1. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യവും, കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യവുമാണ് ചൈന.
  2. 9.6 ദശലക്ഷം ചതുരശ്ര കിലോ മീറ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് ചൈന.
  3. ഔദ്യോഗിക നാമം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നാണ്.
  4. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്, ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്.
  5. 1949 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ചൈന ഭരിക്കുന്നത്.
  6. വിയറ്റ്നാം, ലാവോസ്, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, അഫിഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് ചൈനയുടെ അയൽരാജ്യങ്ങൾ.
  7. ചൈനയുടെ തലസ്ഥാനം ബീജീങ് ആണ്.
  8. ഔദ്യോഗിക ഭാഷ ആധുനിക സ്റ്റാൻഡേർഡ് മന്ദാരിൻ (സ്റ്റാൻഡേർഡ് ചൈനീസ്) ഭാഷയാണ്.
  9. ബുദ്ധിസവും, ക്രിസ്ത്യൻ മതവും, ഇസ്ലാംമതവും, കൺഫ്യൂഷനിസവും, താവോയിസവും ഒക്കെ ചൈനയിൽ ഉണ്ടെങ്കിലും ചൈനയിൽ ഏകദേശം 75% പേരും മതമില്ലാത്ത വിഭാഗത്തിൽ പെട്ടവരാണ്.
അടിസ്ഥാന വിവരങ്ങൾ
ഔദ്യോഗിക നാമംപീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന
തലസ്ഥാനംബീജീങ്
പാർലമെന്റ്നാഷണല്‍ പീപ്പിള്‍സ്‌ കോണ്‍ഗ്രസ്സ്‌
ഏറ്റവും വലിയ നഗരംഷാങ്ഹായ്
ലോകത്ത് വലിപ്പത്തിൽ (കരപ്രദേശം)3 സ്ഥാനം
ജനസംഖ്യയിൽ2 സ്ഥാനം
അയൽരാജ്യങ്ങൾ(14) വിയറ്റ്നാം, ലാവോസ്, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, അഫിഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ
ഭരണസമ്പ്രദായംസോഷ്യലിസ്റ്റ് കമ്പോള സമ്പദ് വ്യവസ്ഥ, ഏക പാർട്ടി ഭരണം
പ്രസിഡന്റ്ഷി.ജിൻപിങ്
പ്രീമിയർലി കെ ക്വിയാങ്
പ്രധാന ഭാഷചൈനീസ്
നാണയംയുവാൻ
പ്രധാന മതംതാവോയിസം
ദേശീയ ഗാനംമാര്‍ച്ച്‌ ഓഫ് ദി വാളന്റിയേഴ്‌സ്‌
ദേശീയ മൃഗംപാണ്ട
ദേശീയ പുഷ്പംനാര്‍സിസ്സുസ്‌
ദേശീയ കായികവിനോദംടേബിൾ ടെന്നീസ്
ചോദ്യോത്തരങ്ങൾ
  1. താവോ മതം സ്ഥാപിച്ചത് ആരാണ്?
    Ans : ചൈനീസ് തത്ത്വചിന്തകൻ ലാവോസേ
  2. കാഥേ പസഫിക്‌ ഏതു രാജ്യത്തിന്റെ വിമാന സര്‍വ്വീസ്‌ ആണ് ?
    Ans : ചൈന
  3. സാര്‍ക്കില്‍ അംഗമല്ലാത്ത ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍രാജ്യം?
    Ans : ചൈന
  4. ഇന്ത്യയേയും ചൈനയേയും വേര്‍തിരിക്കുന്ന രേഖ ഏതാണ്?
    Ans : മക്മോഹന്‍ രേഖ
  5. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം ഏതാണ്?
    Ans : ചൈന
  6. ഏഷ്യയിലെ ഏറ്റവും വലിയ നദി ഏതാണ്?
    Ans : യാങ്സി
  7. യാങ്സി നദി സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
    Ans : ചൈന
  8. ബോക്സര്‍ കലാപം നടന്നത്‌ എവിടെയാണ്?
    Ans : ചൈന
  9. ഏതു നദിയുടെ തീരത്താണ്‌ ചൈനീസ്‌ സംസ്കാരം ഉടലെടുത്തത്‌?
