1. ജോർജ് സെബാസ്റ്റിയൻ നിർമിച്ചു ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്തു മയക്ക' ത്തിനു മികച്ച ചിത്രത്തിനുള്ള 53-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു, ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനു വിൻസി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
  2. ജെ. ഗോഡ്ജോ നിർമിച്ചു ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. അറിയിപ്പ് എന്ന സിനിമയ്ക്ക് മഹേഷ് നാരായണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് പി.പി. കുഞ്ഞികൃഷ്ണൻ മികച്ച സ്വഭാവ നടനായും ‘സൗദി വെള്ളക്ക’യിലെ അഭിനയത്തിന് ദേവി വർമ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
  3. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻസിയർ ലെ ലോപ്പസും ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹരായി. ഇലവരമ്പ് എന്ന ചിത്രം സംവിധാനം ചെയ്ത ബിശ്വജിത്ത് എസും വേട്ടപ്പട്ടികളും ഓട്ടക്കാരും എന്ന ചിത്രം സംവിധാനം ചെയ്ത രാരിഷും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.
  4. നേമം പുഷ്പരാജ് ചെയർമാനും വി.ജെ. ജയിംസ്, കെ.എം. ഷീബ, പി. തോമസ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും കെ.എം. മധുസൂദനൻ ചെയർമാനും ബി. രാകേഷ്, സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷം ഗൗതം ഘോഷ് ചെയർമാനും നേമം പുഷ്പരാജ്, കെ.എം. മധുസുദനൻ, ഹരി നായർ, ഡി. യുവരാജ്, ഗൗതമി, ജെൻസി ഗ്രിഗറി എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ അന്തിമ വിധി നിർണയ സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
  5. 2022 -ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്, 152 ഓളം ചിത്രങ്ങളാണ് പരിഗണിയിലുണ്ടായിരുന്നത്.
  6. സി.എസ്. വെങ്കിടേശ്വരന്റെ സിനിമയുടെ ഭാവനാദേശങ്ങൾ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. സാബു പ്രവദാസ് എഴുതിയ ‘പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. നാരായണൻ ചെയർമാനും കെ. രേഖ, എം.എ. ദിലീപ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022 - വിജയികളുടെ പട്ടിക
മികച്ച ചിത്രംനൻ പകൽ നേരത്ത് മയക്കം
സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി
മികച്ച നടൻമമ്മൂട്ടി
ചിത്രം : നൻ പകൽ നേരത്ത് മയക്കം
മികച്ച നടിവിൻസ് അലോഷ്യസ്
ചിത്രം : രേഖ
മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരംകൂഞ്ചാക്കോ ബോബൻ (ചിത്രം : എന്നാ താൻ കേസ് കൊട്)
അലൻസിയർ (ചിത്രം : അപ്പൻ
മികച്ച സ്വഭാവ നടിദേവി വർമ
ചിത്രം : സൌദി വെള്ളക്ക
മികച്ച സ്വഭാവ നടൻപി.പി.കുഞ്ഞിക്കൃഷ്ണൻ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച സംവിധായകൻമഹേഷ് നാരായണൻ
ചിത്രം : അറിയിപ്പ്
മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരംവിശ്വജിത്ത്.എസ്, രാരിഷ്
ചിത്രം : വേട്ടപ്പട്ടികളും ഓട്ടക്കാരും
മികച്ച രണ്ടാമത്തെ ചിത്രംഅടിത്തട്ട്
മികച്ച തിരക്കഥാകൃത്ത്രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച തിരക്കഥാകൃത്ത് (അസാപ്റ്റേഷൻ)രാജേഷ് കുമാർ
ചിത്രം : തെക്കൻ തല്ലുകേസ്
മികച്ച ക്യാമറമനേഷ് മാധവൻ (ചിത്രം : ഇലവീഴാ പൂഞ്ചിറ)
ചന്ദ്രു സെൽവരാജ് (ചിത്രം : വഴക്ക്
മികച്ച കഥകമൽ കെ.എം.
