2801
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്

അനുച്ഛേദം 352
  1. ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസം‌വിധാനം താത്കാലികമായി റദ്ദുചെയ്ത്, പൗരരുടേയും ഭരണസം‌വിധാനത്തിന്റേയും അവകാശങ്ങളിൽ മാറ്റം വരുത്തി അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുന്നതിനു അടിയന്തരാവസ്ഥ എന്നു പറയുന്നു.
  2. മൂന്ന് (3) തരം അടിയന്തരാവസ്ഥകളെക്കുറിച്ചാണ് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ളത്. ദേശീയ അടിയന്തരാവസ്ഥ, സംസ്ഥാന അടിയന്തരാവസ്ഥ, സാമ്പത്തിക അടിയന്തരാവസ്ഥ എന്നിവയാണ് അവ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് രാഷ്ട്രപതിയാണ്, അതും കേന്ദ്ര ക്യാബിനറ്റിന്റെ ലിഖിത ഉപദേശം ഉണ്ടെങ്കിൽ മാത്രം.
  3. ഇന്ത്യൻ ഭരണഘടനയിൽ ഭാഗം XVIII -ൽ 352 മുതൽ 360 വരെയുള്ള അനുച്ഛേദങ്ങളിലാണ് അടിയന്തരാവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
  4. അനുച്ഛേദം 352 പ്രകാരമാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്, യുദ്ധം, വിദേശ ആക്രമണം, സായുധവിപ്ലവം എന്നീ കാരണങ്ങളാലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
  5. ഇന്ത്യയിൽ ഇതുവരെ മൂന്ന് (3) തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്, ഇവ 1962,1971, 1975 എന്നീ വർഷങ്ങളിലായിരുന്നു
2802
ദേശീയ അടിയന്തരാവസ്ഥ ആദ്യമായി പ്രഖ്യാപിക്കപ്പെടുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ഉത്തരം :: ജവാഹർലാൽ നെഹ്രു
    ഇന്ത്യയിൽ ഇതുവരെ മൂന്ന് (3) തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്, ഇവ 1962,1971, 1975 എന്നീ വർഷങ്ങളിലായിരുന്നു


    ഒന്നാം ദേശീയ അടിയന്തരാവസ്ഥ (1962)
  1. ചൈനീസ് അക്രമണെത്തെ തുടർന്ന് 1962 ഒക്ടേബർ 26-ന് രാഷ്ട്രപതി ഡോ.എസ്. രാധാക്യഷ്ണനാണ് അദ്യ അടിയന്തരാസ്ഥ പ്രഖ്യാപിച്ചത്, ഒന്നാം അടിയന്തരാവസ്ഥ സമയത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു.
  2. 1968 ജനുവരി 10-ന് രാഷ്ട്രപതി ഡോ.സക്കീർ ഹുസൈനാണ് ആദ്യ ദേശീയ അടിയന്താരാവസ്ഥ പിൻവലിച്ചത്.

  3. രണ്ടാം ദേശീയ അടിയന്തരാവസ്ഥ (1971)
  4. ഇൻഡോ-പാക്ക് യുദ്ധത്തെതുടർന്ന് 1971 ഡിസംബർ 3-ന് രാഷ്ട്രപതി വി.വി.ഗിരിയാണ് രണ്ടാം ദേശീയ അടിയന്തരാവസ്ഥ ഇന്ത്യയിൽ പ്രഖ്യാപിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.

