പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് - 2023
TATA Womens Premium League 2023 (TATA WPL 2023)
 1. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പുരുഷ ഐപിഎൽ ക്രിക്കറ്റിന്റെ മാതൃകയിൽ, പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് 'ടൂർണമെന്റ് 2023 മാർച്ച് 4 മുതൽ 26 വരെ മഹാരാഷ്ട്രയിലെ ബ്രാബോൺ സ്റ്റേഡിയം, മുംബൈയിലും, ഡി.വൈ പാട്ടീൽ സ്റ്റേഡിയം, നവി മുംബൈയിലുമായി നടന്നു.
 2. പ്രഥമ വനിതാ പ്രീമിയൽ ലീഗ് ക്രിക്കറ്റിൽ 5 ടീമുകളാണ് പങ്കെടുക്കുന്നത്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, യുപി വാരിയേഴ്സ് എന്നിങ്ങനെയാണ് ടീമുകൾ.
 3. ഉദ്ഘാടന മത്സരം നടക്കുന്നത് 2023 മാർച്ച് 4-ന് നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ്, ആദ്യ മത്സരം ഗുജറാത്ത് ജയന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലായിരുന്നു, മൊത്തം 22 മത്സരങ്ങളാണുണ്ടായിരുന്നത്.
 4. 2023 മാർച്ച് 26-ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസ് ആണ് വിജയികളായത്, റണ്ണറപ്പായത് ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു
 5. ഫൈനലിലെ താരമായത് (Player of the Final Match) ആയത് മുംബൈ ഇന്ത്യൻസിന്റെ നാറ്റ് സ്കൈവർ-ബ്രണ്ട് ആണ്
 6. പ്ലെയർ ഓഫ് ദി സീരീസ് (പരമ്പരയിലെ താരം) ആയത് മുംബൈ ഇന്ത്യൻസിന്റെ ഹെയ്‌ലി മാത്യൂസ് ആണ്
 7. ഏറ്റവും കൂടുതൽ റൺസ് നേടിയത് - മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) (345 റൺസ്)
 8. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് - ഹെയ്‌ലി മാത്യൂസ് (മുംബൈ ഇന്ത്യൻസ്) (16 വിക്കറ്റ്)
 9. 10 കോടി രൂപയായിരുന്നു പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ സമ്മാനത്തുക. ഫൈനൽ വിജയിക്ക് 6 കോടി രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3 കോടി രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1 കോടിരൂപയും
ടീംക്യാപ്റ്റൻഏറ്റവും കൂടുതൽ തുകയ്ക്ക് സ്വന്തമാക്കിയ താരം
ഡൽഹി ക്യാപിറ്റൽമെഗ് ലാനിംഗ്ജെമിമ റോഡ്രിഗസ് (ഇന്ത്യ) - 2.2 കോടി
ഗുജറാത്ത് ജയന്റ്സ്ബെത്ത് മൂണിആഷ്ലീഗ് ഗാർഡ്നർ (ഓസ്ട്രേലിയ)
3.2 കോടി
മുംബൈ ഇന്ത്യൻസ്ഹർമൻപ്രീത് കൌർനാറ്റ് സ്കീവർ-ബ്രണ്ട് (ഇംഗ്ലണ്ട്)
3.2 കോടി
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർസ്മൃതി മന്ദാനസ്മൃതി മന്ദാന (ഇന്ത്യ)
3.4 കോടി
യുപി വാരിയേഴ്സ്അലീസ ഹീലിദീപ്തി ശർമ (ഇന്ത്യ)
2.6 കോടി
കേരള പി.എസ്.സി ചോദ്യോത്തരങ്ങൾ
 1. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് വിജയികളായത്?
  Ans : മുംബൈ ഇന്ത്യൻസ്
  1. റണ്ണറപ്പ് - ഡൽഹി ക്യാപിറ്റൽസ്
 2. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് പരമ്പരയിലെ താരം (Player of the series) ആയത്?
  Ans : ഹെയ്‌ലി മാത്യൂസ് (മുംബൈ ഇന്ത്യൻസ്)
 3. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിലെ താരം (Player of the Final Match) ആയത് ?
  Ans : നാറ്റ് സ്കൈവർ-ബ്രണ്ട് (മുംബൈ ഇന്ത്യൻസ്)
 4. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
  Ans : മെഗ് ലാനിംഗ് (ഡൽഹി ക്യാപിറ്റൽസ്) (345 റൺസ്)
 5. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ?
  Ans : ഹെയ്‌ലി മാത്യൂസ് (മുംബൈ ഇന്ത്യൻസ്) (16 വിക്കറ്റ്)
 6. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനൽ മത്സരം നടക്കുന്നത്
  Ans : ബ്രാബോൺ സ്റ്റേഡിയം (മുംബൈ)
 7. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് വിജയിയായ മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റൻ
  Ans : ഹർമൻപ്രീത് കൗർ
 8. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ എത്ര ടീമുകളാണ് പങ്കെടുത്തത്, അവ ഏതെല്ലാം?
  Ans : 5 ടീമുകൾ
  1. മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, യുപി വാരിയേഴ്സ്
 9. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഒഫിഷ്യൽ സ്പോൺസർ?
  Ans : TATA
 10. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ താര ലേലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ച താരം/ഇന്ത്യൻ താരം?
  Ans : സ്മൃതി മന്ദന (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 3.4 കോടി രൂപ)
 11. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ താര ലേലത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ച വിദേശ താരങ്ങൾ?
  Ans : ആഷ്ലീ ഗാർഡ്നർ (ഓസ്ട്രേലിയ) (ഗുജറാത്ത് ജയന്റ്സ് - 3.2 കോടി രൂപ)
  നാറ്റ് സ്കീവർ-ബ്രണ്ട് (ഇംഗ്ലണ്ട്) (മുംബൈ ഇന്ത്യൻസ് - 3.2 കോടി രൂപ)
 12. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം നടന്നത്
  Ans : ഡി.വൈ പാട്ടീൽ സ്റ്റേഡിയം (നവി മുംബൈ)
 13. 2023-ലെ പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലായിരുന്നു
  Ans : ഗുജറാത്ത ജയന്റ്സും മുബൈ ഇന്ത്യൻസും
  1. വിജയി : മുംബൈ ഇന്ത്യൻസ്