ലോകം
(1) ഗണിതശാസ്ത്രത്തിലെ നോബേൽ എന്നറിയപ്പെടുന്ന ഫീൽഡ് മെഡൽ പുരസ്കാരം 2022 ലഭിച്ച വനിത ആരാണ് ?
- മറീന വിയാസോവ്സ്ക
 • ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയാണ് മറീന വിയാസോവ്സ്ക
 • പ്രശസ്ത ഉക്രേനിയൻ ഗണിതശാസ്ത്രജ്ഞയാണ് മറീന വിയാസോവ്സ്ക
 • 2022-ലെ ഫീൽഡ് മെഡൽ പുരസ്കാരം ലഭിച്ചവർ - 4 പേർ (ഹ്യൂഗോ ഡുമനിൽ കോപിൻ (ഫ്രാൻസ്), ജൂൺ ഹൂ (യു.എസ്), ജെയിംസ് മെയ്നാർഡ് (ഇംഗ്ലണ്ട്), മറീന വിയാസോവ്സ്ക (ഉക്രെയ്ൻ))
 • 2022-ലെ ഫീൽഡ് മെഡൽ പുരസ്കാരം വേദി എവിടെയായിരുന്നു - ഹെൽസിങ്കി

എന്താണ് ഫീൽഡ് മെഡൽ പുരസ്കാരം?

