Result:
(1)
2022-ലെ ഐ.പി.എൽ മെഗാതാരലേലത്തിൽ മലയാളിതാരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
A രാജസ്ഥാൻ റോയൽസ്
B മുംബൈ ഇന്ത്യൻസ്
C സൺറൈസേഴ്സ് ഹൈദരാബാദ്
D പഞ്ചാബ് കിങ്സ്
(2)
കൊച്ചി-മംഗളുരു പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്
പ്രധാനമന്ത്രി നരേന്ദ്രമോദി
മുഖ്യമന്ത്രി പിണറായി വിജയൻ
ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
കർണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ
(3)
2021-ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹമായ സിനിമ
വെള്ളം
കപ്പേള
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ
തിങ്കളാഴ്ച നിശ്ചയം
(4)
കേരളത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ പേര്
സമന്വയ പദ്ധതി
സ്വാശ്രയ പദ്ധതി
വിദ്യാകിരണം പദ്ധതി
വിദ്യാജ്യോതി പദ്ധതി
(5)
2020-ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ
ദ്വയം
വാങ്ക്
ദൈവം ഒളിവിൽ പോയ നാളുകൾ
അടിയാളപ്രേതം
(6)
കുടുംബശ്രീ ഉല്പന്നമായ അമൃതം ന്യൂട്രിമിക്സിന് 2022-ൽ ലഭിച്ച അവാർഡ്
ന്യുട്രാഇൻഗ്രേഡിയൻസ് അവാർഡ്
സി.റ്റി.അക്കാദമി ഓഫ് ന്യുട്രീഷൻ അവാർഡ്
നാഷണൽ ന്യുട്രീഷൻ അവാർഡ് 2022
ഗ്ളെൻ മാർക്ക് ന്യുട്രീഷൻ അവാർഡ്
(7)
രണ്ടാം പിണറായി വിജയൻ സർക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രി
ശ്രീ.പി.രാജീവ്
ശ്രീ.സജി ചെറിയാൻ
ശ്രീ.പി.ഐ.മുഹമ്മദ് റിയാസ്
ശ്രീ.കെ.രാധാകൃഷ്ണൻ
(8)
കോവിഡ് കാലത്ത് സാങ്കേതിക സൌകര്യങ്ങൾ പ്രയോജനപ്പെടുത്തി വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്ലാസ്സുകൾ വീടുകളിൽ എത്തിച്ച പദ്ധതിയുടെ പേര്
ഐ റ്റി അറ്റ് സ്കൂൾ
ആശാകിരണം
ശ്രദ്ധ
ഫസ്റ്റ് ബെൽ
(9)
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും 2022-ൽ വിക്ഷേപിച്ച പി.എസ്.എൽ.വി.സി-52 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച മൂന്ന് ഉപഗ്രഹങ്ങളിലെ ഭൌമ നിരീക്ഷണ ഉപഗ്രഹം ഏത്
ഇൻസ്പെയർസാറ്റ് - 1
INS 2 TD
EOS - 04
GSAT - 14
(10)
ഇന്ത്യയിൽ ആദ്യമായി കൊച്ചി-മൂസിരിസ് ബിനാലെ നടന്ന വർഷം
2014
2018
2012
2020
(11)
ഇന്ത്യയിലെ ഏറ്റവും വേഗതയിലൊഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത്
സിക്കിം & ആസ്സാം
ആസ്സാം & പശ്ചിമബംഗാൾ
ബീഹാർ & സിക്കിം
സിക്കിം & പശ്ചിമബംഗാൾ
(12)
ഉത്തരായന രേഖ കടന്നു പോകാത്ത സംസ്ഥാനമേത്
മധ്യപ്രദേശ്
ഗുജറാത്ത്
മണിപ്പൂർ
പശ്ചിമബംഗാൾ
(13)
നാഗ്പൂർ പ്ലാൻ (Nagpur Plan സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
 1. റോഡിന്റെ സാന്ദ്രത 16km/100 sq.km എന്ന ലക്ഷ്യം കൈവരിക്കൽ
 2. ആദ്യത്തെ 20 വർഷ വികസന പദ്ധതി
 3. നിലവിൽ വന്നത് 1948-ൽ
 4. റോഡ് സാന്ദ്രത 15km/1000 sq. km എന്ന ലക്ഷ്യം കൈവരിക്കാൻ
(i) & (ii)
(i) & (iii)
(i) & (iv)
(ii) & (iv)
(14)
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശമേത്
മുംബൈ - പൂന
കൊല്ലം - തിരുവനന്തപുരം
ഗുജറാത്ത്
അംബാല - അമൃത്സർ
(15)
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല
കാസർഗോഡ്
ഇടുക്കി
കോഴിക്കോട്
വയനാട്
(16)
ദേശീയ ജലപാത രണ്ട് (NW2) നെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏവ
 1. അലഹാബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു
 2. സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു
 3. 1620 km നീളമുണ്ട്
 4. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു
(i) & (ii)
(iii) & (i)
(ii) & (iv)
(iii) & (iv)
(17)
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു
പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ചൈന
ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മ്യാൻമാർ, ഇന്തോനേഷ്യ
ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ
അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്
(18)
ഊർജ്ജയാനം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്
പീലിക്കോട്
ആലക്കോട്
അന്തിക്കോട്
ചോറോട്
(19)
ഫൂട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ
 1. പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്
 2. വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല
 3. കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്
 4. പരിസ്ഥിതി സൌഹൃദ വ്യവസായമാണ്
(i) & (iii)
(ii) & (iv)
(i), (iii) & (iv)
ഇവയെല്ലാമാണ്
(20)
ഇന്ത്യ വിക്ഷേപിച്ച EOS - 04 എന്ന ഉപഗ്രഹത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവനയേത്
2021 Feb 14-ന് വിക്ഷേപിച്ചു
PSLV - C52 എന്ന വാഹനമാണ് ഇതിന്റെ വിക്ഷേപമത്തിനുപയോഗിച്ചത്
ഇത് ഒരു റഡാർ ഇമേജിംഗ് (RISAT) ഉപഗ്രഹമാണ്
ഇത് ഒരു ഭൌമ നിരീക്ഷണ ഉപഗ്രഹമാണ്
(21)
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ആര്
രവീന്ദ്രനാഥ ടാഗോർ
മഹാത്മാഗാന്ധി
ബങ്കിംചന്ദ്രചാറ്റർജി
ബാലഗംഗാധര തിലക്
(22)
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്
സിംഹം
വരയാട്
കടുവ
ആന
(23)
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ?
2002
2003
2004
2005
(24)
മൌലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്, ഏത് ഭേദഗതിയനുസരിച്ചാണ്
46-ാം ഭേദഗതി
32-ാം ഭേദഗതി
36-ാം ഭേദഗതി
42-ാം ഭേദഗതി
(25)
