പ്രകാശം
  • പ്രകാശത്തെക്കുറിച്ചുള്ള പഠനമാണ് - ഒപ്റ്റിക്സ്
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
  • പ്രകാശത്തിന്റെ വേഗം - സെക്കന്റിൽ മൂന്നുലക്ഷം കിലോമീറ്റർ (3 x 108 മീറ്റർ/സെക്കന്റ്)
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം - 8 മിനിട്ട് 20 സെക്കന്റ് (500 sec)
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം - ശൂന്യതയിൽ
  • പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം - വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം - വജ്രം
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - ശ്യൂന്യത
  • പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് - ഫോട്ടോൺ
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ്
  • സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ് - അസ്ക്ട്രോണമിക്കൽ യൂണിറ്റ്
  • 1 അസ്ക്ട്രോണമിക്കൽ യൂണിറ്റ് (AU) - 15 കോടി കി.മീ
  • ഗ്യാലക്സസികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ് - 
    പാർസെക് (Parsec)
  • നക്ഷത്രങ്ങളിലേയ്ക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് - പ്രകാശ വർഷം
  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശ വർഷം (Light year)
  • ഒരു പാർ സെക്കന്റ് എന്നത് - 3.26 പ്രകാശ വർഷം
  • ഒരു പ്രകാശ വർഷം എന്നത് ഏകദേശം 9.46 x1012 കി.മീ ആണ്
  • പ്രകാശം അനുപ്രസ്ഥതരംഗവും (Transverse wave) ശബ്ദം അനുദൈർഘ്യതരംഗവും (Longitudinal wave) ആണ്.
വർണങ്ങൾ
  • ദൃശ്യ പ്രകാശത്തിന്റെ ഘടക വർണങ്ങൾ - വയലറ്റ്, ഇൻഡികോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്
  • തരംഗ ദൈർഘ്യം കൂടിയ നിറം - ചുവപ്പ്
  • തരംഗ ദൈർഘ്യം കുറഞ്ഞ നിറം - വയലറ്റ്
  • ആവ്യത്തി കൂടിയ നിറം - വയലറ്റ്
  • ആവൃത്തി കുറഞ്ഞ നിറം - ചുവപ്പ്
  • എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം - വെള്ള
  • എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം - കറുപ്പ്
  • ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം - വയലറ്റ്
  • ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം - ചുവപ്പ്
  • ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം - കറുപ്പ്
  • ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം - വെള്ള
  • ടെലിവിഷനിലെ പ്രാഥമിക വർണങ്ങൾ - പച്ച, നീല, ചുവപ്പ്
  • പെയിന്റിലെ (Pigments) പ്രാഥമിക വർണങ്ങൾ - ചുവപ്പ്, മഞ്ഞ, നീല
  • അച്ചടിയിലെ പ്രാഥമിക വർണങ്ങൾ - സിയാൻ (Cyan), മജന്ത (Magenta), മഞ്ഞ (Yellow), കറുപ്പ് (Black)
  • രണ്ട് പ്രാഥമിക വർണങ്ങൾ ചേരുമ്പോൾ ഒരു ദ്വിതീയ വർണം ഉണ്ടാകുന്നു.
  • പച്ചയും, ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - മഞ്ഞ
  • പച്ചയും, നീലയും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - സിയാൻ
  • നീലയും ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ വർണം - മജന്ത
പ്രധാന കണ്ടെത്തലുകൾ
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജൻ - ലിയോൺ ഫുക്കാൾട്ട്
  • വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ലിയോൺ ഫുക്കാൾട്ട്
  • പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺസ് കണ്ടെത്തിയ ശാസ്ത്രഞ്ജൻ - ഇ.സി.ജി സുദർശൻ
  • പ്രകാശത്തിന്റെ കണികാ സിദ്ധാന്തം കണ്ടെത്തിയത് - ഐസക് ന്യൂട്ടൺ
  • പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം കണ്ടെത്തിയത് - ക്രിസ്ത്യൻ ഹൈജൻസ്
  • ആദ്യമായി പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ - റോമർ
  • പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ - ആൽബർട്ട് എ. മെക്കൻസൺ
  • വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് - ജെയിംസ് ക്ലാർക്ക് മാക്സ് വെൽ
  • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് - മാക്സ് പ്ലാങ്ക്
  • പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ - അഗസ്റ്റിൻ ഫ്രെണൽ
  • പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ - ഹെന്റിച്ച ഹെട്സ്
  • പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത് - തോമസ് യങ്
പ്രകാശ പ്രതിഭാസങ്ങൾ

ഫോട്ടോ ഇലക്ട്രിക് പ്രഭാവം
  • പ്രകാശ രശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്ന് ഇലക്ട്രോൺ ഉൽസർജിക്കുന്ന പ്രതിഭാസമാണ് - ഫോട്ടോ ഇലക്ട്രിക് പ്രഭാവം
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവം കണ്ടെത്തിയ ശാസ്ത്രഞ്ജൻ - ഹെൻറിച്ച് ഹെർട്സ്
  • ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ 1921-ലെ ഭൌതികശാസ്ത്ര നൊബേലിന് അർഹനായി
  • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം - ഫോട്ടോ ഇലക്ട്രിക് പ്രഭാവം
പ്രകീർണനം (Disperson)
  • സമന്വിത വർണങ്ങൾ അതിന്റെ ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമാണ് - പ്രകീർണനം
  • മഴവില്ല് ഉണ്ടാകുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം - പ്രകീർണനം (Disperson)
  • മഴവില്ലുണ്ടാകുന്നതിനുള്ള മറ്റുകാരണങ്ങൾ - അപവർത്തനം, പൂർണ്ണാന്തരിക പ്രതിഫലനം
  • മഴവില്ലിന്റെ ആകൃതി - അർദ്ധവൃത്താകൃതി
    മഴവില്ലിലെ സപ്തവർണങ്ങളിൽ ഏറ്റവും പുറത്തുകാണുന്ന നിറം - ചുവപ്പ്
  • മഴവില്ലിലെ സപ്തവർണങ്ങളിൽ ഏറ്റവും അകത്തുകാണുന്ന നിറം - വയലറ്റ്
  • മഴവില്ലിലെ സപ്തവർണങ്ങളിൽ ഏറ്റവും നടുക്ക് കാണുന്ന നിറം - പച്ച
  • മഴവില്ല് എപ്പോഴും സൂര്യന്റെ എതിർ ദിശയിലാണ് കാണപ്പെടുന്നത്. പ്രഭാതത്തിൽ പടിഞ്ഞാറ് ദിശയിലും, ഉച്ചയ്ക്കുശേഷം കിഴക്കു ഭാഗത്തുമാണ് മഴവില്ല് കാണുന്നത്.
  • മഴവില്ലിൽ വയലറ്റ് കാണുന്ന കോൺ - 40.8 ഡിഗ്രി
    മഴവില്ലിൽ ചുവപ്പ് കാണുന്ന കോൺ - 42.8 ഡിഗ്രി
  • ധവള പ്രകാശത്തെ ഘടകവർണങ്ങളായി വേർതിരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
വിസരണം (Scattering)
  • അന്തരീക്ഷവായുവിലെ പൊടിപടലത്തിൽത്തട്ടി പ്രകാശത്തിനുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് - വിസരണം
  • ആകാശം നീലനിറത്തിൽ കാണുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം - വിസരണം (Scattering)
  • ആകാശത്തിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ - ലോർഡ് റെയ്ലി
  • അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം - കറുപ്പ്
  • ചന്ദ്രനിൽ ആകാശത്തിന്റെ നിറം - കറുപ്പ്
  • ചന്ദ്രനിൽ ആകാശത്തിന്റെ കറുപ്പ് നിറത്തിന് കാരണം - ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തിനാൽ പ്രകാശത്തിന്റെ വിസരണം സാധ്യമാകുന്നില്ല
  • സമുദ്രജലം നീലനിറമുള്ളതായി തോന്നിക്കുന്നതിന് കാരണമായ പ്രതിഭാസം - വിസരണം (Scattering)
  • കടലിന്റെ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ - സി.വി. രാമൻ
പെർസിസ്റ്റൻസ് ഓഫ് വിഷൻ (സമഞ്ജന ക്ഷമത)
  • ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം കണ്ണിൽത്തന്നെ തങ്ങിനിൽക്കുന്ന പ്രതിഭാസമാണ് - പെർസിസ്റ്റൻസ് ഓഫ് വിഷൻ അഥവാ സമഞ്ജനക്ഷമത
  • പെർസിസ്റ്റൻസ് ഓഫ് വിഷനിൽ ദൃശ്യാനുഭൂതി കണ്ണിൽത്തങ്ങി നിൽക്കുന്നത് എത്ര സെക്കന്റ് സമയത്തേക്കാണ് - പതിനാറിലൊരു സെക്കന്റ്
പ്രതിഫലനം (Reflection)
  • മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം - പ്രതിഫലനം
  • ഒരു പ്രതലത്തിൽ പതിക്കുന്ന കിരണം പതനകിരണം (Incident ray)എന്നും പ്രതലത്തിൽ നിന്നും തിരിച്ചു വരുന്ന കിരണം പ്രതിപതന കിരണം (Reflected ray)എന്നും അറിയപ്പെടുന്നു.
