QN : 1
താഴെപ്പറയുന്നവയിൽ പ്രയോജനക്രിയാരൂപം ഇല്ലാത്ത പദം ഏത്
[A] ഉറങ്ങുന്നു
[B] നേടുന്നു
[C] നിറയുന്നു
[D] തിന്നുന്നു
QN : 2
ശരിയായ വാക്യം/വാക്യങ്ങൾ കണ്ടെത്തുക
  1. അദ്ദേഹം ലബ്ധപ്രതിഷ്ഠ നേടിയ സാഹിത്യകാരനാണ്
  2. അദ്ദേഹം പ്രതിഷ്ഠ നേടിയ സാഹിത്യകാരനാണ്
  3. അദ്ദേഹം ലബ്ധപ്രതിഷ്ഠ ആർജ്ജിച്ച സാഹിത്യകാരനാണ്
  4. അദ്ദേഹം ലബ്ധപ്രതിഷ്ഠനായ സാഹിത്യകാരനാണ്
[A] (i) മാത്രം ശരി
[B] (ii) ഉം (iii) ഉം ശരി
[C] (iii) മാത്രം ശരി
[D] (ii) ഉം (iv) ഉം ശരി
QN : 3
'സ്വർണ്ണ നിറമുള്ളവൾ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശബ്ദത്തിന്റെ ശരിയായ രൂപമേത്
[A] രുക്മിണി
[B] രുഗ്മിണി
[C] രുഗ്മണി
[D] രുക്മണി
QN : 4
ശരിയായ പ്രയോഗം ഏത് ?
[A] പ്രവർത്തനപരിചയം ഉള്ളവരെ പരിഗണിക്കും
[B] പ്രവർത്തിപരിചയം ഉള്ളവരെ പരിഗണിക്കും
[C] പ്രവൃത്തനപരിചയം ഉള്ളവരെ പരിഗണിക്കും
[D] പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കും
QN : 5
ആഭിനേതാവ് എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം
[A] അഭിനയിത്രി
[B] അഭിനയത്രി
[C] അഭിനേത്രി
[D] അഭിനയേത്രി
QN : 6
An apple of discord എന്ന ഇംഗ്ലീഷ് ശൈലി മലയാളത്തിലാക്കുമ്പോൾ സ്വീകരിക്കാവുന്ന അർത്ഥം
[A] നഷ്ടപരിഹാരം
[B] നിസ്സാരവിഷയം
[C] തർക്കവിഷയം
[D] നാനാത്വം
QN : 7
കാണാൻ ആഗ്രഹിക്കുന്നവൻ എന്ന അർത്ഥമുള്ള ഒറ്റപ്പദം
[A] ദിദ്യു
[B] ദുദൃക്ഷു
[C] ദിതിജൻ
[D] ദിധിഷു
QN : 8
എന്റെ + ഉം, നിന്റെ + ഉം - ഇവ ചേർത്തെഴുതുമ്പോൾ ലഭിക്കുന്നത്
  1. എന്റേയും നിന്റേയും
  2. എന്റെയും നിന്റെയും
  3. എന്റെതും നിന്റെതും
  4. എന്റേതും നിന്റേതും
[A] (i) ഉം (iv) ഉം ശരി
[B] (i) മാത്രം ശരി
[C] (ii) മാത്രം ശരി
[D] (ii) ഉം (iii) ഉം ശരി
QN : 9
താഴെപ്പറയുന്നവയിൽ നിന്ന് രൂപകസമാസത്തിന് ഉദാഹരണം കണ്ടെത്തുക
[A] പാദപങ്കജം
[B] കൈകാൽ
[C] മരച്ചില്ല
[D] തോൾവള
QN : 10
തണ്ടാർ എന്ന പദം പിരിച്ചെഴുതുമ്പോൾ
[A] തൻ + താർ
[B] തൺ + താർ
[C] തണ്ട് + താർ
[D] തം + താർ