  5. മൂന്നാം ദേശീയ അടിയന്തരാവസ്ഥ (1975)
  6. ഇന്ത്യയിലെ ആദ്യ രണ്ട് അടിയന്തരാവസ്ഥകൾ പ്രഖ്യാപിച്ചത് വിദേശാക്രമണം മൂലമായിരുന്നെങ്കിൽ (യഥാക്രമം, ചൈനയുടെയും പാകിസ്താന്റെയും), മൂന്നാമത്തെത് പ്രഖ്യാപിച്ചത് ആഭ്യന്തര കാരണത്താലാണ്. അലഹബാദ് ഹൈക്കോടതി, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജനാധിപത്യ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചത്.
  7. 1975 ജൂൺ 26-ന് നിലവിൽ വന്ന പ്രസ്തുത അടിയന്തരാവസ്ഥ 18 മാസങ്ങൾ നീണ്ടുനില്ക്കുകയും കേരളത്തിലുൾപ്പെടെ ഇന്ത്യയിലുടനീളം അനേകം മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു.
  8. മൂന്നാം അടിയന്തരാവസ്ഥകാലത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രതിരോധമന്ത്രി സർദാർ സ്വരൺ സിംങുമായിരുന്നു. മൂന്നാം ദേശീയ അടിയന്തരാവസ്ഥയെ ഇന്ത്യയിലെ ആദ്യ ആഭ്യന്തര അടിയന്തരാവസ്ഥ എന്നറിയപ്പെടുന്നു.
  9. 1975-ലെ ആഭ്യന്തര അടിയന്തരാവസ്ഥ കാലത്തെ അതിക്രമങ്ങളെക്കുറിച്ചന്വേഷിക്കാൻ നിയോഗിച്ച കമ്മീഷനാണ് ഷാ കമ്മീഷൻ.
  10. ഇന്ത്യയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ദേശീയ അടിയന്തരാവസ്ഥകൾ പിൻവലിച്ച രാഷ്ട്രപതി ബി.ഡി.ജെട്ടി ആയിരുന്നു 1977 മാർച്ച് 21-നായിരുന്നു അത്.
  11. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന ദേശീയ അടിയന്തരാവസ്ഥ എന്ന ചോദ്യത്തിനുത്തരം രണ്ടാം ദേശീയ അടിയന്തരാവസ്ഥ എന്നാണ് (1971 മുതൽ 1977 വരെ)
2803
ദേശീയ പ്രസ്ഥാനത്തിന്റെ (National Movement) ഔദ്യോഗിക വേഷമായി ഖാദിയെ പ്രഖ്യാപിച്ച വർഷം

1921
2804
ദേശീയ മലിനീകരണ നിയന്ത്രണദിനം

ഡിസംബർ 2
2805
ദേശീയ സമരത്തിന്റെ ഭാഗമായി നടന്ന ചൌരി ചൌര സംഭവം ഉത്തര പ്രദേശിലെ ഏത് ജില്ലയിലാണ് നടന്നത്

ഗോരഖ്പൂർ
2806
ദേശീയ ഗാനത്തിന്റെ ഫുൾ വേർഷൻ പാടാനാവശ്യമായ സമയം

52 സെക്കന്റ്
2807
ദേശീയഗാനത്തിന്റെ ഷോർട്ട് വേർഷൻ പാടാനാവശ്യമായ സമയം

20 സെക്കന്റ്
2808
ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് ആദ്യമായി നേടിയത്

സ്വാമി രംഗനാഥാനന്ദ
2809
ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്

ശ്രീനഗർ
2810
ഡച്ചുകാരുടെ ആദ്യത്തെ കപ്പൽ സൂഹം കൊച്ചിയൽ എത്തിയത് ഏത് വർഷത്തിൽ

എ.ഡി.1604
2811
ഡൽഹി ഏത് നദിയുടെ തീരത്താണ്

യമുന
2812
ഡൽഹിക്കു സമീപം കാണുന്ന പ്രശസ്തമായ ഇരുമ്പ് തൂണ് നിർമിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്

ചന്ദ്രഗുപ്ത വിക്രമാദിത്യൻ
2813
ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി

അലാവുദ്ദീൻ ഖിൽജി
2814
ഡൽഹിയിൽ മോട്ടി മസ്ജിദ് നിർമിച്ചത്

ഔറംഗസീബ്
2815
ഡൽഹിയിലെ തുഗ്ലക്കാബാദ് കോട്ട നിർമിച്ചത്

ഗിയാസുദ്ദീൻ തുഗ്ലക്
2816
ഡൽഹിയിലേക്ക് രണ്ട് അശോകസ്തൂപങ്ങൾ കൊണ്ടുവന്ന തുഗ്ലക് സുൽത്താൻ

ഫിറോസ് ഷാതുഗ്ലക്
2817
ജ്ഞാൻപീഠം നേടിയ ആദ്യത്തെ മലയാള നോവൽ

ഒരു ദേശത്തിന്റെ കഥ
2818
ജ്ഞാനപീഠം നേടിയ ആദ്യത്തെ കശ്മീരി സാഹിത്യകാരൻ

റഹ്മാൻ റാഹി
2819
ജ്ഞാനപീഠം നേടിയ ആദ്യത്തെ നോവലിസ്റ്റ്

താരാശങ്കർ ബാനർജി
2820
ജ്ഞാനയോഗം, രാജയോഗം എന്നീ പുസ്തകങ്ങൾ രചിച്ച സാമൂഹിക പരിഷ്കർത്താവ്

സ്വാമി വിവേകാനന്ദൻ
2821
ഡാന്യൂബ് നദി ചെന്നുചേരുന്ന കടൽ

കരിങ്കടൽ
2823
ഡാർവിന്റെ പരിണാമ ഗവേഷണങ്ങൾക്കു വേദിയായ ദ്വീപ്

ഗാലപ്പാഗോസ്
2823
തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

ശ്രീനാരായണഗുരു
2824
തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മലയാളി

രാജാ രവിവർമ്മ
2825
ഏകതാസ്ഥലിൽ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന്റ്

ഗ്യാനി സെയിൽസിങ്
2826
താരന്റെ ശാസ്ത്രീയനാമം

പീറ്റിരായാസിസ് കാപ്പിറ്റിസ്
2827
താളമേള വാദ്യകലാരംഗത്തെ കുലപതി സ്ഥാനീയരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ്

പല്ലാവൂർ പുരസ്കാരം
2828
താവോയിസം ഏതു രാജ്യത്തെ മതമാണ്

ചൈന
2829
തിരുപ്പതി ക്ഷേത്രം ഏത് സംസ്ഥാനത്താണ്

ആന്ധ്രാപ്രദേശ്
2830
തിരുവനന്തപുരത്തു ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി

ഡോ.ചെമ്പകരാമൻ പിള്ള
2831
തിരുവിതാംകൂറിൽ അടിമവ്യാപാരം നിരോധിച്ചുകൊണ്ട് റാണി ഗൌരി ലക്ഷ്മിഭായി വിളംബരം പുറപ്പെടുവിച്ച തീയതി

1812 ഡിസംബർ 5
2832
തിരുവിതാംകൂറിൽ ഇംഗ്ലീഷ പഠനത്തിന് അവസരമൊരുക്കിയ ആദ്യ വിദ്യാഭ്യാസ സ്ഥാപനം

നാഗർകോവിൽ സെമിനാരി
2833
തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ

എ.ഡി.1880
2834
തിരുവിതാംകൂറിൽ ഗൌരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വർഷത്തിൽ

എ.ഡി.1810
2835
തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സമ്പ്രദായം ആവിഷ്കരിച്ച ബ്രിട്ടീഷ് റസിഡന്റ്

കേണൽ മൺറോ
2836
തിരുവിതാകൂറിലുണ്ടായിരുന്ന ഡിവിഷൻ പേഷ്കാർക്കു തുല്യമായ ഇപ്പോഴത്തെ പദവി

ജില്ലാ കളക്ടർ
2837
തിരുവിതാകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്

ആയില്യം തിരുനാൾ
2838
തിരുവിതാകൂറിലെ ആദ്യ റെയിൽവേലൈൻ

കൊല്ലം-തിരുനെൽവേലി (1904)
2839
തിരുവിതാംകൂറിലെ ചാന്നാർ വനിതകൾക്ക് ജാക്കറ്റും പിന്നാഫോറും ധരിക്കാൻ അനുവാദം നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് ഗവർണർ

ലോർഡ് ഹാരിസ്
2840
തിക്കൊടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടത്

പി.കുഞ്ഞനന്തൻ നായർ
2841
തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്

ഹ്യുയാൻ സാങ്
2842
തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം

ഇംഗ്ലണ്ട്
2843
തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി

നാസിറുദ്ദീൻ മഹമ്മൂദ്
2844
തഡോബ വന്യമൃഗസംരക്ഷണ കേന്ദ്രം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട്ര
2845
ത്വക്കിന്റെ പുറത്തെ പാളി

എപ്പിഡെർമിക്
2846
ദ ഡ്രാമാറ്റിക് ഡെക്കേഡ്-ഇന്ദിരാഗാന്ധി ഇയേഴ്സ് രചിച്ചത്

പ്രണബ്കുമാർ മുഖർജി
2847
ദ ഇന്ത്യൻ സ്ട്രഗിൾ ആരുടെ ആത്മകഥയാണ്

നേതാജി സുഭാഷ് ചന്ദ്രബോസ്
2848
ദ ഇൻസൈഡർ എന്ന നോവൽ രചിച്ചത്

പി.വി.നരസിംഹറാവു
2849
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ

തെലുങ്ക്
2850
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം

കീചകവധം