Name of PostCommon Preliminary Examination Stage I (Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police )
DepartmentKFDC Ltd, Universities, Police etc
Question Paper Code31/2023
Category No.321/2022,486/2022,669/2022 to 673/2022
Kerala PSC Examination held on29/04/2023
QN : 1
താഴെ കൊടുത്തിരിക്കുന്നവയിൽ നദിയുടെ പര്യായമേത് ?
[A] തടിനി
[B] തളിമം
[C] സൈകതം
[D] തലിനം

ഉത്തരം : [A] തടിനി
  1. കൂടാതെ 'തടിനി' എന്നത് ഒരു സംസ്കൃത വൃത്തം കൂടിയാണ്
  2. വൃത്ത ലക്ഷണം - "ഇഹ സം ജസം ജസ ജസം തുടർന്നുവരുമെങ്കിലങ്ങു തടിനീ"
QN : 2
വിപരീതപദമെഴുതുക - ചഞ്ചലം
[A] സചഞ്ചലം
[B] അചഞ്ചലം
[C] സഞ്ചിതം
[D] ചഞ്ചലത

ഉത്തരം : [B] അചഞ്ചലം
QN : 3
പിരിച്ചെഴുതുക - ഉണ്മ
[A] ഉൾ + മ
[B] ഉൺ + മ
[C] ഉ + ൺമ
[D] ഉണ് + മ

ഉത്തരം : [A] ഉൾ + മ
  1. ഉണ്മ എന്ന പദത്തിന്റെ ഉൾപ്പത്തി 'ഉൾ' എന്നതിൽ നിന്നാണ്
  2. ഉണ്മ :: ഉണ്ട് എന്നുള്ള സ്ഥിതി, സത്ത, യാഥാര്‍ഥ്യം, സത്യം, തത്ത്വം, വാസ്തവം, ഉറപ്പായ വിശ്വാസം, സ്നേഹം, അന്‍പ്, കാരുണ്യം
QN : 4
ശരിയായ പദമേത് ?
[A] നിശ്ശയം
[B] നിച്ചയം
[C] നിശ്ചയം
[D] നിച്ഛയം

ഉത്തരം : [C] നിശ്ചയം
QN : 5
സമാന പദമേത് ? - ഇനൻ
[A] കാറ്റ്
[B] തീ
[C] വെയിൽ
[D] സൂര്യൻ

ഉത്തരം : [D] സൂര്യൻ
  1. സൂര്യൻ, രാജാവ്, പ്രഭു, യജമാനൻ എന്നെല്ലാം അർത്ഥമുണ്ട്
QN : 6
തെറ്റില്ലാത്ത വാക്യമേത് ?
[A] നന്ദി രേഖപ്പെടുത്തുന്നു
[B] നന്ദി പറയുന്നു
[C] നന്ദി തരുന്നു
[D] നന്ദി വാങ്ങുന്നു

ഉത്തരം : [B] നന്ദി പറയുന്നു
QN : 7
'ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം' എന്ന പഴഞ്ചൊല്ല് അർത്ഥമാക്കുന്നതെന്ത് ?
[A] ആയോധന കലയുടെ പരിശീലനം
[B] ആരാധനയുടെ പ്രാധാന്യം
[C] വിളയുടെ സമൃദ്ധി
[D] അധ്വാനത്തിന്റെ മഹത്വം

ഉത്തരം : [D] അധ്വാനത്തിന്റെ മഹത്വം
QN : 8
As the seed so the sprout - പരിഭാഷയെന്ത് ?
[A] വിതച്ചതു കൊയ്യും
[B] ഗുണം വിത്തിലറിയാം
[C] വിത്തു ഗുണം പത്തു ഗുണം
[D] വിതയ്ക്കുന്നവനുണ്ടോ കൊതിയ്ക്കുന്നു

ഉത്തരം : [C] വിത്തു ഗുണം പത്തു ഗുണം
QN : 9
ചേർത്തെഴുതുക - ഇ + അൾ
[A] ഇതൾ
[B] ഇവൾ
[C] ഇത്
[D] ഇയാൾ

ഉത്തരം : [B] ഇവൾ
QN : 10
കുളം കോരി - എന്ന ശൈലിയുടെ അർത്ഥമെന്ത് ?
[A] മോടി പിടിപ്പിക്കുക
[B] അധ്വാനിക്കുക
[C] നന്നാക്കുക
[D] നശിപ്പിക്കുക

ഉത്തരം : [D] നശിപ്പിക്കുക