ആനുകാലിക ചോദ്യങ്ങൾ || ജൂലൈ 13, 2021

  • കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ, ഓൺലൈൺ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ  നിന്നും ദിവസവും കളക്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും, അനുബന്ധ വിവരങ്ങളുമാണ് ഈ പോസ്റ്റിലൂടെ നിങ്ങളിൽ എത്തിക്കുന്നത്,   
  • കേരള പി.എസ്.സി പരീക്ഷയ്ക്കും, യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി, പോസ്റ്റൽ വകുപ്പ് തുടങ്ങീ മറ്റ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇത് വളരെ ഉപകാരപ്പെടും.
  • മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആനുകാലിക ചോദ്യങ്ങൾക്കുണ്ട്. ആയതിനാൽ ഈ ചോദ്യങ്ങൾ ഒന്നും തന്നെ വിട്ടുപോകാതെ  പഠിക്കാനായി ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക. (Site Bookmark ചെയ്യുന്നത് നല്ലതാണ്)
Current Affairs questions for Kerala PSC LDC, LGS, Secretariat Assistant, Uniform Post like Police, Excise, Fire force, LP, UP, HS Assistant, Company Board, Department Tests exams. Kerala PSC Current Affairs, Daily CA & GK, Current Affairs GK 2021, Current Affair July 2021, Current Event July 2021, Latest Current Affairs July 2021, Latest Current Affairs Questions in Malayalam, Malayalam Current Affairs Questions, Current Affairs questions from News Paper Daily


1
കൽപ്പന ചൌളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ
  • ശിരിഷ ബാൻഡ് ല
  • വെർജിൻ ഗലാക്റ്റിക്ക് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ എല്ലാ സാധ്യതകളും തുറന്നുകൊടുത്തുകൊണ്ടുള്ള യാത്ര സംഘടിപ്പിച്ചത്.
  • വെർജിൻ ഗലാക്റ്റിക് കമ്പനിയുടെ മേധാവിയായ സർ റിച്ചഡ് ബ്രാൻഡറിന്റെ നേത്യത്വത്തിലുള്ള ആറംഗ സംഘമാണ് ബഹിരാകാശയാത്ര നടത്തിയത്.
  • ആന്ത്രാപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച ശിരിഷ ബാൻഡ്ല വെർജിൻ ഗലാക്റ്റിക് കമ്പനിയിലെ ഉന്നത ഉദ്യേഗസ്ഥയാണ്. ഒരുമണിക്കൂർ കൊണ്ട് 86.4 കിലോമീറ്റർ സബ് ഓർബിറ്റൽ രീതിയിൽ പറന്നാണ് ബഹിരാകാശം തൊട്ടത്.
2
താഴെത്തട്ടിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി കേന്ദ്ര സർക്കാർ അടുത്ത വർഷം മുതൽ നൽകാൻ ഉദ്ദേശിക്കുന്ന പുരസ്കാരം
  • ജനങ്ങളുടെ പത്മ
  • താഴെത്തട്ടിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി അടുത്ത വർഷത്തെ പത്മ പുരസ്കാരങ്ങൾക്ക് ശുപർശ ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങളോട് ആഹ്വനം ചെയ്തത്.
3
കേരള ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ആയി പുതിയതായി തിരഞ്ഞെടുത്തത്
  • ഒ.എം.ശങ്കരൻ
  • കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് പി. ഗോപകുമാറിനെയാണ്
4
പി.കെ.വാരിയറുടെ മരണശേഷം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പുതിയ മാനേജിങ് ട്രസ്റ്റിയായി തിരഞ്ഞെടുത്തത്
  • പി.എം.വാരിയർ (പന്നിയമ്പള്ളി മാധവൻകുട്ടി വാരിയർ)
5
കോവിഡിന്റെ രണ്ട് വകഭേദങ്ങൾ ഒരേസമയം ബാധിച്ചതിലൂടെ മരണമടഞ്ഞ ആദ്യ വ്യക്തി ഏത് രാജ്യക്കാരനാണ്
  • ബൽജിയം
  • ബ്രിട്ടണിൽ കണ്ടെത്തിയ ആൽഫയും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബീറ്റാ വകഭേദവുമാണ് ബൽജിയം സ്വദേശിയിൽ സ്ഥിരീകരിച്ചത്

6
ഇന്ത്യയിലെ ഏത് സംസ്ഥാന സർക്കാരാണ് കോവിഡ് രഹിത ഗ്രാമ (Covid-free Village) മത്സരം നടത്താനും, വിജയികൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തത്
  • മഹാരാഷ്ട്ര
7
2021-ലെ വിമ്പിൾഡൻ (ടെന്നീസ് ടൂർണമെന്റ്) പുരുഷ വിഭാഗം സിംഗിൾസ് വിജയി
  • നോവാക് ജോക്കോവിച്ച് (സെർബിയ)
  • വിമ്പിൾഡൻ ഫൈനലിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത്.
  • ജയത്തോടെ റോജർഫെഡറർക്കും, റാഫേൽ നദാലിനുമൊപ്പം 20 ഗ്രാൻസ്ലാം എന്ന ചരിത്ര നേട്ടം കൈവരിക്കുന്ന താരമായി സെർബിയ്ക്കാരനായി നോവാക് ജോക്കോവിച്ച്.
8
2021-ലെ വിമ്പിൾഡൻ ജൂനിയർ (ബോയിസ്) വിഭാഗം പുരുഷ സിംഗിൾസ് വിജയിയായ ഇന്ത്യൻ വംശജൻ
  • സമീർ ബാനർജി
  • യു.എസ്.സി ന്റെ വിക്ടർ ലിലോവിനെയാണ് സമീർ ബാനർജി ഫൈനലിൽ തോൽപ്പിച്ചത്
  • 1980-ൽ കൊൽക്കത്തയിൽ നിന്നു യു.എസ് ലേക്ക് കുടിയേറിയവരാണ് സമീറും കുടുംബവും
9
2021 ജൂലൈയിൽ കാലം ചെയ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന വ്യക്തി
  • ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവാ
10
2021-ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം ലഭിച്ചത്
  • ലയണൻ മെസ്സി (അർജന്റീന)
11
2021-ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റിൽ മികച്ച ഗോൾ കീപ്പർക്കുള്ള 'ഗോൾഡൻ ഗ്ലൌ' പുരസ്കാരം ലഭിച്ചത്
  • എമിലിയാനോ മാർട്ടിനസ് (അർജന്റീന)
12
2021-ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റ് ഫൈനലിൽ 'മാൻ ഓഫ് ദ് മാച്ച്' ആയി തിരഞ്ഞെടുത്തത്
  • എയ്ഞ്ചൽ ഡി മരിയ (അർജന്റീന)
13
2021-ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റിലെ മികച്ച താരങ്ങളായി തിരഞ്ഞെടുത്തത്
  • ലയണൻ മെസ്സി (അർജന്റീന), നെയ്മർ (ബ്രസീൽ)
14
2021-ലെ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റിൽ 'ഫെയർ പ്ലേ' അവാർഡ് കരസ്ഥമാക്കിയ ടീം
  • ബ്രസീൽ
15
2021 മാർച്ച് 22 ന് ചരിത്രാതീത ദൗത്യത്തിൽ 38 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം
  • റഷ്യ
അറിയിപ്പ്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് അതും പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ ചോദ്യത്തിലോ ഉത്തരത്തിലോ അത്തരം തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും
------------- Current Affairs Malayalam, Daily Current Affairs, Current Affairs July 2021, Daily GK & CA, Malayalam Daily GK, Current Affairs Daily Questions, GK & CA with related facts