UNITED NATIONS EDUCATIONAL, SCIENTIFIC AND CULTURAL ORGANISATION (UNESCO)
  1. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അഥവാ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ.
  2. 1945-ൽ ലണ്ടനിൽ യുനെസ്കോയുടെ ഔദ്യോഗിക ഭരണഘടന അംഗീകരിച്ച് സ്ഥാപിതമായെങ്കിലും, അത് പ്രാബല്യത്തിൽ വന്നത് 1946 മുതലായിരുന്നു. യുനെസ്കോയുടെ ഉത്ഭവം ലീഗ് ഓഫ് നേഷൻസിൽ നിന്നായിരുന്നു.
  3. യുനെസ്‌കോയുടെ ആസ്ഥാനം ഫ്രാൻസിലെ പാരീസ് ആണ്.
  4. നിലവിൽ യുനെസ്കോയ്ക്ക് 193 അംഗരാജ്യങ്ങളും 12 അസോസിയേറ്റ് അംഗരാജ്യങ്ങളുമാണുള്ളത്.
  5. ലോകചരിത്രത്തിൽ ഏറെ പ്രാധാന്യം ലഭിക്കേണ്ട സവിശേഷമായ കെട്ടിടങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലിടം പിടിക്കുന്നവയെ ലോക പൈതൃകകേന്ദ്രങ്ങളായിട്ടാണ് പരിഗണിക്കുക. 58 പൈതൃകകേന്ദ്രങ്ങളുള്ള ഇറ്റലിയാണ് എണ്ണത്തിൽ മുന്നിലുള്ള രാജ്യം. ഇന്ത്യയിൽ നിന്നും 40 പൈതൃക കേന്ദ്രങ്ങളാണ് പട്ടികയിലുള്ളത്.
2023 ജൂൺ മാസം വരെയുള്ള കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 32 സാംസ്കാരിക പ്രാധാന്യമുള്ളതും, 7 പ്രകൃതിദത്ത മൂല്യമുള്ളതും, സാംസ്കാരികവും പ്രകൃതിദത്തവുമായ മൂല്യമുള്ള 1 മിക്സഡ് സ്ഥലം ഉൾപ്പെടെ 40 സ്ഥലങ്ങൾ UNESCO ലോക പൈതൃക സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ 32 സാംസ്കാരിക സ്ഥലങ്ങൾ
  1. ആഗ്ര ഫോർട്ട് (1983)
  2. അജന്ത ഗുഹകൾ (1983)
  3. സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങൾ (1989)
  4. ചമ്പാനർ-പാവഗഡ് ആർകിയോളോജിക്കൽ പാർക്ക് (2004)
  5. ഛത്രപതി ശിവജി ടെർമിനസ് (മുമ്പ് വിക്ടോറിയ ടെർമിനസ്) (2004)
  6. ഗോവയിലെ പള്ളികളും കോൺവെന്റുകളും (1986)
  7. എലിഫന്റ ഗുഹകൾ (1987)
  8. എല്ലോറ ഗുഹകൾ (1983)
  9. ഫത്തേപൂർ സിക്രി (1986)
  10. ഗ്രേറ്റ് ലിവിംഗ് ചോള ക്ഷേത്രങ്ങൾ (1987, 2004)
  11. ഹംപിയിലെ സ്മാരകങ്ങളുടെ കൂട്ടം (1986)
  12. മഹാബലിപുരത്തെ സ്മാരകങ്ങളുടെ കൂട്ടം  (1984)
  13. പട്ടടക്കലിലെ സ്മാരകങ്ങളുടെ കൂട്ടം (1987)
  14. രാജസ്ഥാനിലെ ഹിൽ കോട്ടകൾ (2013) – ചിറ്റോർഗർഹിലെ 6 മഹത്തായ കോട്ടകൾ ഉണ്ട്; കുംഭൽഗഡ്; സവായി മധോപൂർ; ജലവാർ; ജയ്പൂർ, ജയ്സാൽമീർ.
  15. ഹുമയൂണിന്റെ ശവകുടീരം, ഡൽഹി (1993)
  16. ഖജുരാഹോ ഗ്രൂപ്പ് ഓഫ് മോണുമെന്റ്സ് (1986)
  17. ബോധ ഗയയിലെ മഹാബോധി ക്ഷേത്ര സമുച്ചയം (2002)
  18. മൗണ്ടൻ റെയിൽവേസ് ഓഫ് ഇന്ത്യ (1999, 2005,2008)
  19. കുത്തബ് മിനാറും അതിന്റെ സ്മാരകങ്ങളും, ഡൽഹി (1993)
  20. റാണി-കി-വാവ് (രാജ്ഞിയുടെ സ്റ്റെപ്പ്‌വെൽ) ഗുജറാത്തിലെ പാറ്റാനിൽ (2014)
  21. ചെങ്കോട്ട സമുച്ചയം (2007)
  22. ഭീംബെത്കയിലെ റോക്ക് ഷെൽട്ടറുകൾ (2003)
  23. സൂര്യക്ഷേത്രം, കൊനാറാക്ക് (1984)
  24. താജ് മഹൽ (1983)
  25. ജന്തർ മന്തർ, ജയ്പൂർ (2010)
  26. ബീഹാറിലെ നളന്ദ മഹാവിഹാര (നളന്ദ സർവകലാശാല) (2016)
  27. ചണ്ഡിഗഡിലെ ക്യാപിറ്റോൾ കോംപ്ലക്സ് (2016) – ഇതിൽ നിയമസഭ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി എന്നിവ ഉൾപ്പെടുന്നു. ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കോർബ്യൂസിയറാണ് ഇത് രൂപകൽപന ചെയ്തത്, 1950 കളിൽ ഈ നഗരം സ്വതന്ത്ര ആധുനിക ഇന്ത്യയുടെ പ്രതീകമായി നിർമ്മിച്ചപ്പോൾ.
  28. ഗുജറാത്തിലെ അഹമ്മദാബാദിലെ അഹമ്മദാബാദിന്റെ ചരിത്ര നഗരം (2017)
  29. മുംബൈയിലെ വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെക്കോ മേളകൾ (2018)
  30. ദി പിങ്ക് സിറ്റി  (2019)
  31. കകാട്ടിയ രുദ്രേശ്വര (രാമപ്പ) ടെംപിൾ   (2021)
  32. ധോളവീർ (2021)
 
