ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 17, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily
1
2020-21 സാമ്പത്തിക വർഷം 7.04 കോടി ലാഭം നേടിയ കേരള പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റിന്റെ ആസ്ഥാനം

     
A
  കഞ്ചിക്കോട്
     
B
  ബ്രഹ്മപുരം
     
C
  വാളയാർ
     
D
  കൊച്ചി


  • പൂർണ്ണമായും കേരള സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് മലബാർ സിമന്റ്

  • മലബാർ സിമന്റ് കമ്പനിയായി രൂപീകൃതമായത് - 1978 ഏപ്രിലിൽ 

  • വാളയാർ പ്ലാന്റിൽ ഉൽപാദനം ആരംഭിച്ചത് - 1984 ഏപ്രിലിൽ 

  • മലബാർ സിമന്റിന്റെ ഇപ്പോഴത്തെ ചെയർമാൻ - ടി. കെ. ജോസ്

  • മലബാർ സിമന്റിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ - എം.മുഹമ്മദ് അലി
2
സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും ഉപവാസം നടത്തിയ കേരള ഗവർണർ

     
A
  ആരിഫ് മുഹമ്മദ് ഖാൻ
     
B
  പി.എസ്.ശ്രീധരൻ പിള്ള
     
C
  ബൻവാരിലാൽ പുരോഹിത്
     
D
  പി.സദാശിവം

3
ഇന്ത്യയിൽ ഡ്രോണുകൾ പറത്തുന്നതിനുള്ള പ്രവർത്തനാനുമതി ഓൺലൈൻ വഴി ആക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം സജ്ജമാക്കുന്ന പുതിയ വെബ്സൈറ്റ്

     
A
  സൈബർ ഡോം
     
B
  ലൈവ്ഫിസ്റ്റ്
     
C
  ദി ഇന്ത്യൻ ഹോക്ക്
     
D
  ഡിജിറ്റൽ സ്കൈ

4
ഗോവ സംസ്ഥാനത്തിന്റെ 33-ാം ഗവർണറായി അധികാരമേറ്റത്

     
A
  ഭഗത്സിങ് കോഷിയാരി
     
B
  പി.എസ്. ശ്രീധരൻ പിള്ള
     
C
  ബൻവാരിലാൽ പുരോഹിത്
     
D
  ആരിഫ് മുഹമ്മദ ഖാൻ


  • 2020 ആഗസ്റ്റ് മുതൽ ഗോവയുടെ ഗവർണറായി അധികചുമതല നൽകിരുന്നത് മഹാരാഷ്ട്ര ഗവർണർ ഭഗത്സിങ് കോഷിയാരിക്ക് ആയിരുന്നു.

  • ഗോവയുടെ ഗവർണറായി ചുമതലയേൽക്കുന്നതിനുമുമ്പ് മിസോറാമിന്റെ ഗവർണറായിരുന്നു പി.എസ്. ശ്രീധരൻ പിള്ള
5
24 മണിക്കൂറും ഇക്കിൾ കൊണ്ട് കഷ്ടപ്പെടുന്ന ബ്രസീൽ പ്രസിഡന്റ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ആരാണ് ബ്രസീൽ പ്രസിഡന്റ്

     
A
  മോക്വീറ്റ്സി മാസിസി
     
B
  ജൈർ ബൊൽസൊനാരോ
     
C
  മിഗുവൽ ഡിയാസ്-കാനൽ
     
D
  ജോക്കോ വിഡോഡോ


  • പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്ടെ വയറ്റിൽ ഗുരുതരമായി കുത്തേറ്റതിനു ശേഷം ഒട്ടേറെ ശസ്ത്രക്രിയകൾക്ക് വിധേയനായ വ്യക്തിയാണ് ജൈർ ബൊർസൊനാരോ
6
കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ സർവ്വീസ് ഏതാണ്

     
A
  ആകാശവാണി
     
B
  അനന്തപുരി FM
     
C
  ഹലോ റേഡിയോ
     
D
  റേഡിയോ കേരള

7
കേരള സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ കേരളയിലൂടെ എൽ.പി - യു.പി കുട്ടികളുടെ പഠനത്തിനായി ആരംഭിക്കുന്ന പുതിയ പരിപാടി

     
A
  പാഠം
     
B
  നല്ല പാഠം
     
C
  കിളിക്കൊഞ്ചൽ
     
D
  ലിറ്റിൽ കൈറ്റ്സ്

8
2021 ൽ ടോക്കിയോ ഒളിംപിക്സിൽ ബാഡ്മിന്റൻ മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ച മലയാളി അംപയർ

     
A
  രാധാക്യഷ്ണൻ നായർ
     
B
  ഡോ.ഫൈൻ സി.ദത്തൻ
     
C
  എസ്. മുരളി
     
D
  രാജ്മോഹൻ

9
ലോകസഭയുടെയും രാജ്യസഭയുടെയും പൊതുകാര്യ പരിപാടികൾ സംപ്രേഷണം ചെയ്യുന്ന പുതിയ ചാനൽ

     
A
  സഭ ടിവി
     
B
  ഭാരത്
     
C
  സൻസാദ്
     
D
  സങ്കൽപ്

10
2021 ലെ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശ ഭാഷാ ചിത്രമായി തിരഞ്ഞെടുത്തത്

     
A
  അസുരൻ (ASURAN)
     
B
  ഉയരെ (UYARE)
     
C
  തപ്പാട് (THAPPAD)
     
D
  പുഗ്ല്യ (PUGLYA)


  • മറാത്തി ഫിലിം ആയ പുഗ്ല്യ സംവിധാനം ചെയ്തത്  വിനേദ് സാം പീറ്റർ ആണ്
  • ഒരു പഗ്ഗും (PUG) രണ്ടു കുട്ടികളുടെയും കഥയാണ് പുഗ്ല്യ പറയുന്നത്.
കണ്ടും കേട്ടും PSC പഠിക്കാം
  • സുഹ്രുത്തുക്കളെ, ഈ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങൾ വീഡിയോ രൂപത്തിൽ നിങ്ങൾക്ക് ഇനി കണ്ടും കേട്ടും പഠിക്കാം.  വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക :: PSCPQS Online - Current Affairs - 17/07/2021 (Malayalam) 
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും