അന്തർദേശീയം (ലോകം)
2022-ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുത്തത്
- ആര്യ വാൽവേക്കർ
ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം നിർമ്മിച്ച രാജ്യം
- ഇസ്രയേൽ
ബ്ലൂംബെർഗിന്റെ ലോക അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി
- ഗൌതം അദാനി
 • ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരനാണ് അദാനി
ദേശീയം (ഇന്ത്യ)
ഇന്ത്യയുടെ 14-മത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്

- ജഗദീപ് ധൻഖർ

 • ഇന്ത്യയുടെ 13-മത് ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവിന് പകരമായി 2022 ഓഗസ്റ്റ് 11 നാണ് ജഗദീപ് ധൻഖർ ചുമതലയേൽക്കുന്നത്.
 • ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉൾപ്പെടെ 780 ഇലക്ടർമാരിൽ 725 ഇലക്ടറൻമാർ വോട്ട് രേഖപ്പെടുത്തിയ (പോളിങ് 92.95%) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 528 വോട്ടുകൾ നേടിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ ജഗദീപ് ധൻഖർ തിരഞ്ഞെടുക്കപ്പെട്ടത്. എതിർസ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് (ഐഎൻസി) 182 വോട്ടുകൾ ലഭിച്ചു.
 • 1951 മെയ് 18-ന് രാജസ്ഥാനിലെ ജുൻജുനുവിലെ ഒരു ചെറിയ ഗ്രാമമായ കിത്താനയിലെ കർഷക കുടുംബത്തിലാണ് ജഗദീപ് ധൻഖർ ജനിച്ചത്.
 • ഉപരാഷ്ട്രപതിയുടെ കാലാവധി 5 വർഷമാണ് എന്നിരുന്നാലും അദ്ദേഹത്തിന്റെ പിൻഗാമി അധികാരം ഏറ്റെടുക്കുന്നതുവരെ ഓഫീസിൽ തുടരാം
 • ഉപരാഷ്ട്രപതി രാജിക്കത്ത് സമർപ്പിക്കേണ്ടത് രാഷ്ട്രപതിയ്ക്കാണ്
 • 5 വർഷ കാലാവധി പൂർത്തിയാകുന്നതിനുമുമ്പു വേണമെങ്കിലും ഉപരാഷ്ട്രപതിയ്ക്ക് അധികാരം ഒഴിയാം.
 • ലോക്സഭയിൽ ഭൂരിപക്ഷം അംഗങ്ങൾ പാസാക്കിയാൽ രാജ്യസഭയുടെ പ്രമേയത്തിലൂടെയും രാഷ്ട്രപതിയെ പുറത്താക്കാം.
 • ഉപരാഷ്ട്രപതി രാജ്യസഭയുടെ എക്സ് ഓഫീഷ്യോ ചെയർപേഴ്സണായും പ്രവർത്തിക്കുന്നു.
 • ഉപരാഷ്ട്രപതി ആകാനുള്ള പ്രായം 35 വയസ്സാണ്.
 • ഭരണഘടനയുടെ ആർട്ടിക്കിൾ 66 അനുസരിച്ച് ഒരു ഇലക്ടറൽ കോളേജാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ എന്നിവരാണ് ഈ ഇലക്ടറൽ കോളേജിലുള്ളത്.
സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസ് ആയി 2022 ആഗസ്റ്റ് 27-ന് ചുമതലയേറ്റത്

- യു.യു. ലളിത്

 • 15-മത് ഇന്ത്യൻ പ്രസിഡന്റായ ദ്രൌപതി മുർമുവാണ് സുപ്രീംകോടതിയുടെ 49-മത് ചീഫ് ജസ്റ്റായി യു.യു.ലളിതിന് നിയമിച്ചത്.
ഇന്ത്യൻ റെയിൽവേയുടെ അന്വേഷണ കൌണ്ടറുകളുടെ പുതിയ പേര്
- സഹ് യോഗ്
കേന്ദ്ര വിജിലൻസ് കമ്മീഷണറായി 2022 ആഗസ്റ്റിൽ നിയമിതനായത്
- സുരേഷ് എൻ പട്ടേൽ
ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പ്ലാന്റ് നിലവിൽ വരുന്നത്
- മധ്യപ്രദേശിലെ ഖണ്ഡ്വയിൽ
ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഡയറക്ടർ ജനറലായി 2022 ആഗസ്റ്റിൽ ചുമതലയേറ്റത്
- ഡോ.ഹിമാൻഷു പഥക്
ഇന്ത്യ വികസിപ്പിച്ച കോവിഡ് 19-ന് എതിരെയുള്ള ആദ്യ ഇൻട്രാനാസൽ വാക്സിൻ
- BBV 154
ഇന്ത്യയിലെ ആദ്യ ഫങ്ഷണലി ലിറ്ററേറ്റ് ജില്ലയെന്ന പദവി ലഭിച്ചത്
- മധ്യപ്രദേശിലെ മണ്ട്ല
ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി 'മെഡിസിൻ ഫ്രം സ്കൈ' എന്ന പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
- അരുണാചൽപ്രദേശ്
ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ സമ്പൂർണ്ണ കുടിവെള്ള പൈപ്പ്ലൈൻ കണക്ഷൻ നൽകി "ഹർ ഘർ ജൽ" സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- ഗോവ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്കൽ ഡബിൾഡെക്കർ ബസ് അവതരിപ്പിച്ചത് എവിടെയാണ്
- മുംബൈയിൽ
കേന്ദ്രസർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പരിശീലന പദ്ധതി
- നിഷ്താ
കേരളം
കേരള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനം അറിയപ്പെടുന്നത്
- കേരള സവാരി
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരിന്നതിന്റെ റൊക്കേർഡ് 2022 ആഗസ്റ്റിൽ മറികടന്നത്

- ഉമ്മൻ ചാണ്ടി

 • മുൻ മന്ത്രി കെ.എം.മാണിയുടെ 18278 ദിവസം എന്ന റൊക്കോർഡാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറികടന്നത്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022-ലെ ബാലസാഹിത്യ പുരസ്കാരം സേതുവിന് നേടികൊടുത്ത നോവൽ
- ചേക്കുട്ടി
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022-ലെ യുവപുസ്കാരം എഴുത്തുകാരി അനഘ ജെ.കോലത്തിന് നേടികൊടുത്ത കവിതാ സമാഹാരം
- മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി
കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി 2022 ആഗസ്റ്റിൽ നിയമിതനായത്
- എ അബ്ദുൾ ഹക്കിം
നാസയുടെ കീഴിൽ ബഹിരാകാശ യാത്രക്കുള്ള പരിശീലനത്തിന് 2022-ൽ തിരഞ്ഞെടുക്കപ്പെട്ട മലയാളി
- ആതിര പ്രീത റാണി
ഫ്രാൻസിന്റെ പരമോന്നത് സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം 2022-ൽ സ്വന്തമാക്കിയ മലയാളി എഴുത്തുകാരൻ

- ശശി തരൂർ

 • തിരുവനന്തപുരം ലോകസഭാംഗവും എഴുത്തുകാരനുമായ ശശിതരൂരിനാണ് ഫ്രാൻസിന്റെ പരമോന്നത് സിവിലിയൻ ബഹുമതിയായ ഷെവലിയാർ പുരസ്കാരം 2022 ലഭിച്ചത്.
2022-ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ച മലയാളി ശാസ്ത്രജ്ഞ

- ഡോ.ടെസി തോമസ്

 • ഇന്ത്യൻ മിസൈൽ വനിത എന്നറിയപ്പെടുന്ന ഡോ.ടെസി തോമസിനാണ് 2022-ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ചത്
കായികം
ദഹി-ഹാൻഡി ഔദ്യോഗിക കായിക വിനോദമായി അംഗീകരിച്ച ഇന്ത്യൻ സംസ്ഥാനം
- മഹാരാഷ്ട്ര
ഇന്ത്യൻ യുവ ക്രിക്കറ്റർ ഋഷഭ പന്ത് ഏത് സംസ്ഥാനത്തിന്റെ ബ്രാൻഡ് അമ്പാസിഡറായാണ് നിയമിതനായത്
- ഉത്തരാഖണ്ഡ്
2022 യൂറോ കപ്പ് വനിതാ ഫുട്ബോൾ കിരീട ജേതാക്കൾ
- ഇംഗ്ലണ്ട്
ഫിഡയുടെ ഡെപ്യൂട്ടി പ്രസിഡന്റായി 2022-ൽ നിയമിതനായ ഇന്ത്യക്കാരൻ
- വിശ്വനാഥൻ ആനന്ദ്
ഇന്ത്യയുടെ 75-മത് ചെസ് ഗ്രാൻഡ് മാസ്റ്ററായത്
- വി പ്രണവ്
2022-ലെ 44-ാം ചെസ് ഒളിംമ്പ്യാഡിന്റെ ഭാഗ്യചിഹ്നമായ "തമ്പി" എന്നത് ഏത് മൃഗമാണ്
- കുതിര
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2022-ലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള അവാർഡ് ലഭിച്ചത്
മനീഷ കല്യാൺ
യുവേഫ ചാമ്പ്യൻസ് ലീഗ് വനിതാ ഫുട്ബോൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം
മനീഷ കല്യാൺ
2022-ലെ അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം
- അന്തിം പംഗൽ
പ്രശസ്ത വ്യക്തികളുടെ മരണം
"കൊച്ചരേന്തി" ആരുടെ പ്രശസ്ത കൃതിയാണ്

- നാരായൻ

 • കേരള സാഹിത്യ അക്കാദമി ജേതാവായ സാഹിത്യകാരൻ നാരായൻ (82) 2022 ആഗസ്റ്റ് മാസം അന്തരിച്ചു.
 • സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു.
 • മുൻ ബി.സി.സി.ഐ സെക്രട്ടറി ആയിരുന്ന അമിതാഭ് ചൌധരി അന്തരിച്ചു
 • പ്രമുഖ സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ (72) അന്തരിച്ചു.
2022 BWF ലോക ചാമ്പ്യൻഷിപ്പ് (ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ്
 • വേദി - ടോക്കിയോ (ജപ്പാൻ)
 • പുരുഷ വിഭാഗം വിജയി - വിക്ടർ അക്സെൽസെൻ (ഡെൻമാർക്ക്)
 • വനിതാ വിഭാഗം വിജയി - അകാനെ യെമാഗുചി (ജപ്പാൻ)
 • പുരുഷ വിഭാഗം ഡബിൾസിൽ വെങ്കലം നേടിയ ഇന്ത്യൻ ബാഡ്മിന്റൻ താരങ്ങൾ - ചിരാഗ് ഷെട്ടി, സ്വാതിക് സായ് രാജ് ഷെട്ടി

വായനക്കാരുടെ ശ്രദ്ധയ്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും