മലയാള പദങ്ങളും അവയുടെ ശരി രൂപങ്ങളും
സാധാരണയായി മലയാള ഭാഷയിൽ തെറ്റായി ഉപയോഗിച്ചു വരുന്ന പദങ്ങളും അവയുടെ ശരിയായ രൂപങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. കേരള പി.എസ്.സി പരീക്ഷയിൽ സാധാരണ ഗതിയിൽ ചോദ്യക്കുന്നത് 4 പദങ്ങൾ തന്നിട്ട് ഇതിൽ തെറ്റായ പദം ഏതെന്നോ, അല്ലെങ്കിൽ ശരിയായ പദം ഏതെന്നോ ആയിരിക്കും. ആയതിനാൽ താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പഠിച്ച് മത്സരപരീക്ഷകൾക്ക് പങ്കെടുക്കുക.
| തെറ്റ് | ശരി |
|---|---|
| അങ്ങിനെ | അങ്ങനെ |
| അടിമത്വം | അടിമത്തം |
| അതാത് | അതത് |
| അഥപതനം | അധഃപതനം |
| അദ്യാപകൻ | അധ്യാപകൻ |
| അദ്ധ്യാപകൻ | അധ്യാപകൻ |
| അനന്തിരവൻ | അനന്തരവൻ |
| അനുഗ്രഹീതൻ | അനുഗൃഹീതൻ |
| അപേക്ഷാത്തീയതി | അപേക്ഷത്തീയതി |
| അല്ലങ്കിൽ | അല്ലെങ്കിൽ |
| അല്ലന്ന് | അല്ലെന്ന് |
| അവധാനത | അവധാനം |
| അസ്തികൂടം | അസ്ഥികൂടം |
| അസന്നിഗ്‌ദം | അസന്ദിഗ്ദ്ധം |
| അസ്ഥിവാരം | അസ്തിവാരം |
| അകമ്പിടി | അകമ്പടി |
| അകർത്രികം | ആകർത്തൃകം |
| അക്രമരാഗിത്യം | അക്രമരാഹിത്യം |
| അക്രമാശക്തം | അക്രമാസക്തം |
| അക്ഷന്ദവ്യം | അക്ഷന്തവ്യം |
| അക്ലിഷ്‌ഠം | അക്ലിഷ്ടം |
| അഘിലം | അഖിലം |
| അഘണ്ഡം | അഖണ്ഡം |
| അഘണ്ഡത | അഖണ്ഡത |
| അംഗശ്ചേദം | അംഗചേ്ഛദം |
| അങ്കവൈകല്യം | അംഗവൈകല്യം |
| അംഗുശം | അങ്കുശം |
| അഗദി | അഗതി |
| അഗാതം | അഗാധം |
| അച്ചുതൻ | അച്യുതൻ |
| അജന്ത | അജണ്ട |
| അജ്ഞലി | അഞ്ജലി |
| അഞ്ഞനം | അഞ്ജനം |
| അഞ്ജാനം | അജ്ഞാനം |
| അഞ്ജാതം | അജ്ഞാതം |
| അടിയന്തരം | അടിയന്തിരം |
| അണ്ടം | അണ്ഡം |
| അണ്ടകടാഹം | അണ്ഡകടാഹം |
| അത്യാവിശ്യം | അത്യാവശ്യം |
| അഥമം | അധമം |
| അഥിതി | അതിഥി |
| അഥിതിമന്തിരം | അതിഥിമന്ദിരം |
| അദ്യാപകൻ | അദ്ധ്യാപകൻ |
| അദ്യാത്മികം | ആദ്യാത്മികം |
| അദിപതി | അതിപധി |
| അദ്യുതീയം | അദ്വിതീയം |
| അതൃർത്തി | അതിർത്തി |