താഴെ കൊടുത്തിട്ടുള്ളവയിൽ മൌലികാവകാശങ്ങളുമായി ബന്ധമില്ലാത്തതേതെല്ലാം
 1. മൌലികാവകാശങ്ങൾ ഭരണഘടനയുടെ III-ാം ഭാഗത്തിൽ പ്രതിപാദിക്കുന്നു
 2. ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു
 3. ഇന്ത്യൻ ഭരണഘടനയിൽ 5 വിധത്തിലുള്ള മൌലികാവകാശങ്ങൾ ഉണ്ട്
 4. ഇന്ത്യൻ ഭരണഘടനയിൽ 6 വിധത്തിലുളള മൌലികാവകാശങ്ങളുണ്ട്
(i) & (ii)
(ii) & (iii)
(i) & (iv)
(i) & (iii)
(26)
കേരളത്തിലെ ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്
ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്
ജസ്റ്റിസ് P. മോഹൻദാസ്
ജസ്റ്റിസ് J. S. വർമ്മ
ജസ്റ്റിസ് A.S. ആനന്ദ്
(27)
ദേശീയ പതാകയുമായി ബന്ധമില്ലാത്തതേത്
കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളത്
3:2 അനുപാതത്തിൽ നിർമ്മിച്ചിരിക്കുന്നു
1947 ആഗസ്റ്റ് 1-ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു
പിംഗലിവെങ്കയ്യ രൂപകല്പന ചെയ്തത്
(28)
ഇന്ത്യൻ ദേശീയഗാനം ആംഗീകരിച്ചതെപ്പോൾ
1950 ജനുവരി - 24
1947 ആഗസ്റ്റ് - 15
1950 ജനുവരി - 26
1949 നവംബർ - 26
(29)
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അദ്ധ്യക്ഷൻ ആരായിരുന്നു
Dr. B.R. അംബേദ്കർ
Dr. രാജേന്ദ്രപ്രസാദ്
Dr. സച്ചിദാനന്ദ സിൻഹ
ജവഹർലാൽ നെഹ്റു
(30)
ഇന്ത്യയിൽ സുപ്രീം കോടതിയുടെ ആസ്ഥാനം എവിടെ
കൊൽക്കത്ത
ന്യൂഡെൽഹി
മുംബൈ
എറണാകുളം
(31)
അരയ സമാജത്തിന്റെ സ്ഥാപകൻ
പണ്ഡിറ്റ് കറുപ്പൻ
പി.കെ.ചാത്തൻ മാസ്റ്റർ
വാഗ്ഭടാനന്ദൻ
സഹോദരൻ അയ്യപ്പൻ
(32)
കുറിച്യ കലാപത്തിന്റെ നേതാവ്
നങ്ങേലി
പഴശ്ശിരാജ
രാമനമ്പി
എടച്ചേന കുങ്കൻ നായർ
(33)
കുമാരഗുരുദേവൻ ആരംഭിച്ച പ്രസ്ഥാനം
യോഗക്ഷേമ സഭ
സമത്വ സമാജം
തിരുവിതാംകൂർ ചേരമർ മഹാജനസഭ
പ്രതൃക്ഷ രക്ഷാദൈവസഭ
(34)
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട നേതാവ്
ഡോ.കെ.ബി.മേനോൻ
സച്ചിൻ സന്യാൽ
മംഗൽ പാണ്ഡേ
അരബിന്ദോ ഘോഷ്
(35)
ചട്ടമ്പിസ്വാമിയുടെ പ്രധാന കൃതി
ദർശനമാല
പ്രാചീന മലയാളം
ആനന്ദ ദർശനം
ആത്മാനുതാപം
(36)
കുണ്ടറ വിളംബരം നടത്തിയ വർഷം
1806
1809
1857
1757
(37)
കല്ലുമാല സമരം നയിച്ചത്
കെ.കേളപ്പൻ
എ.കെ.ഗോപാലൻ
അയ്യങ്കാളി
എ.ജി.വേലായുധൻ
(38)
മലബാർ പ്രദേശം ബ്രിട്ടീഷുക്കാർക്ക് ലഭിച്ചത് ഏത് ഉടമ്പടി പ്രകാരമായിരുന്നു
പോണ്ടിച്ചേരി ഉടമ്പടി
മദ്രാസ് ഉടമ്പടി
മംഗലാപുരം ഉടമ്പടി
ശ്രീരംഗപട്ടണം ഉടമ്പടി
(39)
വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ട് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത്
ശ്രീനാരായണ ഗുരു
മന്നത്ത് പത്മനാഭൻ
സി.കേശവൻ
എം.ജി.വേലായുധൻ
(40)
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
ശിവഗിരി
കാരമുക്ക്
കലവൻ കോടം
ആലുവ
(41)
1857-ലെ വിപ്ലവം കാൺപൂരിൽ നയിച്ചത്
ബഹദൂർ ഷാ II
ബീഗം ഹസ്രത്ത് മഹൽ
റാണി ലക്ഷ്മി ഭായി
നാനാ സാഹിബ്
(42)
ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
മുഖർജി കമ്മീഷൻ
ഹണ്ടർ കമ്മിറ്റി
കോത്താരി കമ്മിഷൻ
വില്യം ലോഗൻ കമ്മിഷൻ
(43)
കോൺഗ്രസ്സിന്റെ ലക്ഷ്യം "പൂർണ്ണ സ്വരാജ്" ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം
നാഗ്പൂർ സമ്മേളനം
ബോംബെ സമ്മേളനം
സൂററ്റ് സമ്മേളനം
ലാഹോർ സമ്മേളനം
(44)
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ്
ഗാന്ധിജി
വിനോബാഭാവെ
ജവഹർലാൽ നെഹ്റു
കെ.കേളപ്പൻ
(45)
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നത് ശുപാർശ ചെയ്ത കമ്മീഷൻ
മുതലിയാർ കമ്മീഷൻ
ഫസൽ അലി കമ്മീഷൻ
കോത്താരി കമ്മീഷൻ
നാനാവതി കമ്മീഷൻ
(46)
ഗാന്ധിജി ആദ്യമായി ഇന്ത്യയിൽ നടത്തിയ നിരാഹാര സമരം
ചമ്പാരൻ സത്യാഗ്രഹം
ഖേദ സത്യാഗ്രഹം
അഹമ്മദാബാദ് മിൽ സമരം
ഉപ്പു സത്യാഗ്രഹം
(47)
"എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന് പറഞ്ഞത്
മഹാത്മാഗാന്ധി
ഭഗത്സിംഗ്
ബാലഗംഗാധര തിലക്
സുഭാഷ് ചന്ദ്ര ബോസ്
(48)
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
കെ.കേളപ്പൻ
ക്യാപ്റ്റൻ ലക്ഷ്മി
സി.ശങ്കരൻ നായർ
വി.പി. മേനോൻ
(49)
1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം
ലാഹോർ
കറാച്ചി
ബോംബെ
മദ്രാസ്
(50)
ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷം
1928
1929
1930
1931
(51)
കേരളത്തിലെ കിഴക്കോട്ട ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷക നദിയാണ്
കാവേരി
പെരിയാർ
ചാലിയാർ
ചന്ദ്രഗിരി പുഴ
(52)
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
(53)
കേരളത്തിൽ കായികദിനമായി ആചരിക്കുന്നത്
ഒക്ടോബർ - 13
ഏപ്രിൽ - 13
ഒക്ടോബർ - 16
നവംബർ - 12
(54)
കേരളത്തിലെ ഇപ്പോഴത്തെ മത്സ്യബന്ധന വകുപ്പ് മന്ത്രി
ശ്രീ.റോഷി അഗസ്റ്റിൻ
ശ്രീ.പി.പ്രസാദ്
ശ്രീ.വി.അബ്ദുറഹിമാൻ
ശ്രീ.സജി ചെറിയാൻ
(55)
താഴെ പറയുന്ന ഏത് ജില്ലയിലാണ് വേമ്പനാട്ടുകായൽ വ്യാപിച്ചു കിടക്കാത്തത്
ആലപ്പുഴ
കൊല്ലം
എറണാകുളം
കോട്ടയം
(56)
കേരളത്തിലെ ഏറ്റവും വലിയ ഭുഗർഭ ജലവൈദ്യുത നിലയം
പള്ളിവാസൽ
ചെങ്കുളം
മൂലമറ്റം
കുത്തുങ്കൽ
(57)
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
പശ്ചിമബംഗാൾ
മഹാരാഷ്ട്ര
കേരളം
(58)
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം
പെരിയ ചുരം
ആര്യങ്കാവ് ചുരം
പാലക്കാട് ചുരം
താമരശ്ശേരി ചുരം
(59)
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം
തൃശ്ശൂർ
തിരുവനന്തപുരം
പാലക്കാട്
എറണാകുളം
(60)
കേരളത്തിലെ ശുദ്ധജല തടാകം
ശാസ്താംകോട്ട തടാകം
അഷ്ടമുടിക്കായൽ
പറവൂർ തടാകം
വേളി
(61)
ശരീര നിർമിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന പോഷകഘടകം ഏത്
ധാന്യകം
പ്രോട്ടീൻ
കൊഴുപ്പ്
ധാതുലവണങ്ങൾ
(62)
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്
തൈമസ്
പിയൂഷ ഗ്രന്ഥി
ആഗ്നേയ ഗ്രന്ഥി
കരൾ
(63)
വിറ്റാമിൻ D യുട അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്
കണ
സ്കർവി
ഗോയിറ്റർ
അനീമിയ
(64)
മലമ്പനിക്ക് കാരണമായ രോഗാണു
ബാക്ടീരിയ
ഫംഗസ്
പ്രോട്ടോസോവ
വൈറസ്
(65)
മാരകമായ അസുഖങ്ങൾ കാരണം ദുരിതമനുഭവിക്കുന്ന 18-ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചികിത്സക്കുള്ള ധനസഹായം നൽകുന്ന കേരളത്തിലെ പദ്ധതിയേത്
ആർദ്രം
ആയൂർദളം
മന്ദഹാസം
താലോലം
(66)
ചാവക്കാട് ഓറഞ്ച് ഏത് വിളയുടെ ഇനമാണ്
വാഴ
കമുക്
ജാതി
തെങ്ങ്
(67)
ഭക്ഷ്യ ശ്യംഖലയിലെ ആദ്യകണ്ണി _________ ആയിരിക്കും
വിഘാടകർ
ഹരിതസസ്യങ്ങൾ
മാംസഭോജികൾ
മിശ്രഭോജികൾ
(68)
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത്
കാസർഗോഡ്
മണ്ണൂത്തി
കോട്ടയം
തിരുവനന്തപുരം
(69)
ജൈവാവശിഷ്ടങ്ങലെ വിഘടിപ്പിച്ച് മണ്ണിനോട് ചേർക്കുന്ന സൂക്ഷ്മജീവികളാണ്
ഹരിതസസ്യങ്ങൾ
ഉൽപ്പാദകർ
വിഘാടകർ
അജീവിയഘടകങ്ങൾ
(70)
താഴെ തന്നിരിക്കുന്നവയിൽ നിന്നും നെല്ലിനം തിരഞ്ഞെടുക്കുക
ചന്ദ്രലക്ഷ
കിരൺ
ഗംഗബോന്തം
അന്നപൂർണ്ണ
(71)
അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്
റൂഥർ ഫോർഡ്
ജോസഫ് പ്രീസ്റ്റ്ലി
ജോൺ ഡാൽട്ടൻ
കാൾ ഷീലെ
(72)
ഇരുമ്പിന്റെ അയിര് ഏത്
ഹേമറ്റൈറ്റ്
ബോക്സൈറ്റ്
ഇൽമനൈറ്റ്
മോണസൈറ്റ്
(73)
ആൽക്കലി ലോഹം അല്ലാത്തത് ഏത്
ലിഥിയം
സോഡിയം
പൊട്ടാസ്യം
അലൂമിനിയം
(74)
ഹരിതഗൃഹ പ്രഭാവത്തിന് കാരണമല്ലാത്ത വാതകം ഏത്
മീഥേയ്ൻ
ഓസോൺ
കാർബൺഡൈ ഓക്സൈഡ്
കാർബൺ മോണോക്സൈഡ്
(75)
ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത് ഏത്
ടെലൂറിയം
പ്രോട്ടിയം
ട്രിഷിയം
ഡ്യൂട്ടീരിയം
(76)
"വേട്ടക്കാരൻ" എന്നറിയപ്പെടുന്ന നക്ഷത്ര ഗണം ഏത്
ഓറിയോൺ
സപ്തർഷികൾ
കാസിയോപ്പിയ
സിറിയസ്
(77)
കരക്കാറ്റിനും കടൽക്കാറ്റിനും കാരണമായ താപസംപ്രേഷണം ഏത്
വിസരണം
വികിരണം
സംവഹനം
ചാലനം
(78)
ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം
പാക്ക് വെട്ടി
ചവണ
നാരങ്ങാ ഞെക്കി
കത്രിക
(79)
പ്രകാശത്തിന്റെ പ്രകീർണ്ണനത്തിന് കാരണം
പ്രതിപതനം
അപവർത്തനം
ഇന്റർഫെറൻസ്
വിസരണം
(80)
ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
ഭ്രമണം
പരിക്രമണം
വർത്തുള ചലനം
കമ്പനം
(81)
-12½ + ½ =
-11½
-12
-11
11½
(82)
താഴെ കൊടുത്തവയിൽ ഏതാണ് ഭിന്നസംഖ്യയുടെ വർഗം
4⁄15
8⁄9
8⁄18
4⁄9
(83)
ഒറ്റയാനെ കണ്ടുപിടിക്കുക
3
11
19
27
(84)
അടുത്തപദം ഏത് ?
1, 1, 2, 3, 5, ____
6
8
5
7
(85)
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി.വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ്
10
11
12
13
(86)
സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുളളത് ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട്
24
34
36
38
(87)
നീലിമ സഞ്ചരിച്ച തീവണ്ടി 2 മണിക്കൂർ 30 മിനിറ്റ് കൊണ്ട് 300 കി.മീ ഓടിയാണ് കോഴിക്കോട് എത്തിയത്. തീവണ്ടിയുടെ ശരാശരി വേഗം എത്ര
300 കി.മീ
120 കി.മീ
100 കി.മീ
150 കി.മീ
(88)
8¼ ലിറ്റർ പാൽ ¾ ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര
11
9
12
10
(89)
27 കിലോഗ്രാം അരി 20 പേർക്ക് വീതിച്ചാൽ ഓരോരുത്തർക്കും എത്ര വീതം അരി കിട്ടും
2 കിലോഗ്രാം
1.35 കിലോഗ്രാം
2.5 കിലോഗ്രാം
2.7 കിലോഗ്രാം
(90)
ഒന്നു മുതൽ തുടർച്ചയായുള്ള കുറേ ഒറ്റസംഖ്യകളുടെ തുക 100 ആണെങ്കിൽ സംഖ്യകളുടെ എണ്ണം എത്ര
90
5
10
12
(91)
27 : 3 ആണെങ്കിൽ 512 : ____
8
6
10
12
(92)
റസിയ ഒരു അലമാര വാങ്ങിയപ്പോൾ 6% വിലക്കിഴിവ് കിട്ടി. 780 രൂപയാണ് കുറഞ്ഞത്. എത്ര രൂപയാണ് റസിയ കൊടുത്തത്
12,220
13,000
12,300
1,300
(93)
ഒരു കാറിന്റെ ശരാശരി വേഗത 84 കി.മീ / മണിക്കൂർ ആണെങ്കിൽ മിനുട്ടിൽ കാർ എത്ര ദൂരം മുന്നോട്ട് പോകും
140 മീറ്റർ
100 മീറ്റർ
1400 മീറ്റർ
840 മീറ്റർ
(94)
√1764 =
22
28
38
42
(95)
3⁄5 + 1⁄3 + 1⁄15 =
14⁄15
1
5⁄15
3⁄15
(96)
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11, ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ്സ് 12. ടീച്ചറുടെ വയസ്സെത്ര?
50
45
54
46
(97)
4, 12, 20 എന്നീ സംഖ്യകളുടെ ല.സ.ഗു എന്ത്
60
48
240
960
(98)
ആരോഹണക്രമത്തിൽ എഴുതുക
3.5, 4, 4.2, 2.7
3.5, 2.7, 4.2, 4
2.7, 3.5, 4.2, 4
4.2, 3.5, 2.7, 4
2.7, 3.5, 4, 4.2
(99)
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും പിന്നിൽ നിന്നും പത്താമതുമാണ് എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര
25
24
26
20
(100)
രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്രെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ സോനുവിന്റെ വയസ്സെത്ര
20
24
8
12