1. കലാ-സാംസ്‌കാരിക രംഗങ്ങളിൽ മികവ് കാണിക്കുന്ന വ്യക്തികക്ക് കേരള ലളിതകലാ ആക്കാദമി (കേരള സർക്കാർ) നൽകുന്ന പുരസ്കാരമാണ് രാജാ രവിവർമ്മ പുരസ്കാം (രാജാ രവിവർമ്മ അവാർഡ്).
  2. പ്രശസ്ത ഇന്ത്യൻ മലയാള ചിത്രകാരനും കലാകാരനുമായിരുന്ന രാജാ രവി വർമ്മയുടെ പേരിലുള്ള ഈ പുരസ്കാരം കേരളത്തിലെ മികച്ച ചിത്രകാരന്മാരെയും ശിൽപികളെയും ആദരിക്കാനായി എല്ലാവർഷവും കേരള ലളിത കലാ അക്കാദമി പുരസ്കാരം നൽകി വരുന്നു.
  3. ആദ്യ രാജാ രവിവർമ്മ പുരസ്കാരം നൽകിയത് 2001-ലാണ്.
  4. ആദ്യമായി രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് കെ.ജി.സുബ്രഹ്മണ്യനായിരുന്നു.
  5. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രാജാ രവിവർമ്മ പുരസ്കാരം.
  6. 2019-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചത് ബി.ഡി.ദത്തനാണ്.
  1. 2001 - കെ.ജി.സുബ്രഹ്മണ്യൻ
  2. 2002 - എം.വി.ദേവൻ
  3. 2003 - എ.രാമചന്ദ്രൻ
  4. 2004 - കരുവാട്ട് മന വാസുദേവൻ നമ്പൂതിരി
  5. 2005 - കാനായി കുഞ്ഞിരാമൻ
  6. 2006 - വി എസ് വലിയതാൻ
  7. 2007 - എം.എഫ്.ഹുസൈൻ
  8. 2008 - ഗുലാം മുഹമ്മദ് ഷെയ്ഖ്
  9. 2009 - സി.എൻ.കരുണാകരൻ
  10. 2010 - ഗണേഷ് പൈനേ
  11. 2011 - സി.എൽ.പൊറിഞ്ചുകുട്ടി
  12. 2012 - യൂസഫ് അറക്കൽ
  13. 2013 - കെ.വി.ഹരിദാസൻ
  14. 2014 - ബാലൻ നമ്പ്യാർ
  15. 2015 - അക്കിത്തം നാരായണൻ
  16. 2016 - അനില ജേക്കബ്
  17. 2017 - ജി.ഗോപിനാഥ്
  18. 2018 - പാരീസ് വിശ്വനാഥൻ
  19. 2019 - ബി.ഡി.ദത്തൻ