    Ans : ഹൊയാങ്ഹോ
  10. മഞ്ഞനദി എന്നറിയപ്പെടുന്നത്‌?
    Ans : ഹൊയാങ്ഹോ
  11. ചൈനയിലെ വന്‍മതില്‍ നിര്‍മ്മിച്ചത്‌ ആരാണ്?
    Ans : ഷിഹുവന്തി
  12. ഭീമൻ പാണ്ടയുടെ സ്വദേശം?
    Ans : ചൈന
  13. “ചൈനയുടെ ദുഃഖം" എന്നറിയപ്പെടുന്ന നദി ഏതാണ്?
    Ans : ഹൊയാങ്ഹോ
  14. ഏറ്റവും തണുന്ന മരുഭൂമിയായ ഗോബി മരുഭൂമി ഏതു രാജ്യത്ത്‌ സ്ഥിതി ചെയ്യുന്നു?
    Ans : ചൈന
  15. വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ചൈനയുടെ സ്ഥാനം ?
    Ans : മൂന്ന്
  16. ചൈനയിലെ അറിയപ്പെടുന്ന ആദ്യ രാജവംശം?
    Ans : ഷാംഗ് രാജവംശം
  17. ചൈനയിലെ അവസാനത്തെ രാജവംശം?
    Ans : ചിങ് രാജവംശം
  18. ചൈനയില്‍ എത്തിയ ആദ്യ യൂറോപ്പ് സ്വദേശി (സഞ്ചാരി)?
    Ans : മാർക്കോ പോളോ
  19. ചൈനയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആത്മീയ ആചാര്യൻ എന്നറിയപ്പെടുന്നത്?
    Ans : സൺ യാത് സെൻ
  20. ചൈനയില്‍ രാജഭരണം അവസാനിപ്പിച്ച നേതാവ്?
    Ans : സൺയാത് സെൻ
  21. സൺ യാത് സെൻ രൂപം നൽകിയ രാഷ്‌ട്രീയ പ്രസ്ഥാനം ഏതാണ്?
    Ans : കൂമിംഗ് താംഗ്
  22. ചൈനീസ്‌ കമ്മ്യുണിസ്റ്റ്‌ വിപ്ലവം നടന്ന വര്‍ഷം ഏതാണ്?
    Ans : 1949
  23. ചൈന എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?
    Ans : 14
  24. ജനകീയ ചൈനയുടെ ആദൃ പ്രസിഡന്റ്‌ ആരായിരുന്നു?
    Ans : മാവോ സെ തുങ്‌
  25. “ചൈനീസ്‌ ആപ്പിള്‍" എന്നറിയപ്പെടുന്നത് എന്താണ്?
    Ans : ഓറഞ്ച്‌
  26. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്നത് എന്താണ്?
    Ans : കൂർക്ക
  27. ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം?
    Ans : ചെമ്പരത്തി
  28. ലോങ്‌ മാര്‍ച്ച്‌ നടത്തിയതാര്?
    Ans : മാവോ സെ തുങ്
  29. മാനസ സരോവര്‍ തടാകം എവിടെ?
    Ans : ചൈന
  30. എത്രാമത്തെ വിവാഹ വാര്‍ഷികമാണ്‌ ചൈന ആനിവേഴ്‌സറി?
    Ans : 20
  31. എണ്ണ ഖനനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം?
    Ans : ചൈന
  32. ചൈനീസ്‌ വിപ്ലവം നടന്ന വര്‍ഷം?
    Ans : 1911
  33. “ചൈനാമാന്‍' ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Ans : ക്രിക്കറ്റ്‌
  34. ബ്രഹ്മപുത്ര, സിന്ധു എന്നീ നദികളുടെ ഉല്‍ഭവം?
    Ans : ചൈന
  35. ലോകത്തിലെ ഏറ്റവും വലിയ സേന?
    Ans : ജനകീയ വിമോചന സേന
  36. കടലാസ് കണ്ടുപിടിച്ചത്?
    Ans : ചൈനക്കാർ
  37. ആദ്യമായി പുസ്തകം അച്ചടിച്ച രാജ്യം?
    Ans : ചൈന
  38. കടലാസില്‍ കാശ് അച്ചടിച്ച രാജ്യം?
    Ans : ചൈന
  39. ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം?
    Ans : ചൈന
  40. ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം?
    Ans : ചൈന
  41. ലോകത്ത് ഏറ്റവും കൂടുതല്‍ ടിന്‍, മാന്‍ഗനീസ് ഉല്പാദിപ്പിക്കുന്ന രാജ്യം?
    Ans : ചൈന
  42. ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന രാജ്യം?
    Ans : ചൈന
  43. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം?
    Ans : ചൈന
  44. ലോകത്തിലെ അതിവേഗ ബുള്ളറ്റ് ട്രെയിൻ ?
    Ans : ഫുക്‌ഷിങ് (ബെയ്ജിങിനും ഷാങ്ഹായിക്കും ഇടയിൽ ഓടുന്നു)
  45. ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ ബുള്ളറ്റ് ട്രെയിൻ ശൃംഖലയുള്ളത് ?
    Ans : ചൈന
  46. കൊറോണ വൈറസിന്റെ ഉറവിടം എന്നുകരുതപെടുന്ന ചൈനയിലെ നഗരം?
    Ans : വുഹാൻ
  47. ലോകത്തിലെ ആദ്യ പത്രം?
    Ans : പീക്കിങ് ഗസറ്റ്
  48. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
    Ans : മൻഡാരിൻ
  49. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം?
    Ans : ചൈന
  50. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?
    Ans : 1962
  51. എത്രാമത്തെ പഞ്ചവത്സര പദ്ധിതികാലത്താണ് 1962-ൽ ഇന്ത്യ-ചൈന യുദ്ധം നടന്നത്?
    Ans : 3
  52. ബഹിരാകാശ വാഹനം വിക്ഷേപിച്ച ആദ്യത്തെ ഏഷ്യൻ രാജ്യം?
    Ans : ചൈന
  53. പീരങ്കി ആദ്യമായി ഉപയോഗിച്ച രാജ്യം?
    Ans : ചൈന
  54. ദക്ഷിണ ചൈനാക്കടൽ ഏതു ദ്വീപിന്റെ ഭാഗമാണ്?
    Ans : പസഫിക് സമുദ്രം
  55. അച്ചടി ആരംഭിച്ച രാജ്യം?
    Ans : ചൈന
  56. സ്പേസ് ഷട്ടിൽ അയച്ച ആദ്യ ഏഷ്യൻ രാജ്യം?
    Ans : ചൈന
  57. വടക്കുനോക്കി യന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം?
    Ans : ചൈന
  58. 1840ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപിച്ചത്?
    Ans : ബ്രിട്ടൺ
  59. സുങ് വംശം ഭരിച്ചിരുന്ന രാജ്യം?
    Ans : ചൈന
  60. ചൈനയെയും തയ്‌വാനെയും വേർതിരിക്കുന്ന കടലിടുക്ക്?
    Ans : തയ്‌വാൻ കടലിടുക്ക്
  61. ചൈനീസ് വിപ്ലവത്തെത്തുടർന്ന് ചിയാങ് കൈഷക് ഏതു ദ്വീപിലേക്കാണ് പലായനം ചെയ്തത്?
    Ans : തയ്‌വാൻ (ഫോർമോസ)
  62. ചൈന-റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയായ നദി?
    Ans : അമുർ
  63. ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും പഴയ നാഗരികത?
    Ans : ചൈന
  64. ചൈനീസ് റിപ്പബ്ലിക്കിന്റെ പിതാവ്?
    Ans : സൺ യാത് സെൻ
  65. ലോകത്തിലെ ഏറ്റവും വലിയ സൈന്യമുള്ള രാജ്യം?
    Ans : ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)
  66. ബോക്‌സർ കലാപം ഏതു രാജ്യത്താണ് നടന്നത്?
    Ans : ചൈന
  67. 1911ൽ വിപ്ലവത്തിലൂടെ സൺ യാത് സെൻ രാജഭരണം അവസാനിപ്പിച്ച രാജ്യം?
    Ans : ചൈന
  68. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?
    Ans : ലാവോത്സെ
  69. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ?
    Ans : സർദാർ കെ.എം.പണിക്കർ
  70. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്‌സ് രചിച്ചത്?
    Ans : തിയാൻ ഹാൻ
  71. ഷാങ്ഹായ് നഗരം ഏതുരാജ്യത്താണ്‌?
    Ans : ചൈന
  72. പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന നിലവിൽ വന്ന തീയതി?
    Ans : 1949 ഒക്ടോബർ 1
  73. ഏതു രാജ്യത്ത് പ്രചാരത്തിലുള്ള ചികിത്സാസമ്പ്രദായമാണ് അക്യുപങ്ചർ?
    Ans : ചൈന
  74. ഇന്ത്യയ്ക്കും ചൈനക്കുമിടക്കുള്ള അതിർത്തിരേഖ നിശ്ചയിച്ചത്?
    Ans : സർ ഹെൻറി മഹോൻ
  75. ലോകത്തിലെ ബൈസൈക്കിൾ നഗരം?
    Ans : ബെയ്‌ജിങ്‌
  76. എൻ.സി.എൻ.എ ഏത് രാജ്യത്തെ ന്യൂസ് ഏജൻസിയാണ്?
    Ans : ചൈന
  77. ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം?
    Ans : ചൈന
  78. മഞ്ഞകടൽ എന്നറിയപ്പെടുന്ന സമുദ്രഭാഗം?
    Ans : കിഴക്കൻ ചൈനക്കടൽ
  79. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത്?
    Ans : സർദാർ കെ.എം.പണിക്കർ
  80. എ ചൈന പാസേജ് രചിച്ചത്?
    Ans : ജെ.കെ.ഗാൽബ്രെയത്ത്
  81. തക്‌ല മക്കാൻ മരുഭൂമി ഏത് രാജ്യത്താണ്?
    Ans : ചൈന
  82. ചൈനയിൽ രാജഭരണം അവസാനിപ്പിച്ച രാജാവ്?
    Ans : സൺയാത് സെൻ
  83. ഒപ്പിയം യുദ്ധത്തിൽ ഏറ്റുമുട്ടിയത്?
    Ans : ബ്രിട്ടനും ചൈനയും
  84. ആദ്യമായി സൗരകലണ്ടർ വികസിപ്പിച്ചെടുത്ത രാജ്യം?
    Ans : ചൈന
  85. യു.എൻ രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?
    Ans : ചൈന
  86. ചൈന സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി?
    Ans : മാർക്കോ പോളോ
  87. ചൈനയിലെ അവസാനത്തെ രാജവംശം?
    Ans : മഞ്ചു
  88. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
    Ans : ചൈനയും റഷ്യയും (14)
  89. ലോകത്ത് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യം?
    Ans : ചൈന
  90. ഉപ്പിനു നികുതി ചുമത്തിയ ആദ്യ രാജ്യം?
    Ans : ചൈന
  91. വെടിമരുന്ന് കണ്ടുപിടിച്ച രാജ്യം?
    Ans : ചൈന
  92. ചൈന സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച വർഷം?
    Ans : 2004
  93. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
    Ans : ചൈന
  94. സിൻഹുവ എവിടത്തെ വാർത്താ ഏജൻസിയാണ്?
    Ans : ചൈന
  95. ലോകത്തിൽ ഏറ്റവും കൂടുതൽ അരി ഉൽപാദിപ്പിക്കുന്ന രാജ്യം?
    Ans : ചൈന
  96. ചൈനയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
    Ans : ലിയു യുങ്
  97. പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈനയുടെ ആദ്യത്തെ ചെയർമാൻ?
    Ans : മാവോ സേതുങ്
  98. വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം?
    Ans : ചൈന
  99. 1976-ൽ അന്തരിച്ച ചൈനീസ് ഭരണാധികാരി?
    Ans : മാവോ സേതുങ്
  100. മാവോ സേതുങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം?
    Ans : 1921
  101. ഇന്ത്യയും ചൈനയും പഞ്ചശീല കരാറിൽ ഒപ്പുവെച്ച വർഷം?
    Ans : 1954
  102. ജനകീയ ചൈനാ റിപ്പബ്ലിക്കിന്റെ സ്ഥാപകൻ?
    Ans : മാവോ സേതുങ്
  103. 'ത്രീ ഗോർജസ്' അണക്കെട്ട് ഏതു രാജ്യത്താണ്?
    Ans : ചൈന
  104. 'ചങ്കിലെ ചൈന' ആരെഴുതിയ കൃതിയാണ്?
    Ans : ചിന്താ ജറോം