 • ഗണിതശാസ്ത്രത്തിന് മികച്ച സംഭാവനകൾ നൽകുന്ന യുവ ഗണിതശാസ്ത്രജ്ഞർക്ക് ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ (IMU) നൽകുന്ന പുരസ്കാരമാണ് ഫീൽഡ് മെഡൽ പുരസ്കാരം
 • ഗണിതശാസ്ത്രത്തിലെ നോബേൽ എന്ന് ഇതറിയപ്പെടുന്നു.
 • 40 വയസ്സിൽ താഴെ പ്രായമുള്ള യുവ ഗണിതശാസ്ത്രജ്ഞർക്ക് അവരുടെ ഗണിതശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
 • ഒന്നു മുതൽ നാല് വരെ ശാസ്ത്രജ്ഞർക്ക് എല്ലാ നാല് വർഷം കൂടുമ്പോൾ പുരസ്കാരം നൽകാറുണ്ട്.
 • ആദ്യ പുരസ്കാരം നൽകിയത് 1936 ലായിരുന്നു.
(2) അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി?
- കെറ്റാർജി ബ്രൌൺ ജാക്സൺ
(3) 2022-ലെ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച രാജ്യം?
- ചൈന
(4) ഫിലിപ്പീൻസിന്റെ 17-ാമത് പ്രസിഡന്റായി ചുമതലയേറ്റത് ?
- ഫെർഡിനാർഡ് മാർക്കോസ് ജൂനിയർ
(5) ഇസ്രയേലിന്റെ 14-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?
- യസിർ ലാപിഡ്
ഇന്ത്യ
(1) ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി 2022 ജൂലൈ 25-ന് ചുമതലയേറ്റത്?
- ദൌപതി മുർമു
 • ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്പതിയാണ് ദൌപതി മുർമു.
 • ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ സന്താൾ ഗോത്ര വിഭാഗത്തിലാണ് ദൌപതി മുർമു ജനിച്ചത്, ഒഡീഷയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ രാഷ്ട്രപതികൂടിയാണ് ദൌപതി മുർമു.
 • 1958 ജൂൺ 20-ന് ജനിച്ച ദൌപതി മുർമു ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും, സ്വാതന്ത്ര്യാനന്തരം ജനിച്ച ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി കൂടിയാണ്.
 • 2015-ൽ ജാർഖണ്ഡിലെ 9-ാമത് ഗവർണറായും, ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ ഗവർണറായും നിയമിതയായ ദൌപതി മുർമു 2021 വരെ സേവനമനുഷ്ടിച്ചു.
 • പ്രതിഭാ പാട്ടീനുശേഷം ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിതയാണ് ദ്രൌപതി മുർമു.
 • പ്രതിഭാ ദേവിസിംഗ് പാട്ടിൽ ഇന്ത്യയുടെ 12-മത് രാഷ്ട്രപതിയായിരുന്നു, 2007 മുതൽ 2012 വരെയാണ് പ്രതിഭാ പാട്ടീൽ രാഷട്രപതിയായിരുന്നത്.
(2) 2022 ജൂലൈ 6-ന് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തവർ എത്രപേർ, അവരാരെല്ലാം?
- നാല് പേർ
 • ഒളിമ്പ്യൻ പി.ടി.ഉഷ, സംഗീതജ്ഞൻ ഇളയരാജ, ചലച്ചിത്ര സംവിധായകൻ കെ.വി.വിജയേന്ദ്രപ്രസാദ്, സാമൂഹ്യപ്രവർത്തകൻ വീരേന്ദ്ര ഹെഡ്ഗേ
(3) ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സ്പീക്കർ എന്ന പദവി ലഭിച്ചത്?
- രാഹുൽ നർവേക്കർ (മഹാരാഷ്ട്ര)
(4) 2022-ജൂലൈയിൽ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്?
- ഏക് നാഥ് ഷിന്ദേ
(5) 2022-ൽ വേൾഡ് ഇക്കണോമിക്സ് ഫോറം പുറത്തുവിട്ട ലിംഗസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
- 135-ാം സ്ഥാനം
 • ഐസ് ലാന്റാണ് പട്ടികയിൽ ഒന്നാമതായുള്ളത്
(6) ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ പി.എസ്.എൽ.വി - സി 53 റോക്കറ്റ് വിജയകരമായി ഭ്രമണപദത്തിലെത്തിച്ച സിങ്കപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ഏതെല്ലാമാണ്?
- ഡി.എസ്-ഇ.ഒ, ന്യൂഡാർ, സ്കൂബ്-1
(7) ഫെമിൻ മിസ് ഇന്ത്യ വേൾഡ് 2022 സൌന്ദര്യ കിരീടം നേടിയത്?
- സിനി ഷെട്ടി
 • കർണാടക സ്വദേശിയാണ് സിനി ഷെട്ടി
 • മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇനി സിനി ഷെട്ടി ആയിരിക്കും.
(8) ഇന്ത്യയിൽ നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഔദ്യോഗിക ചിഹ്നമായ "തമ്പി" എന്നത് ഏത് മൃഗമാണ്?
- കുതിര
(9) ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
- രാമഗുണ്ടം (തെലുങ്കാന)
(10) ഇന്ത്യയുടെ ജി-20 ഷെർപ്പയായി 2022 ജൂലൈയിൽ നിയമിതനായത്?
- അമിതാഭ് കാന്ത്
(11) 2022-ൽ റിലയൻസ്-ജിയോ ടെലികോം കമ്പനിയുടെ ചെയർമാനായി നിയമിതനായത്?
- ആകാശ് അംബാനി
(12) 35 വർഷത്തെ സേവനത്തിനുശേഷം 2022 ജൂലൈ 16-ന് ഡീ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ അന്തർവാഹിനി?
- ഐ.എൻ.എസ് സിന്ധുധ്വാജ് (INS Sindhudhvaj - S56)
