
  ഡോ. കെ.പി. ശങ്കരൻ
     
D
  ഡോ.എം.കൃഷ്ണൻ നമ്പൂതിരി


  • അങ്കണം ഷംസുദ്ദീൻ സ്മൃതി ഏർപ്പെടുത്തിയതാണ് അങ്കണം പുരസ്കാരം. 2021 ലെ പുരസ്കാരം ലഭിച്ചത് നിരൂപകൻ ഡോ.കെ.പി.ശങ്കരനാണ്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 20/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും