2023-ൽ അന്തരിച്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണിജയറാമിന്റെ യഥാർത്ഥ പേര് എന്തായിരുന്നു
  1. കലൈവാണി
  2. വാണികോകില
  3. കോകിലവാണി
  4. കനിമൊഴി

ഉത്തരം :: കലൈവാണി

  1. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികയായിരുന്നു വാണി ജയറാം
  2. 1945 നവംബറിൽ തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാമിന്റെ യഥാർത്ഥ നാമം 'കലൈവാണി' എന്നായിരുന്നു.
  3. മലയാളം, തമിഴ്, തെലുങ്കു, കന്നട, മറാത്തി, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ വാണി ജയറാം പാടിയിട്ടുണ്ട്.
  4. സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ പത്മഭൂഷൻ നൽകി രാജ്യം വാണി ജയറാമിന് അദരിച്ചിട്ടുണ്ട്.
  5. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1975 ൽ ഏഴു സ്വരങ്ങൾ (അപൂർവ്വരാഗങ്ങൾ), 1980-ൽ ശങ്കരാഭരണം, 1991-ൽ സ്വാതികിരണം എന്നീ ചിത്രങ്ങൾക്കായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരം വാണി ജയറാമിന് ലഭിച്ചത്.
  6. മലയാളത്തിലെ ആദ്യമായി പാടുന്നത് 1973-ൽ സ്വപ്നം എന്ന ചിത്രത്തിലാണ്, സലീൽ ചൌധരിയാണ് വാണി ജയറാമിനെ മലയാളത്തിൽ കൊണ്ടുവന്നത്.
  7. വാണി ജയറാം അവസാനമായി പാടിയ പാട്ട് മലയാളത്തിൽ 2017-ൽ പ്രദർശനത്തിനെത്തിയ പുലിമുരുകൻ എന്ന ചിത്രത്തിലെ മാനത്തെ മാരിക്കുറുമ്പേ എന്ന ഗാനമായിരുന്നു.
  8. ആഷാഢമാസം ആത്മാവിൻ മോക്ഷം....., ഏതോ ജന്മ കല്പനയിൽ..... സീമന്തരേഖയിൽ......, നാദാപുരം പള്ളിയിലെ....., തിരുവോണ പുരലിതൻ...., ഓലേഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരു നീ....., മാനത്തെ മാരിക്കുറുമ്പേ..... തുടങ്ങി നിരവധി ഹിറ്റ് പാട്ടുകൾ മലയാളത്തിൽ പാടിയിട്ടുണ്ട്.
  9. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഫെബ്രുവരി നാലാം തീയതിയാണ് വാണി ജയറാം അന്തരിച്ചത്.
ഏത് ഇന്ത്യൻ വനിതയുടെ 120-ാം ജന്മവാർഷിക ദിനമായ 2023 ഫെബ്രുവരി 10-നാണ് ഗുഗിൾ പ്രത്യേക ഡൂഡിൽ പുറത്തിറക്കിയത്
  1. അൽഫോൺസാമ്മ
  2. പി.കെ.റോസി
  3. സരോജിനി നായിഡു
  4. ഇന്ദിരാഗാന്ധി

ഉത്തരം :: പി.കെ.റോസി

  1. മലയാള സിനിമയുടെ ആദ്യ നായികയായ പി.കെ.റോസിയുടെ ജന്മദിനത്തിന്റെ 120-ാം വാർഷികദിനത്തിലാണ് (2023 ഫെബ്രുവരി 10) ഗുഗിൾ ആദരസൂചകമായി പ്രത്യേക ഡൂഡിൽ പുറത്തിറക്കിയത്
  2. 1903 തിരുവനന്തപുരത്ത് ജനിച്ച പി.കെ.റോസിയുടെ യഥാർത്ഥ നാമം രാജമ്മ എന്നായിരുന്നു.
  3. 1928-ൽ ചിത്രീകരണം തുടങ്ങിയ മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരനിലെ നായികയാണ് പി.കെ. റോസി, ജെ.സി.ഡാനിയേലാണ് വിഗതകുമാരൻ സംവിധാനം ചെയ്തത്, 1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു വിഗതകുമാരന്റെ ആദ്യ പ്രദർശനം.
  4. "സരോജം" എന്ന നായിക കഥാപാത്രത്തെയാണ് പി.കെ.റോസി വിഗതകുമാരനിൽ അവതരിപ്പിച്ചത്.
  5. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ നായികയായ ദലിത് ക്രിസ്ത്യൻ വനിതയാണ് പി.കെ.റോസി.
  6. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി.കെ.റോസി, വിഗതകുമാരൻ എന്ന സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ സമൂഹത്തിൽ ഭ്രഷ്ട് കല്പിച്ച് അവരെ നാടുകടത്തുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?
  1. ചാലിയാർ (കേരളം)
  2. കൂവം (ചെന്നൈ, തമിഴ്നാട്)
  3. സബർമതി (ഗുജറാത്ത്)
  4. ബഹേല (ഉത്തർപ്രദേശ്)

ഉത്തരം :: കൂവം (ചെന്നൈ, തമിഴ്നാട്)

  1. കേന്ദ്ര മലിനീകരണം നിയന്ത്രണബോർഡിന്റെ (Central Pollution Control Board (CPCB)) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നദിയെന്നത് ചെന്നൈയിലെ കൂവം നദിയാണ്
  2. ഏറ്റവും മലിനമായ നദികളുടെ പട്ടികയിൽ ഗുജറാത്തിലെ സബർമതി നദി രണ്ടാമതും, ഉത്തർപ്രദേശിലെ ബഹേല നദി മൂന്നാമതും സ്ഥാനത്തുണ്ട്
ജനിക്കുന്ന ഓരോ കുട്ടിക്കും 100 മരങ്ങൾ വച്ച നടുന്ന "മേരോ രുഖ് മേരോ സന്തതി" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ ?
  1. മധ്യപ്രദേശ്
  2. ഗുജറാത്ത്
  3. സിക്കിം
  4. മേഘാലയ

ഉത്തരം :: സിക്കിം

  1. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് ആണ് സംസ്ഥാനത്ത് ജിനിക്കുന്ന ഓരോ കുട്ടിക്കും 100 മരങ്ങൾ വീതം നട്ടുപിടിപ്പിക്കുന്ന "മേരോ രുഖ് മേരോ സന്തതി" എന്ന പദ്ധതി പ്രഖ്യാപിച്ചത്.
  2. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനൊപ്പം കുട്ടികളുടെ ജനനത്തെ അനുസ്മരിക്കാൻ മരങ്ങൾ നട്ടുപിടിപ്പിച്ച് മാതാപിതാക്കളും കുട്ടികളും പ്രകൃതിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ സംരംഭം ലക്ഷ്യമിടുന്നു.
  3. സിക്കിമിന്റെ തലസ്ഥാനം ഗാംഗ്ടോക്കാണ്
ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ നടന്നത്
  1. മധ്യപ്രദേശ്
  2. ഭൂട്ടാൻ
  3. കേരളം
  4. ശ്രീലങ്ക

ഉത്തരം :: മധ്യപ്രദേശ്

  1. ഏഷ്യയിലെ ആദ്യ ഫ്ളോട്ടിംഗ് ഫെസ്റ്റിവലായ ഗാന്ധിസാഗർ ഫ്ളോട്ടിംഗ് ഫെസ്റ്റിവൽ മധ്യപ്രദേശിലെ മന്ദ്സൌറിൽ 2023 ഫെബ്രുവരി 1 മുതൽ 5 വരെ നടന്നു
ഇന്ത്യയിലെ ഏതു സംസ്ഥാന സർക്കാരാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി "Ladli Behna" പദ്ധതി പ്രഖ്യാപിച്ചത്
  1. ആന്ധ്രാപ്രദേശ്
  2. മധ്യപ്രദേശ്
  3. ഗുജറാത്ത്
  4. തെലങ്കാന

ഉത്തരം :: [B] മധ്യപ്രദേശ്

  1. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്ക് പ്രതിമാസം 1000 രൂപവച്ച് (പ്രതിവർഷം 12000 രൂപ) നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്, അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 മുതലാണ് പദ്ധതി നടപ്പിലാക്കുന്നത്