സന്ദേശകാവ്യ പ്രസ്ഥാനം - കേരളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങൾ
  1. ചമ്പുപ്രസ്ഥാനം പോലെ തന്നെ സന്ദേശകാവ്യങ്ങളും സംസ്കൃത സാഹിത്യത്തിന്റെ അനുകരണമാണ്.
  2. പരസ്പരം വേർപിരിഞ്ഞിരിക്കുന്ന നായികാ നായകന്മാരിൽ ഒരാൾ ദൂതൻ വഴി തന്റെ സന്ദേശം മറ്റൊരാൾക്ക് എത്തിക്കുകയാണ് സന്ദേശകാവ്യങ്ങളുടെ രീതി.
  3. പരസ്പര പ്രേമബദ്ധരായ സ്ത്രീ പുരുഷന്മാർ ദുർവ്വിധി കാരണം പിരിഞ്ഞിരിക്കേണ്ടി വരിക, വിരഹദുഃഖം താങ്ങാനാകാതെ കാമുകൻ തന്റെ കാമുകിക്ക് സന്ദേശം മറ്റൊരാൾ മുഖേനെയോ അല്ലെങ്കിൽ മറ്റ് മാർഗേണയോ കൊടുത്തയയ്ക്കുക, സന്ദേശം തന്റെ കാമുകിക്ക് എത്തിച്ചു നൽകുന്നതിലൂടെ അവളുടെ ഉത്കണ്ഠയ്ക്കും മനോവേദയ്ക്കും ശമനം വരുത്തുക, നായികാ ഭവനം വരെയുള്ള വഴി സന്ദേശ വാഹകന് സവിസ്തരം വർണ്ണിച്ചു കൊടുക്കുക - ഇതൊക്കെയാണ് പൊതുവെ സന്ദേശകാവ്യത്തിന്റെ ഉള്ളടക്കം.
  4. ആവിഷ്കാര പ്രധാനമായ പ്രേമകാവ്യങ്ങൾ എന്ന് സന്ദേശകാവ്യങ്ങളെ വിളിക്കാം, ഒരു തരത്തിൽ യാത്രാ വിവരണങ്ങൾ കൂടിയാണിവ.
  5. വിപ്രലംഭ ശ്യംഗാര കാവ്യത്തിന്റെ പേരിൽ കുറേ സ്ഥവർണ്ണനങ്ങളും സ്ത്രീ വർണ്ണനകളും നടത്തുകയെന്നതാണ് സന്ദേശകാവ്യങ്ങളുടെ ലക്ഷ്യം
  6. സന്ദേശകാവ്യങ്ങൾക്ക് നിയതമായ ഒരു സാഹിത്യരൂപം നൽകിയത് കാളിദാസനാണ്.
  7. സന്ദേശകാവ്യ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് കാളിദാസനാണ്.
  8. ആദ്യ സന്ദേശകാവ്യം കാളിദാസൻ രചിച്ച മേഘദൂതാണ്.
  9. കാളിദാസന്റെ മേഘദൂതിനെ അനുകരിച്ച് മലയാളത്തിലുണ്ടായ ആദ്യ സംസ്കൃത സന്ദേശകാവ്യമാണ് ലക്മീദാസന്റെ ശൂകസന്ദേശം.
  10. ഉദ്ദണ്ഡശാസ്ത്രികളുടെ കോകില സന്ദേശം, പയ്യൂർ വാസുദേവ ഭട്ടതിരിയുടെ ചകോര സന്ദേശം, ഹംസസന്ദേശം, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ വിപ്രസന്ദേശം എന്നിവയാണ് മലയാളത്തിലൂണ്ടായ മറ്റ് സംസ്കൃത സന്ദേശകാവ്യങ്ങൾ.
  1. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഉണ്ണുനീലിസന്ദേശമാണ്, പതിനാലാം ശതകത്തിന്റെ ഉത്തരാർധത്തിൽ രചിക്കപ്പെട്ടു എന്നുകരുതുന്ന ഈ സന്ദേശകാവ്യത്തിന്റെ കാവ്യകാര്യൻ ആരെന്ന് നിശ്ചയമില്ല.
  2. "സന്ദേശം അതൊന്നേയുള്ളൂ, മേഘസന്ദേശം" എന്ന പറഞ്ഞത് ജോസഫ് മുണ്ടശ്ശേരിയാണ്.
സംസ്കൃത സന്ദേശകാവ്യങ്ങൾ
  1. ശുകസന്ദേശം – കരിങ്ങമ്പള്ളി ലക്ഷ്മിദാസൻ നമ്പൂതിരി
  2. കോകിലസന്ദേശം – ഉദ്ദണ്ഡശാസ്ത്രികൾ
  3. ചകോരസന്ദേശം – പയ്യൂർ വാസുദേവഭട്ടതിരി
  4. ഭൃംഗസന്ദേശം> – വാസുദേവ ഭട്ടതിരി
  5. നീലകണ്ഠസന്ദേശം – പുന്നശ്ശേരി ശ്രീധരൻ നമ്പി
  6. വിപ്രസന്ദേശം – കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
  7. കപോതസന്ദേശം – തൈക്കാട്ട് നാരായണൻ മൂസ്സത്
  8. മേഘപ്രതിസന്ദേശം – രാമശാസ്ത്രി
മലയാള സന്ദേശകാവ്യങ്ങൾ
  1. ഉണ്ണുനീലിസന്ദേശം – എഴുതിയത് ആരാണെന്ന് കണ്ടുപിടിച്ചിട്ടില്ല
  2. ചക്രവാകസന്ദേശം (കോകസന്ദേശം) - എഴുതിയത് ആരാണെന്ന് കണ്ടുപിടിച്ചിട്ടില്ല
  3. ചാതകസന്ദേശം – എഴുതിയത് ആരാണെന്ന് കണ്ടുപിടിച്ചിട്ടില്ല
  4. മയൂരസന്ദേശം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ, 1894
  5. ഭൃംഗസന്ദേശം – അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ (സ്രഗ്ദ്ധര വ‍ൃത്തം), 1894
  6. ഹംസസന്ദേശം – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, 1896
  7. ദാത്യുഹസന്ദേശം – ശീവൊള്ളി നാരായണൻ നമ്പൂതിരി, 1897
  8. കോകിലസന്ദേശം – മൂലൂർ എസ് പത്മനാഭപ്പണിക്കർ, 1905
  9. ഗരുഡസന്ദേശം – ഏ.ആർ. രാജരാജവർമ്മ, 1907
  10. ചകോരസന്ദേശം – തളിയില് കെ. ലക്ഷ്മിയമ്മ, 1913
  11. കപോതസന്ദേശം – കൊട്ടാരത്തിൽ ശങ്കുണ്ണി, 1924
  12. ഭൂപസന്ദേശം – കെ.എം. പണിക്കർ, 1934
  13. റാണിസന്ദേശം – സഹോദരന് കെ. അയ്യപ്പൻ (ഗാഥാവൃത്തം), 1935
  14. ആത്മസന്ദേശം - ചെളായിൽ കൃഷ്ണൻ എളേടം,1891
  15. ശുകസന്ദേശം - മുലൂർ എസ് പത്മനാഭപ്പണിക്കർ,1906
  16. പിക സന്ദേശം - കെ സി കുഞ്ഞൻ വൈദ്യൻ,എം കെ പുരുഷോത്തമൻ,മുലൂർ എസ് പത്മനാഭപ്പണിക്കർ,1906
  17. വിപ്രസന്ദേശം - പി ജി രാമയ്യർ,1906
  18. ഭ്രമരസന്ദേശം - അവിട്ടം തിരുനാൾ രാമവർമ വലിയരാജ,1908
  19. കടാക്ഷസന്ദേശം - ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ,
  20. വീരസന്ദേശം - കോയിപ്പിള്ളിൽ പരമേശ്വരക്കുറുപ്പ്,1920
  1. പികസന്ദേശം - ചെന്തിട്ട കേശവപ്പിള്ള,1921
  2. മരാളസന്ദേശം - മാനന്തേരി മഠത്തിൽ ചന്തുനമ്പ്യാർ,1924
  3. കപോതസന്ദേശം - ഓടാട്ടിൽ കേശവമേനോൻ,1928
  4. സ്വപ്നസന്ദേശം - വി ഉണ്ണിക്കൃഷ്ണൻ നായർ,1928
  5. ചിത്രശലഭസന്ദേശം - വാടാനപ്പിള്ളി ശങ്കരൻകുട്ടിനായർ,1930
  6. ഒരു സന്ദേശം - വലിയരാമനെളയത്
  7. ശാരികാസന്ദേശം - രാമവർമ്മ അപ്പൻത്തമ്പുരാൻ
  8. അശ്വസന്ദേശം - നല്ലമുട്ടം ജി പത്മനാഭപ്പിള്ള,1944
  9. വിജയസന്ദേശം - എം എൻ ഭാസ്ക്കരപ്പണിക്കർ,1952
  10. ഇന്ദിന്ദിരസന്ദേശം - കെ രാഘവൻ,1958
  11. ഹംസസന്ദേശം - ചാപ്പുണ്ണിനായർ,1908
  12. ഗരുഡസന്ദേശം - വി ടി പത്മനാഭൻ നമ്പ്യാർ,1917
  13. മർക്കടസന്ദേശം - മൂർക്കോത്ത് കുമാരൻ,1893
  14. കാകസന്ദേശം - സാഹിത്യപഞ്ചാനനൻ പി കെ നാരായണപ്പിള്ള
  15. മാർജ്ജാരസന്ദേശം - കൊല്ലം ഗോവിന്ദപ്പിള്ള