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ 7 പ്രകൃതിദത്ത സ്ഥലങ്ങൾ
  1. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് കൺസർവേഷൻ ഏരിയ (2014)
  2. കാസിരംഗ നാഷണൽ പാർക്ക് (1985)
  3. കിയോലഡിയോ നാഷണൽ പാർക്ക് (1985)
  4. മാനസ് വന്യജീവി സങ്കേതം (1985)
  5. നന്ദാദേവിയും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988, 2005)
  6. സുന്ദർബൻസ് നാഷണൽ പാർക്ക് (1987)
  7. പശ്ചിമഘട്ടം (2012)
 
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക മിക്സഡ് സ്ഥലം
  1. ഖാങ്‌ചെൻഡ്‌സോംഗ നാഷണൽ പാർക്ക് - സിക്കിം (2016) – പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃക മൂല്യമുണ്ട്.


ചോദ്യോത്തരങ്ങൾ
  1. യു.എന്നിന്റെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന -
    Ans : യുനെസ്‌കോ
  2. അംഗരാജ്യങ്ങളിൽ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്രമേഖലകളുടെ പുരോഗതിക്കായി നിർദ്ദേശങ്ങൾ നൽകുകയും സഹായം എത്തിക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭാ ഘടകം -
    Ans : യുനെസ്‌കോ
  3. യുനെസ്കോ രൂപീകൃതമായത് -
    Ans : 1945 നവംബർ 16
  4. യുനെസ്കോയുടെ നിലവിലെ അംഗസംഖ്യ -
    Ans : 193 അംഗങ്ങളും 12 അസ്സോസിയേറ്റ് അംഗങ്ങളും (2023 ജൂൺ വരെ)
  5. യുനെസ്കോയുടെ ആസ്ഥാനം -
    Ans : പാരീസ് (ഫ്രാൻസ്)
  6. ലോക പൈതൃക പട്ടിക പുറത്തിറക്കുന്ന അന്താരാഷ്ട്ര സംഘടന -
    Ans : യുനെസ്‌കോ
  7. ലോകരാജ്യങ്ങളിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും ഉൾപ്പെടുത്തി യുനെസ്‌കോ തയ്യാറാക്കുന്ന പട്ടിക
    Ans : ലോക പൈതൃക പട്ടിക
  8. കലിംഗ പുരസ്‌കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന -
    Ans : യുനെസ്‌കോ
  9. മ്യാൻമാറിന്റെ ആദ്യ യുനെസ്‌കോ ബയോസ്ഫിയർ റിസർവ്വായി പ്രഖ്യാപിക്കപ്പെട്ടത് -
    Ans : Inlay Lake
  10. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആയിരാമത്തെ കേന്ദ്രം -
    Ans : ഒഗവാങ്കോ ഡെൽറ്റ (ബോട്സ്വാന)
  11. യുനെസ്‌കോയുടെ നിലവിലെ ഡയറക്ടർ ജനറൽ -
    Ans : Ms Audrey Azoulay
  12. 2023ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് -
    Ans : Accra (Ghana)
  13. 2022ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്‌കോ തെരഞ്ഞെടുത്തത് -
    Ans : ഗോഡലജാര (മെക്‌സിക്കോ)
  14. 2001ലെ ആദ്യത്തെ യുനെസ്‌കോ ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുത്തത് -
    Ans : മാഡ്രിഡ് (സ്പെയിൻ)
  15. ഡൽഹി ലോക പുസ്‌തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് -
    Ans : 2003
  16. 2007ൽ യുനെസ്‌കോയുടെ ഓർമ്മ പുസ്തകത്തിൽ സ്ഥാനം നേടിയ പ്രാചീന ഇന്ത്യൻ കൃതി -
    Ans : ഋഗ്വേദത്തിന്റെ ലിഖിത രൂപം
  17. 2010 - 2011ൽ യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ കലാ രൂപങ്ങൾ -
    Ans : മുടിയേറ്റ് (കേരളം), ഝാവ് (കിഴക്കേ ഇന്ത്യ), കർബേലിയ (രാജസ്ഥാൻ)
  18. 2015ലെ യുനെസ്‌കോയുടെ എക്‌സലൻസ് അവാർഡ് ലഭിച്ച കേരളത്തിലെ ക്ഷേത്രം -
    Ans : വടക്കുംനാഥ ക്ഷേത്രം (തൃശ്ശൂർ)
  19. 2016 യുനെസ്‌കോയുടെ ഇൻടാൻജിബിൾ കൾച്ചറൽ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത് -
    Ans : യോഗ
  20. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് സൈറ്റ് -
    Ans : ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം
  21. യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് സൈറ്റായ ഖാങ്‌ചെൻഡ്‌സോംഗ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്
    Ans : സിക്കിം
  22. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം
    Ans : 2012