| അതിക്ഷേപം | അധിക്ഷേപം |
| അധവാ | അഥവാ |
| അധകൃതൻ | അധഃകൃതൻ |
| അധപ്പതനം | അധഃപതനം |
| അധിഷ്ടിതം | അധിഷ്ഠിതം |
| അനാദമന്ദിരം | അനാഥമന്ദിരം |
| അനാശ്ചാദനം | അനാച്ഛാദനം |
| അനാസ്ത | അനാസ്ഥ |
| അന്തസ് | അന്തസ്സ് |
| അന്തക്കരണം | അന്തഃകരണം |
| അനിർവാര്യം | അനിവാര്യം |
| അനിച്ഛിതം | അനിശ്ചിതം |
| അനുഗൃഹം | അനുഗ്രഹം |
| അനുശ്ചേദം | അനുഛേദം |
| അനുരജ്ഞനം | അനുരഞ്ജനം |
| അനുവാതകൻ | അനുവാദകൻ |
| അനുസ്സരിക്കുക | അനുസരിക്കുക |
| അനുഷ്ടാനം | അനുഷ്‌ഠാനം |
| അന്തച്ഛിദ്രം | അന്തശ്ഛിദ്രം |
| അന്തസത്ത | അന്തഃസത്ത |
| അന്തർരാഷ്ട്രം | അന്താരാഷ്ട്രം |
| അന്നേഷണം | അന്വേഷണം |
| അപകർഷത | അപകർഷം |
| അപകൃഷ്ഠം | അപകൃഷ്ടം |
| അപഗ്രദനം | അപഗ്രഥനം |
| അപാകത | അപാകം |
| അഭിവാഞ്ച | അഭിവാഞ്ച്ഛ |
| അഭീഷ്ഠം | അഭീഷ്ടം |
| അഭ്യസ്ഥവിദ്യൻ | അഭ്യസ്തവിദ്യൻ |
| അയ്യമ്പൻ | ഐയമ്പൻ |
| അർത്ഥരാത്രി | അർദ്ധരാത്രി |
| അർദ്ധന | അർത്ഥന |
| അർദ്ധാന്തരം | അർത്ഥാന്തരം |
| അവലംമ്പം | അവലംബം |
| അവഹാഗം | അവഗ്രഹം |
| അവസ്സാനം | അവസാനം |
| അവസ്ത | അവസ്ഥ |
| അശ | അയ |
| അശ്ശേഷം | അശേഷം |
| അസ്സഹനീയം | അസഹനീയം |
| അസ്തമനം | അസ്തമയം |
| അസ്ഥിത്വം | അസ്തിത്വം |
| അസ്ഥപ്രഞ്ജൻ | അസ്തപ്രജ്ഞൻ |
| അസ്വസ്തത | അസ്വസ്ഥത |
| അസ്വാസ്ത്യം | അസ്വാസ്ഥ്യം |
| അസ്തിപജ്ഞരം | അസ്ഥിപഞ്ചജരം |
| അഷ്ഠമി | അഷ്ടമി |
| അഷ്ഠകലശം | അഷ്ടകലശം |
| അഷ്ഠചൂർണം | അഷ്ടചൂർണം |
| അഷ്ഠപതി | അഷ്ടപതി |
| അഷ്ഠസിദ്ധി | അഷ്ടസിദ്ധി |
| അഷ്ഠമംഗല്യം | അഷ്ടമങ്ഗല്യം |
| അഷ്ഠൈശ്വര്യം | അഷ്ടൈശ്വര്യം |
| അഴുമതി | അഴിമതി |
| ആകാംഷ | ആകാംക്ഷ |
| ആഖ്യാദം | ആഖ്യാതം |
| ആച്ഛര്യം | ആശ്ചര്യം |
| ആണത്വം | ആണത്തം |
| ആണത്ത്വം | ആണത്തം |
| ആദ്യാവസാനം | ആദ്യവസാനം |
| ആധുനീകരിക്കുക | ആധുനികീകരിക്കുക |
| ആവർത്തി | ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം ) |