കേരളം
(1) ഇന്ത്യയിൽ വാനരവസൂരി ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
- കേരളം
(2) ടെലികോം റെഗുലേറ്ററി അതോറിറ്റി ഇന്ത്യയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് സാന്ദ്രത കൂടിയ സംസ്ഥാനം ഏതാണ്?
- കേരളം
(3) ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ "അക്ഷരമുദ്ര" പുരസ്കാരം 2022-ൽ ലഭിച്ച സാഹിത്യകാരൻ?
- സി.രാധാകൃഷ്ണൻ
(4) കമുകറ ഫൌണ്ടേഷന്റെ കമുകറ സംഗീത പുരസ്കാരം 2022-ൽ ലഭിച്ചത്?
- കെ.എസ്.ചിത്ര
 • അമ്പതിനായിരം രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
(5) യുവകലാസാഹിതിയുടെ 2022-ലെ കൊളാടി ഗോവിന്ദൻകുട്ടി സ്മാരക സാഹിത്യപുരസ്കാരം ലഭിച്ചത്?
- കെ.സച്ചിദാനന്ദൻ (കവി)
(6) ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് 2022-ൽ അർഹനായത്?
- കെ.പി.കുമാരൻ (ചലച്ചിത്ര സംവിധായകൻ)
(7) കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടറായി 2022 ജൂലൈയിൽ ചുമതലയേറ്റത്?
- ഡോ.പി.എസ്.ശ്രീകല
(8) കേരള ടൂറിസം വകുപ്പ് ഡയറക്ടറായി 2022 ജൂലൈയിൽ ചുമതലയേറ്റത്?
- പി.ബി.നൂഹ് ഐഎഎസ്
(9) വയലാർ രാമവർമ്മ ഫൌണ്ടേഷന്റെ 2022-ലെ പുരസ്കാരം ലഭിച്ചത്?
- ശ്രീകുമാരൻ തമ്പി
 • - ചലച്ചിത്ര സംവിധായകനും, ഗാനരചയിതാവും, സംഗീത സംവിധായകനുമായി ശ്രീകുമാരൻ തമ്പിക്കാണ് 2022-ലെ വയലാർ രാമവർമ്മ ഫൌണ്ടേഷൻ പുരസ്കാരം ലഭിച്ചത്
(10) എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം ലഭിച്ചത്?
- കെ.ജയകുമാർ
(11) കേരള സംസ്ഥാന വിജിലൻസ് മേധാവിയായി 2022 ജൂലൈയിൽ നിർമിതനായത്?
- എഡിജിപി മനോജ് എബ്രഹാം
കായികം
(1) 2022-ലെ വിംബിൾഡൺ പുരുഷവിഭാഗം സിഗിംൾസ് ജേതാവ്?
- നോവാക് ജോക്കോവിച്ച്
 • സെർബിയ കാരനായ നോവാക് ജോക്കോവിച്ച് ആണ് 2022-ലെ വിംബിൾഡൻ പുരുഷവിഭാഗം സിംഗിൾസ് ജേതാവ്
 • ഫൈനലിൽ ഓസ്ട്രേലിയയുടെ നിക്കോളാസ് ഹിൽമി കിർഗിയോസിനെയാണ് ജോക്കോവിച്ച പരാജയപ്പെടുത്തിയത്
 • ജോക്കോവിച്ചിന്റെ 21-ാം ഗ്രാൻഡ്സ്ലാം കിരീടവും 7-ാം വിംബിൾഡൺ കിരീടവുമാണ് ഈ നേട്ടത്തോടെ കൈവരിച്ചത്.
(2) 2022-ലെ വിംബിൾഡൺ വനിതാവിഭാഗം സിഗിംൾസ് ജേതാവ്?
- എലെന റൈബാക്കിന
 • റഷ്യയിൽ ജനിച്ചതും കസാഖ്സ്ഥാൻ ടെന്നീസ് താരവുമാണ് എലെന റൈബാക്കിന
 • കസാഖ്സ്ഥനുവേണ്ടി വേണ്ടി ഒരു പ്രധാനപ്പെട്ട (വിംബിൾഡൻ) ടെന്നീസ് കിരീടം നേടുന്ന ആദ്യ താരമാണ് എലെന റൈബാക്കിന
 • 2022-ലെ വിംബിൾഡൻ വനിതാ സിംഗിൾസ് ഫൈനലിൽ ടുനീഷ്യയുടെ ഓൻസ് ജബീറിനെയാണ് എലെന റൈബാകിന പരാജയപ്പെടുത്തിയത്
(3) 2022-ലെ "സിങ്കപ്പൂർ ഓപ്പൺ - സൂപ്പർ 500" ബാഡ്മിന്റൻ കിരീട ജേതാവ്?
- പി.വി.സിന്ധു
 • ചൈനയുടെ വാങ് ഷി -യാണ് സിന്ധു ഫൈനലിൽ പരാജയപ്പെടുത്തിയത്.
 • സിന്ധുവിന്റെ ആദ്യ സിങ്കപ്പൂർ ഓപ്പൺ സൂപ്പർ 500 കിരീടമാണിത്.
 • സൈന നേവാളിനു ശേഷം സിങ്കപ്പൂർ ഓപ്പൺ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പി.വി.സിന്ധു
(4) ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന ബഹുമതിയ്ക്ക് 2022 ജൂലെയിൽ അർഹനായ ഇന്ത്യൻ താരം?
- ജസ്പ്രീത് ബുംറ
 • ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 35 റൺസ് നേടിയാണ് ബുംറ ഈ റെക്കോർഡ് സ്വന്തമാക്കിയത്
പ്രശസ്ത വ്യക്തികളുടെ മരണം (OBITURY)
 1. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ (67) വെടിയേറ്റു മരിച്ചു.
 2. പ്രശസ്ത നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് (97) അന്തരിച്ചു.
 3. ഇതിഹാസ ഗസൽ ഗായകൻ ദൂപീന്ദർ സിങ് (82) അന്തരിച്ചു
 4. വേറിട്ട അഭിനയരീതികൊണ്ട് പ്രേക്ഷക പ്രീതി നേടിയ മലയാള നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.
 5. പ്രമുഖ ഗാന്ധിയനും സ്വാതനന്ത്ര്യസമരസേനാനിയുമായ പി.ഗോപിനാഥൻ നായർ (100) അന്തരിച്ചു. 2016-ൽ പത്മശ്രീ പുരസ്കാരം പി.ഗോപിനാഥൻ നായർക്ക് ലഭിച്ചിട്ടുണ്ട്.
 6. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഇ.എൻ.സുധർ (73) അന്തരിച്ചു.
 7. കേരള രഞ്ജിട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ.രാംദാസ് (74) അന്തരിച്ചു
68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം

ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020-ലെ ഇന്ത്യൻ സിനിമയിലെ മികച്ച മികച്ച സിനിമകളെ ആദരിക്കാനാണ് 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തിയത്, പുരസ്കാരം പ്രഖ്യാപിച്ചത് 2022 ജൂലൈ 22 നായിരുന്നു.

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാള സിനിമയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ

 1. മികച്ച സംവിധായകൻ - സച്ചിദാനന്ദൻ കെ.ആർ (സച്ചി) (അയ്യപ്പനും കോശിയും)
 2. മികച്ച നടി - അപർണ ബാലമുരളി (സുരരൈ പോട്ര്)
 3. മികച്ച സഹനടൻ - ബിജുമേനോൻ (അയ്യപ്പനും കോശിയും)
 4. മികച്ച ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
 5. സംഘട്ടന സംവിധാനം - മാഫിയാ ശശി (അയ്യപ്പനും കോശിയും)
 6. പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി (കപ്പേള)
 7. പ്രത്യേക ജൂറി പരാമർശം (സംവിധാനം) - കാവ്യ പ്രകാശ് (വാങ്ക്)
 8. പ്രത്യേക ജൂറി പരാമർശം (അഭിനയം) - സിദ്ധാർഥ് മേനോൻ (ജൂൺ)
 9. മികച്ച തിരക്കഥ - ശാലിനി ഉഷാനായർ, സുധാ കോങ്ങര (സുരരൈ പോട്ര്)

68-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മറ്റ് പ്രധാന പുരസ്കാരങ്ങൾ

 1. മികച്ച ചിത്രം - സുരരൈ പോട്ര് (തമിഴ് ചിത്രം - സംവിധായിക : സുധ കൊങ്ങര)
 2. മികച്ച ജനപ്രിയ ചിത്രം - തൻഹാജി : The Unsung Warrior (ഹിന്ദി ചിത്രം)
 3. മികച്ച നടൻ - സൂര്യ, അജയ്ദേവ്ഗൺ
 4. മികച്ച മലയാള ചിത്രം - തിങ്കളാഴ്ച നിശ്ചയം (സംവിധാനം - സെന്ന ഹെഗ്ഡേ)
 5. മികച്ച കുട്ടികളുടെ ചിത്രം - സുമി (മറാത്തി ചിത്രം - സംവിധാനം : അമോൽ വസന്ത് ഗോലെ)
 6. നവാഗത സംവിധായകനുള്ള മികച്ച ചിത്രം - മണ്ടേല (തമിഴ് ചിത്രം - സംവിധാനം : മഡോൺ അശ്വിൻ)c
വായനക്കാരുടെ ശ്രദ്ധയ്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും