>
QN : 1
താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്
[A] എണ്ണം
[B] കള്ളം
[C] മണ്ടത്തം
[D] പിടിത്തം
QN : 2
: തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്
[A] വിക്ഷേപണി
[B] വിശ്ലേഷണം
[C] കാകു
[D] ഭിത്തിക
QN : 3
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക
[A] സമകാലൻ
[B] സമകാലികൻ
[C] സമകാലീനൻ
[D] സമാനകാലീനൻ
QN : 4
കോടിമുണ്ട് - ഇതിൽ അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക
[A] നിറമുള്ള
[B] വിലപിടിച്ച
[C] പഴയ
[D] പുതിയ
QN : 5
"ധനാശിപാടുക" എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത്
[A] അവസാനിക്കുക
[B] തുടങ്ങുക
[C] കൂലികൊടുക്കുക
[D] പണത്തിന് പാടുക
QN : 6
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
[A] മായൻ
[B] കോരൻ
[C] വിശ്വം
[D] ചുടലമുത്തു
QN : 7
ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്
[A] സി. വി.ശ്രീരാമൻ
[B] കെ. ശ്രീകുമാർ
[C] യു.കെ.കുമാരൻ
[D] പി.ശ്രീധരൻപിള്ള
QN : 8
ചെമ്മനംചാക്കോയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തി കൃതി ഏത്
[A] രാജപാത
[B] കനകാക്ഷരം
[C] ആഗ്നേയാസ്ത്രം
[D] ജൈത്രയാത്ര
QN : 9
Wash dirty linen in Public എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടേത്തുക
[A] നനഞ്ഞിടം കുഴിക്കുക
[B] കൈകഴുകുക
[C] വിഴുപ്പലക്കുക
[D] കുളിക്കാതെ ഈറൻ ചുമക്കുക
QN : 10
Home truth - ന് തുല്യമായ അർത്ഥം ഏത്
[A] ലോകസത്യം
[B] അപ്രിയസത്യം
[C] നഗ്നസത്യം
[D] ദുഃഖസത്യം