Excretory System in Human Body - Kerala PSC Malayalam Study Materials - All Facts - Rank Making Points
വിസർജ്യ വ്യവസ്ഥ (Excretory System)
  1. പോഷകഘടനകങ്ങുടെ ഉപചയത്തിന്റെ ഫലമായി ശരീരത്തിലുണ്ടാകുന്ന ആവശ്യമില്ലാത്ത പദാർഥങ്ങളെ പുറന്തള്ളാനുള്ള സംവിധാനം ശരീരത്തിൽ ഒരുക്കിയിട്ടുണ്ട്.
  2. ധാന്യകവും കൊഴുപ്പും വിഘടിച്ച് കാർബൺ ഡയോക്സൈഡ്, ജലം, ഊർജം എന്നിവയാകുന്നു.
  3. മാംസ്യത്തിന്റെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടും. തുടർന്നു നടക്കുന്ന രാസപ്രവർത്തനങ്ങൾക്കിടയിൽ അമോണിയ രൂപപ്പെടും. ഇത് ശരീരത്തിന് ഹാനികരമാണ്. അത് രക്തത്തിലൂടെ കരളിലെത്തും. അവിടെവച്ച് കാർബൺ ഡയോക്സൈഡ്, ജലം എന്നിവയുമായി യോജിച്ച് യൂറിയയായിമാറും. ഇതിനെ മൂത്രത്തിലൂടെ പുറന്തള്ളും.
വൃക്കകൾ
  1. വൃക്കകളുടെ ധർമം രക്തത്തെ ശുദ്ധീകരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ്.
  2. ഉദരാശയത്തിന്റെ പിൻഭാഗത്ത് നട്ടെല്ലിനോട് ചേർന്നാണ് വൃക്കകളുടെ സ്ഥാനം.
  3. ഒരു വൃക്കയ്ക്ക് ഏകദേശം 150 ഗ്രാം ഭാരം വരും.
  4. ഒരു മിനിട്ടിൽ വൃക്കയിലൂടെ 1100 മില്ലിലിറ്റർ രക്തം കടന്നുപോകും.
  5. വൃക്കകളുടെ ജീവധർമപരമായ അടിസ്ഥാന ഘടകമാണ് നെഫ്രോണുകൾ, വൃക്കയിലെ സൂക്ഷ്മ അരിപ്പകളാണ് ഇവ.
  6. ഓരോ വൃക്കയിലും 12 ലക്ഷത്തോളം നെഫ്രോണുകളുണ്ട്.
  7. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത് വൃക്കയാണ്.
  8. മൂത്രത്തിന്റെ 95-96 ശതമാനവും ജലമാണ്.
  9. രണ്ടു ശതമാനം യൂറിയയും ബാക്കി ലവണങ്ങളുമാണ്.
  10. വിസർജിക്കുന്ന മൂത്രത്തിന്റെ അളവ് 2.5 ലിറ്ററിൽ കൂടുതലാണെങ്കിൽ ആ അവസ്ഥയെ പോളിയൂറിയ എന്നും 400 മില്ലിലിറ്ററിൽ കുറവാണെങ്കിൽ ഒലിഗൂറിയ എന്നും വിളിക്കപ്പെടുന്നു.
  11. മുതിർന്നവരിൽ ദിവസേന ഒരു ലിറ്റർ മുതൽ രണ്ടു ലിറ്റർ വരെ മൂത്രം ഉൽപാദിപ്പിക്കപ്പെടുന്നു.
  12. മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമായ പദാർഥമാണ് യൂറോക്രോം.
  13. മനുഷ്യമൂത്രത്തിന്റെ സാധാരണ പി.എച്ച്.മൂല്യം 6 ആണ്.
  14. ശരീരത്തിലെ പി.എച്ച് ക്രമീകരിക്കാൻ സഹായിക്കുന്ന അവയവമാണ് വൃക്ക.
  15. മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥയാണ് ഹീമറ്റുറിയ.
  16. വൃക്കകളെക്കുറിച്ചുള്ള പഠനമാണ് നെഫ്രോളജി.
  17. വൃക്കരോഗത്തിന് ചികിത്സിക്കുന്ന ഭിഷഗ്വരനാണ് നെഫ്രോളജിസ്റ്റ്.
  18. റെനിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നത് വൃക്കയാണ്.
  19. അഡ്രിനൽ ഗ്രന്ഥി സ്ഥിതിചെയ്യുന്നത് വൃക്കയുടെ മുകൾ ഭാഗത്താണ്.
  20. ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത് വൃക്കയാണ്.
  21. ആദ്യമായി ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച മനുഷ്യാവയവമാണ് വൃക്ക.
  22. ആദ്യമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ആർ.എച്ച്.ലാലർ ആണ്.
  23. കൂടുതൽ അളവിൽ എഥനോൾ (മദ്യം) കഴിച്ചാൽ കേടുവരുന്ന അവയവം വൃക്കയാണ്.
  24. ഇന്ത്യയിലാദ്യമായി വൃക്ക മാറ്റശസ്ത്രക്രിയ നടത്തിയ ആശുപത്രിയാണ് സി.എം.സി.വെല്ലൂർ.
  25. അണലി വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം വൃക്കയാണ്.
  26. വൃക്കയുടെ ആവരണമാണ് പെരിട്ടോണിയം.
  27. വൃക്കയുടെ പുറമേയുള്ള ഭാഗം കോർട്ടക്സ്.
  28. വൃക്കകളെ ബാധിക്കുന്ന രോഗമാണ് നെഫ്രൈറ്റിസ്.
  29. വൃക്ക നീക്കം ചെയ്യലാണ് നെഫ്രക്ടമി.
  30. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിവ തരികളായി വൃക്കയിലും മൂത്രവാഹിനിയിലും അടിഞ്ഞുകൂടുന്നതാണ് മൂത്രത്തിൽ കല്ല്.
  31. ഇരുവൃക്കകളും പ്രവർത്തനരഹിതമാകുന്ന അവസ്ഥയിൽ സങ്കീർണമായ യന്ത്രസംവിധാനമുപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്.