| ആവൃത്തിക്കുക | ആവർത്തിക്കുക |
| ആസ്വാദ്യകരം | ആസ്വാദ്യം |
| ആഴ്ചപതിപ്പ് | ആഴ്ചപ്പതിപ്പ് |
| ആജാനബാഹു | ആജാനുബാഹു |
| ആഢംബരം | ആഡംബരം |
| ആഡ്യത | ആഢ്യത |
| ആഢ്യത്തം | ആഢ്യത്വം |
| ആത്മാഹൂതി | ആത്മാഹുതി |
| ആണന്ന് | ആണെന്ന് |
| ആധുനീകം | ആധുനികം |
| ആദരാജ്ഞലി | ആദരാഞ്ജലി |
| ആദിഥേയൻ | ആതിഥേയൻ |
| ആദ്ധ്യാത്മീകം | ആദ്ധാത്മികം |
| ആഥിത്യം | ആതിഥ്യം |
| ആധ്യക്ഷ്യത | ആധ്യക്ഷ്യം |
| ആന്തരീകം | ആന്തരികം |
| ആപത്ശങ്ക | ആപച്ഛങ്ക |
| ആപാദചൂഢം | ആവാദചൂഡം |
| ആപാതമധുരം | ആപാദമധുരം |
| ആൽമാവ് | ആത്മാവ് |
| ആലംമ്പം | ആലംബം |
| ആവലാധി | ആവലാതി |
| ആശ്ചാദനം | ആച്ഛാദനം |
| ആഷാഡം | ആഷാഢം |
| ആസ്ഥികൃം | ആസ്തിക്യം |
| ഇങ്ങിനെ | ഇങ്ങനെ |
| ഇല്ലങ്കിൽ | ഇല്ലെങ്കിൽ |
| ഇഛ | ഇച്ഛ |
| ഇഷ്ഠം | ഇഷ്ടം |
| ഉത്‌ഘാടനം | ഉദ്ഘാടനം |
| ഉച്ചിഷ്ടം | ഉച്ഛിഷ്ടം |
| ഉച്ച്യംഖലം | ഉച്ഛ്യംഖലം |
| ഉത്ഘാടനം | ഉദ്ഘാടനം |
| ഉത്ഘോഷം | ഉദ്ഘോഷം |
| ഉത്ബോധനം | ഉദ്ബോധനം |
| ഉൽഭവം | ഉദ്ഭവം |
| ഉദ്ധിഷ്ടം | ഉദ്ദിഷ്ടം |
| ഉദ്ധീപനം | ഉദ്ദീപനം |
| ഉടമസ്തൻ | ഉടമസ്ഥൻ |
| ഉപവിഷ്ഠൻ | ഉപവിഷ്ടൻ |
| ഊക്ഷ്മാവ് | ഊഷ്മാവ് |
| എങ്ങിനെ | എങ്ങനെ |
| എതൃർപ്പ് | എതിർപ്പ് |
| എണ്ണച്ഛായം | എണ്ണച്ചായം |
| ഏകകണ്ഠേന | ഐകകണ്ഠ്യേന/ ഏകകണ്ഠമായി |
| ഏകകണ്ഠ്യേന | ഐകകണ്ഠ്യേന/ ഏകകണ്ഠമായി |
| ഐക്യമത്യം | ഐകമത്യം |
| ഐശ്ചികം | ഐച്ഛികം |
| ഓഷ്ടം | ഓഷ്ഠം |
| ഓരോന്നുവീതം | ഒന്നുവീതം / ഓരോന്ന് |
| ഓരോ പുസ്തകങ്ങളും | ഓരോ പുസ്തകവും |
| കണ്ടുപിടുത്തം | കണ്ടുപിടിത്തം |
| കയ്യക്ഷരം | കൈയക്ഷരം |
| കയ്യാമം | കൈയാമം |
| കയ്യെഴുത്ത് | കൈയെഴുത്ത് |
| കൈയ്യെഴുത്ത് | കൈയെഴുത്ത് |
| കവയത്രി | കവയിത്രി |
| കവിത്രയങ്ങൾ | കവിത്രയം |
| കളയിപ്പിക്കുക | കളയിക്കുക |
| കാട്ടാളത്വം | കാട്ടാളത്തം |
| കീഴ്‌കോടതി | കീഴ്‌ക്കോടതി |
| കുടിശിഖ | കുടിശ്ശിക |
| കുട്ടിത്വം | കുട്ടിത്തം |
| കൈചിലവ് | കൈച്ചെലവ് |
| കനിഷ്ടൻ | കനിഷ്ഠൻ |
| കണ്ഠഷോപം | കണ്ഠ ക്ഷോപം |
| കല്ല്യാണം | കല്യാണം |
| കർശ്ശനം | കർശനം |
| കാഠിന്യത | കാഠിന്യം |
| കാട്ടാളത്വം | കാട്ടാളത്തം |
| കാരാഗ്രഹം | കാരാഗൃഹം |
| കുട്ടിത്വം | കുട്ടിത്തം |
| കുണ്ഢിതം | കുണ്ഠിതം |
| കുടിശ്ശിഖ | കുടിശ്ശിക |
| കുഡുംബം | കുടുംബം |
| കുട്മളം | കുഡ്മളം |
| കോപിഷ്ടൻ | കോപിഷ്ഠൻ |
| കോമാളിത്വം | കോമാളിത്തം |
| ക്രിസ്ത്വബ്ധം | ക്രിസ്ത്വബ്ദം |
| കൃത്യനിഷ്ട | കൃത്യനിഷ്ഠ |
| കൗടില്യത | കൗടില്യം |
| ക്രൗര്യത | ക്രൗര്യം |
| ക്ഷണനക്കത്ത് | ക്ഷണക്കത്ത് |
| ക്രിത്രിമം | കൃത്രിമം |
| ഖണ്ഢം | ഖണ്ഡം |
| ഖണ്ണിക | ഖണ്ഡിക |
| ഖാതകൻ | ഘാതകൻ |
| ഗൂഡാലോചന | ഗൂഢാലോചന |
| ഗഡ്‌ഗം | ഹഡ്‌ഗം |
| ഗവേക്ഷണം | ഗവേഷണം |
| ഗത്ഗദം | ഗദ്ഗദം |
| ഗായകി | ഗായിക |
| ഗുമസ്ഥൻ | ഗുമസ്തൻ |
| ഗീതാഗോവിന്ദം | ഗീതഗോവിന്ദം |
| ഗർവിഷ്ടൻ | ഗർവിഷ്ഠൻ |
| ഗ്രന്ധം | ഗ്രന്ഥം |
| ഗ്രഹനായിക | ഗൃഹനായിക |
| ഗ്രഹസ്ഥൻ | ഗൃഹസ്ഥൻ |
| ഗ്രഹസ്ഥാശ്രമം | ഗൃഹസ്ഥാശ്രമം |
| ഗൗരവതരം | ഗുരുതരം |
| ചിലവ് | ചെലവ് |
| ചുമന്ന | ചെമന്ന |
| ചുവപ്പ് | ചെമപ്പ് |
| ചുമര് | ചുവര് |
| ചുമതലാബോധം | ചുമതലബോധം |
| ചെങ്ങാത്തം | ചങ്ങാത്തം |
| ചെയ്യിപ്പിക്കുക | ചെയ്യിക്കുക |
| ചണ്ഢകിരണൻ | ചണ്ഡകിരണൻ |
| ചതുഷ്‌ഠയം | ചതുഷ്ടയം |
| ചിലാടം | ചിലെടം |
| ചേഷ്ഠ | ചേഷ്ട |
| ചൂഢാമണി | ചൂഡാമണി |
| ഛർദ്ധി | ഛർദി |
| ജടം | ജഡം |
| ജന്മിത്വം | ജന്മിത്തം |
| ജഗത്ഗുരു | ജഗദ്ഗുരു |
| ജനാദിപത്യം | ജനാധിപത്യം |
| ജിഞ്ജാസ | ജിജ്ഞാസ |
| ജീവശ്ചവം | ജീവച്ഛവം |
| ജീവത്ഭാഷ | ജീവാദ്ഭാഷ |
| ജേഷ്ഠൻ | ജ്യേഷ്ഠൻ |
| ജോത്സ്ന | ജ്യോത്സ്ന |
| ഞ്ജാനപീഠം | ജ്ഞാനപീഠം |
| ത്സടുതി | ത്സടിതി |
| ഡംബ് | ഡംഭ് |
| തയാർ | തയ്യാർ |
| തീപിടുത്തം | തീപ്പിടിത്തം |
| തീയ്യതി | തീയതി, തിയ്യതി |
| തെരഞ്ഞെടുപ്പ് | തിരഞ്ഞെടുപ്പ് |
| തടസ്സം | തടസം |
| തൽഭവം | തദ്ഭവം |
| തസ്ഥിക | തസ്‌തിക |
| തർജ്ജിമ | തർജമ |
| തീഷ്ണം | തീക്ഷ്ണം |
| തുച്ചം | തുച്ഛം |
| തൃകോണം | ത്രികോണം |
| ത്രിക്കണ്ണ് | തൃക്കണ്ണ് |
| ദിനപ്പത്രം | ദിനപത്രം |
| ദിവസ്സേന | ദിവസേന |
| ദൈന്യത | ദൈന്യം |
| ദ്വിഭാര്യാത്വം | ദ്വിഭാര്യത്വം |
| ദൃഡം | ദൃഢം |
| ദാർഡ്യം | ദാർഢ്യം |
| ദാരിദ്രം | ദാരിദ്ര്യം |
| ദുർചിന്ത | ദുശ്ചിന്ത |
| ദുർശീലം | ദുശ്ശീലം |
| ദൃഷ്ടാവ് | ദ്രഷ്ടാവ് |
| ദൈവീകം | ദൈവികം |
| ദിത്വം | ദ്വിത്വം |
| ദ്വന്ദം | ദ്വന്ദ്വം |
| ദമിഷ്ട | ദംഷ്ട |
| നിവർത്തി | നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം) |
| നിവൃത്തിക്കുക | നിവർത്തിക്കുക |
| നാവോഡ | നവോഢ |
| നായകി | നായിക |
| നികൃഷ്ഠം | നികൃഷ്ടം |
| നിഖണ്ടു | നിഘണ്ടു |
| നിഷ്ടൂരം | നിഷ്ഠൂരം |
| നീഢം | നീഡം |
| പണ്ടുകാലം | പണ്ട് |
| പങ്കാളിത്വം | പങ്കാളിത്തം |
| പതിവൃത | പതിവ്രത |
| പച്ഛാത്താപം | പശ്ചാത്താപം |
| പച്ഛാത്തലം | പശ്ചാത്തലം |
| പരിതസ്ഥിതി | പരിതഃസ്ഥിതി |
| പാകത | പാകം |
| പാഠവം | പാടവം |
| പീഢനം | പീഡനം |
| പുനച്ഛിന്ത | പുനശ്ചിന്ത |
| പുരാതിനം | പുരാതനം |
| പുറന്നാൾ | പിറന്നാൾ |
| പിന്നോക്കം | പിന്നാക്കം |
| പുനഃപ്പരിശോധന | പുനഃപരിശോധന |
| പെട്ടന്ന് | പെട്ടെന്ന് |
| പ്രവർത്തി | പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം) |
| പ്രവൃത്തിക്കുക | പ്രവർത്തിക്കുക |
| പ്രാരാബ്ദം | പ്രാരബ്‌ധം |
| പ്രസ്ഥാവന | പ്രസ്താവന |
| പ്രാസംഗികൻ | പ്രസംഗകൻ |
| പ്രകൃയ | പ്രക്രിയ |
| പ്രക്ഷുബ്ദം | പ്രക്ഷുബ്ധം |
| പ്രക്ഷോപണം | പ്രക്ഷോഭണം |
| പ്രതിഞ്ജാബദ്ധം | പ്രതിജ്ഞാബദ്ധം |
| പ്രതിശ്ചായ | പ്രതിച്ഛായ |
| പ്രതിക്ഷേധം | പ്രതിഷേധം |
| പ്രതിഷ്ട | പ്രതിഷ്‌ഠ |
| പ്രദിക്ഷിണം | പ്രദക്ഷിണം |