ചിത്രം : പട
സ്ത്രീ-ട്രാൻസ്ജെൻഡർ പുരസ്കാരംശ്രുതി ശരണ്യം
ചിത്രം : ബി 32 മുതൽ 44 വരെ
മികച്ച കുട്ടികളുടെ ചിതംപല്ലൊട്ടി 90സ് കിഡ്
മികച്ച ബാലതാരം (പെൺ)തന്മയ സോൾ
ചിത്രം : വഴക്ക്
മികച്ച ബാലതാരം (ആൺ)മാസ്റ്റർ ഡാവിഞ്ചി
ചിത്രം : പല്ലൊട്ടി 90സ് കിഡ്
മികച്ച നവാഗത സംവിധായകൻഷാഹി കബീർ
ചിത്രം : ഇലവീഴാ പൂഞ്ചിറ
മികച്ച ജനപ്രിയ ചിത്രംഎന്നാ താൻ കേസ് കൊട്
മികച്ച നൃത്ത സംവിധാനംഷോബി പോൾരാജ്
ചിത്രം : തല്ലുമാല
മികച്ച വസ്ത്രാലങ്കാരംമഞ്ജുഷ രാധാകൃഷ്ണൻ
ചിത്രം : സൌദി വെള്ളക്ക
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്റോണക്സ് സേവ്യർ
ചിത്രം : ഭീഷ്മപർവം
മികച്ച ശബ്ദരൂപകല്പനഅജയൻ അടാട്ട്
ചിത്രം : ഇലവീഴാ പൂഞ്ചിറ
മികച്ച ശബ്ദമിശ്രണംവിപൻ നായർ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച കലാസംവിധാനംജ്യോതിഷ് ശങ്കർ
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച ചിത്രസംയോജകൻനിഷാദ് യൂസഫ്
ചിത്രം : തല്ലുമാല
മികച്ച ഗായികമൃദുല വാര്യർ
ഗാനം : 'മയിൽപ്പീലി ഇളകുന്നു കണ്ണാ' (19-ാം നൂറ്റാണ്ട്)
മികച്ച ഗായകൻകപിൽ കബിലൻ
ഗാനം : 'കനവേ' (പല്ലൊട്ടി 90സ് കിഡ്)
മികച്ച സംഗീതസംവിധായകൻഎം.ജയചന്ദ്രൻ
ചിത്രം : മയിൽപ്പീലി, ആയിഷാ
മികച്ച സംഗീതസംവിധായകൻ (ബി.ജി.എം)ഡോൺ വിൻസെന്റ്
ചിത്രം : എന്നാ താൻ കേസ് കൊട്
മികച്ച ഗാനരചയിതാവ്ഡോൺ വിൻസെന്റ്
ഗാനം : 'തിരമാലയാണു നീ' (വിഡ്ഡികളുടെ മാഷ്)
മികച്ച സിങ്ക് സൌണ്ട്വൈശാഖ് പി.വി
ചിത്രം : അറിയിപ്പ്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)ഷോബി തിലകൻ
ചിത്രം : 19-ാം നൂറ്റാണ്ട്
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)പോളി വൽസൻ
ചിത്രം : സൌദി വെള്ളക്ക
മികച്ച വിഷ്വൽ എഫക്ട്സ്അനീഷ്, സുമേഷ് ഗോപാൽ
ചിത്രം : വഴക്ക്
മികച്ച ചലച്ചിത്ര ഗ്രന്ഥംസിനിമയുടെ ഭാവദേശങ്ങൾ
എഴുതിയത് : സി.എസ്.വെങ്കടേശ്വരൻ
മികച്ച ചലച്ചിത്ര ലേഖനംപുനസ്ഥാപനം എന്ന നവേന്ദ്രജാലം
എഴുതിയത് : സാബു പ്രവദാസ്