പൂർണ ആന്തരിക പ്രതിഫലന
  • വജ്രത്തിന്റെ തിളക്കത്തിനുകാരണമായ പ്രകാശ പ്രതിഭാസമാണ് - പൂർണ ആന്തരിക പ്രതിഫലനം (Total internal reflection)
  • ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം - പൂർണ്ണാന്തരിക പ്രതിഫലനം
  • ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് - നരിന്ദർസിംഗ് കപാനി
  • ശരീരത്തിലെ ആന്തരഭാഗങ്ങൾ കാണാനായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന എൻഡോസ് കോപ്പിയിൽ പ്രവർത്തികമാക്കിയിക്കുന്നത് - പൂർണ്ണ ആന്തരിക പ്രതിഫലനം
അപവർത്തനം (refraction)
  • പ്രകാശം ഒരു മാധ്യമത്തിൽനിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം അറിയപ്പെടുന്നത് - അപവർത്തനം
  • മരുഭൂമികളിൽ അനുഭവപ്പെടുന്ന മരീചിക പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ് - അപവർത്തനം (refraction)
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം - അപവർത്തനം
  • ജലം നിറച്ച ഗ്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നാൻ കാരണം - അപവർത്തനം
    ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുവാൻ കാരണം - അപവർത്തനം
ഡിഫ്രാക്ഷൻ(Diffraction)
  • സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം - ഡിഫ്രാക്ഷൻ.
  • നിഴലുകൾ ക്രമരഹിതമായ കാണപ്പെടുന്ന പ്രതിഭാസം - ഡിഫ്രാക്ഷൻ
  • സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം - ഡിഫ്രാക്ഷൻ
    സി.ഡിയിൽ കാണുന്ന (വർണരാജി) മഴവിൽ നിറങ്ങൾക്ക് കാരണം - ഡിഫ്രാക്ഷൻ
ഇന്റർഫെറൻസ് (Interference)
  • ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് -
    ഇന്റർഫെറൻസ്
  • സോപ്പു കുമിളയിലും, വെള്ളത്തിലുള്ള എണ്ണപാളിയിലും കാണുന്ന മനോഹരവർണ്ണങ്ങൾക്ക് കാരണം - ഇന്റർഫെറൻസ്
ഇൻഫ്രാറെഡ് കിരണങ്ങൾ
  • ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - വില്ല്യം ഹെർഷെൽ
  • സൂര്യപ്രകാശത്തിലെ ‘താപകരണങ്ങൾ’ എന്നറിയപ്പെടുന്നത് - ഇൻഫ്രാറെഡ്
  • വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ - ഇൻഫ്രാറെഡ് കിരണങ്ങൾ
  • വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത് -
  • രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ്
  • ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ്
അൾട്രാവയലറ്റ് കിരണങ്ങൾ
  • സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം - അൾട്രാവയലറ്റ്
  • കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം - അൾട്രാവയലറ്റ്
  • നെയ്യിലെ മായം തിരിച്ചറിയുവാൻ ഉപയോഗിക്കുന്ന കിരണം - അൾട്രാവയലറ്റ്
  • സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ് - ഓസോൺ പാളി
  • ഓസോണിന്റെ നിറം - ഇളം നീല
  • ശസ്ത്രക്രിയാ ഉപകരണങ്ങൾ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം - അൾട്രാവയലറ്റ്
  • ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ - അൾട്രാവയലറ്റ് കിരണങ്ങൾ
  • ശരീരത്തിൽ വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം - അൾട്രാവയലറ്റ്
  • കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - വിക്ടർ ഹെസ്സ്
ലേസർ കിരണങ്ങൾ
  • ലേസർ എന്നത് - ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
  • ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - തിയോഡർ മെയ്മാൻ (1960)
  • ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ - ഗോൾഡൻ ഗ്ലൗഡ് (1957)
  • കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.
  • ഏറ്റവും കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി - ലേസർ
മേസർ കിരണങ്ങൾ
  • മേസർ എന്നത് - മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
  • മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ചാൾസ്, എച്ച്, റ്റൗൺസ്
റഡാർ
  • റഡാർ എന്നാൽ - റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്
  • റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ആൽബർട്ട്, എച്ച്. ടെയ്ലർ, ലിയോ,സി.യങ്