| പ്രവർത്തി | പ്രവൃത്തി |
| പ്രവർത്തനം | പ്രവർത്തനം |
| പ്രസ്ഥാവം | പ്രസ്താവം |
| പ്രസ്താനം | പ്രസ്ഥാനം |
| പ്രശക്തി | പ്രശസ്തി |
| പ്രാഗത്ഭ്യം | പ്രാഗല്ഭ്യം |
| പ്രാധാന്യത | പ്രാധാന്യം |
| പ്രായച്ഛിത്തം | പ്രായശ്ചിത്തം |
| പ്രേക്ഷകൻ | പ്രേക്ഷകൻ |
| ബഹുഭാര്യാത്വം | ബഹുഭാര്യത്വം |
| ബിരുധം | ബിരുദം |
| ബുദ്ധികൂർമ്മത | ബുദ്ധികൂർമ |
| ഭജ്ഞനം | ഭഞ്ജനം |
| ഭാഗീകം | ഭാഗികം |
| ഭീവൽസം | ബീഭൽസം |
| ഭൗതീകം | ഭൗതികം |
| മജ്ഞരി | മഞ്ജരി |
| മഠയൻ | മടയൻ |
| മധ്യാന്നം | മധ്യാഹ്നം |
| മസ്തഗം | മസ്തകം |
| മസ്തിക്ഷ്കം | മസ്തിഷ്‌കം |
| മഹത്ചരമം | മഹച്ചരമം |
| മനപ്പൂർവം | മനഃപൂർവം |
| മനഃസ്താപം | മനസ്താപം |
| മനഃസ്സാക്ഷി | മനഃസാക്ഷി, മനസ്സാക്ഷി |
| മാനസീകം | മാനസികം |
| മുഖാന്തിരം | മുഖാന്തരം |
| മുതലാളിത്വം | മുതലാളിത്തം |
| മുന്നോക്കം | മുന്നാക്കം |
| മുഗ്ധകണ്ഠം | മുക്തകണ്ഠം |
| മൗലീകം | മൗലികം |
| മേഘല | മേഖല |
| യധേഷ്ടം | യഥേഷ്‌ടം |
| യഥാകാലത്ത് | യഥാകാലം |
| യാദൃശ്ചികം | യാദൃച്ഛികം |
| യൗവ്വനം | യൗവനം |
| രക്ഷകർത്താവ് | രക്ഷാകർത്താവ് |
| രാഷ്ട്രീയപരമായ | രാഷ്ട്രീയമായ |
| രോഗഗ്രസ്ഥൻ | രോഗഗ്രസ്തൻ |
| ലബ്ദപ്രതിഷ്ട | ലബ്‌ധപ്രതിഷ്‌ഠ |
| ലജ്‌ഞ | ലജ്ജ |
| ലഷ്മണൻ | ലക്ഷ്മണൻ |
| ലാഗവം | ലാഘവം |
| ലാഞ്ചന | ലാഞ്ഛന |
| ലുപ്തൻ | ലുബ്ധൻ |
| ലൗകീകം | ലൗകികം |
| വളർച്ചാനിരക്ക് | വളർച്ചനിരക്ക് |
| വങ്കത്വം | വങ്കത്തം |
| വഷളത്വം | വഷളത്തം |
| വസ്തുനിഷ്ടം | വസ്തുനിഷ്ഠം |
| വർദ്ധനവ് | വർദ്ധന |
| വരിഷ്ടം | വരിഷ്ഠം |
| വാഞ്ച | വാഞ്ച്ഛ |
| വാത്മീകി | വാല്മീകി |
| വായനാശീലം | വായനശീലം |
| വാസ്ഥവം | വാസ്തവം |
| വാർഷീകം | വാർഷികം |
| വിജാരം | വിചാരം |
| വിഡ്‌ഡിത്വം | വിഡ്‌ഢിത്തം |
| വിഡ്‌ഢിത്വം | വിഡ്‌ഢിത്തം |
| വിദ്യുശ്ചക്തി | വിദ്യുച്ഛക്തി |
| വിഭലം | വിഫലം |
| വിധ്യാർത്ഥി | വിദ്യാർത്ഥി |
| വിമർശനം | വിമർശം |
| വിമ്മിഷ്ടം | വിമ്മിട്ടം |
| വിൽപത്തി | വ്യുത്പത്തി |
| വിസ്ഥാരം | വിസ്താരം |
| വിശർപ്പ് | വിയർപ്പ് |
| വിശ്വസ്ഥൻ | വിശ്വസ്തൻ |
| വേഗത | വേഗം |
| വൈദീകൻ | വൈദികൻ |
| വൈയ്യാകരണൻ | വൈയാകരണൻ |
| വിഷണ്ഡൻ | വിഷണ്ണൻ |
| വ്യജ്ഞനം | വ്യഞ്ജനം |
| വ്യത്യസ്ഥം | വ്യത്യസ്തം |
| വ്യവസ്ത | വ്യവസ്ഥ |
| വ്യവസ്തിതി | വ്യവസ്ഥിതി |
| വൈദീകൻ | വൈദികൻ |
| വൈശിഷ്ഠ്യം | വൈശിഷ്ട്യം |
| വൃണം | വ്രണം |
| വൃതം | വ്രതം |
| വൃഷ്ഠി | വൃഷ്ടി |
| ശരശ്ചന്ദ്രൻ | ശരച്ചന്ദ്രൻ |
| ശിരച്ഛേദം | ശിരശ്ഛേദം |
| ശിശ്രൂഷ | ശുശ്രൂഷ |
| ശുപാർശ | ശിപാർശ |
| ശൃംഘല | ശൃംഖല |
| ശ്ലാഹനീയം | ശ്ലാഘനീയം |
| സത്യാഗ്രഹം | സത്യഗ്രഹം |
| സദാകാലവും | സദാ, എക്കാലവും |
| സർവതോന്മുഖം | സർവതോമുഖം |
| സന്ദുഷ്ടി | സന്തുഷ്ടി |
| സമകാലീനൻ | സമകാലികൻ |
| സമസ്ഥം | സമസ്തം |
| സമുജ്ജയം | സമുച്ചയം |
| സംബ്രാന്തൻ | സംഭ്രാന്തൻ |
| സർവസം | സർവസ്വം |
| സതാവരം | സ്ഥാവരം |
| സാന്മാർഗികപരം | സാന്മാർഗികം |
| സാമുദായികപരം | സാമുദായികം |
| സാമൂഹികപരമായ | സാമൂഹികമായ |
| സാമ്രാട്ട് | സമ്രാട്ട് |
| സാമ്പത്തികപരമായ | സാമ്പത്തികമായ |
| സാമൂഹ്യം | സാമൂഹികം |
| സാമ്യത | സാമ്യം |
| സായൂജ്യം | സായുജ്യം |
| സൂഷ്മം | സൂക്ഷ്മം |
| സ്വൈര്യം | സ്വൈരം |
| സൗഷ്ടവം | സൗഷ്ഠവം |
| സൃഷ്ടാവ് | സ്രഷ്ടാവ് |
| സ്വതവേ | സ്വതേ |
| സ്മശാനം | ശ്‌മശാനം |
| സ്തയീഭാവം | സ്ഥായിഭാവം |
| സ്തബ്ദം | സ്തബ്ധം |
| സ്തോബം | സ്‌തോഭം |
| സ്ഫന്ദം | സ്പന്ദം |
| സ്ഫഷ്ടം | സ്പഷ്ടം |
| സ്പുലിംഗം | സ്ഫുലിംഗം |
| സ്പടികം | സ്ഫടികം |
| സ്പുടം | സ്ഫുടം |
| സ്പോടനം | സ്ഫോടനം |
| സ്വാന്തനം | സാന്ത്വനം |
| സൗഹാർദത | സൗഹാർദം |
| ഹാർദ്ദവം | ഹാർദം |
| ഹൃസ്വം | ഹ്രസ്വം |
| ഹൃദ്യത | ഹൃദ്യം |


1 Comments
അദ്ധ്യാപകൻ?
ReplyDelete