1
മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായത്

ഉത്തരം :: കാസ്ട്രോ സിയോമാര കാസ്ട്രോ

 • ഹോണ്ടുറാസിന്റെ 56-ാമത് പ്രസിഡന്റ് ആയാണ് സിയോമാര കാസ്ട്രോ ചുമതലയേൽക്കുന്നത്
2
കേന്ദ്ര സർവകലാശാലയായ ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയുടെ ചാൻസലായി 2022 ഫെബ്രുവരിയിൽ നിയമിതനായ ആത്മീയ ആചാര്യൻ

ഉത്തരം :: ശ്രീ എം (ശ്രീ മഹേശ്വർനാഥ്)

 • നാഥ് സമ്പ്രദായത്തിൽപ്പെട്ട ഒരു യോഗിയാണ് ശ്രീ എം.
 • 1948 നവംബർ 6-ന് തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ ആണ് പിന്നീട് ശ്രീ എം. (മധുകർനാഥ്) ആയത്.
 • ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് ഗോവിന്ദാണ് ശ്രീ എമ്മിനെ MANUU ന്റെ ചാൻസിറായി നിയമിച്ചത്.
 • മൂന്ന് വർഷത്തേക്കാണ് നിയമനം.
 • ശ്രീ എം. ന് 2022 ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചിട്ടുണ്ട്
3
ആത്മീയാചാര്യൻ ശ്രീ രാമാനുജാചാര്യയുടെ സ്മരണക്കായി 216 അടി ഉയരമുള്ള "സമത്വ" എന്ന ലോഹപ്രതിമ 2022 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്തത് എവിടെയാണ്

ഉത്തരം :: ഹൈദരാബാദിൽ

ലോകത്തിലെ ഏറ്റവും ഉയരമുള്ള ലോഹപ്രതിമകളിലൊന്നാണ് 216 അടി ഉയരമുള്ള ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന "സമത്വ ലോഹ പ്രതിമ'
4
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) പുതിയ ചെയർമാനായി 2022 ഫെബ്രുവരിയിൽ നിയമിതനായത്

ഉത്തരം :: ഡോ. മമിദാല ജഗദേശ് കുമാർ

 • യുജിസി യുടെ ആസ്ഥാനം ന്യൂ ഡൽഹിയിലാണ്.
 • 1953 ഡിസംബർ 28-നാണ് യു.ജി.സി രൂപം കൊണ്ടത്.
 • യുജിസി ആക്ട് നിലിവിൽ വന്നത് 1956 ലാണ്.
5
ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് ചാൻസലറായി 2022 ഫെബ്രുവരിയിൽ നിയമിതയായത്

ഉത്തരം :: ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ്

ജെഎൻയു (JNU) ആസ്ഥാനം ന്യൂ ഡൽഹിലാണ്.
1969 ലാണ് ജെഎൻയു സ്ഥാപിക്കുന്നത്.
ജെഎൻയു വിന്റെ ഇപ്പോഴത്തെ ചാൻസിലർ വി.കെ.സരസ്വത് ആണ്.
6
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) പുതിയ ഡയറക്ടറായി 2022 ഫെബ്രുവരിയിൽ നിയമിതനായത്

ഉത്തരം :: .എം.എസ്.ഉണ്ണികൃഷ്ണൻ

7
ഐഎസ്ആർഒ (ISRO) യുടെ 2022 വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൌത്യം നടന്നത് എന്നാണ്

ഉത്തരം :: 2022 ഫെബ്രുവരി 14

അന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് 2022 ഫെബ്രുവരി 14 ന് മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.
ഭൌമനീരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 04, ഇൻസ്പെയർ സാറ്റ് 1, ഐ എൻ എസ് 2 ടി.ഡി എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
8
ബെയ്ജിങ്ങിൽ നടക്കുന്ന 24-മത് ശൈത്യകാല ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യയിൽ നിന്നുള്ള ഏക അത്ലറ്റ്

ഉത്തരം :: ആരിഫ്ഖാൻ

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ 2022 ഫെബ്രുവരി 4 നാണ് 24-മത് ശൈത്യകാല ഒളിമ്പിക്സിന് തുടക്കമായത്
9
2022-ലെ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീട ജേതാക്കൾ

ഉത്തരം :: ഇന്ത്യ

ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ തോൽപിച്ചത്
അഞ്ചാം തവണയാണ് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് കിരീടം നേടുന്നത്. 2000, 2008, 2012, 2018 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുമ്പ് കിരീടം നേടിയിട്ടുള്ളത്
10
2022-ലെ ഓസ്ട്രേലിയൺ ഓപ്പൺ ടെന്നീസ് പുരുഷ കിരീടം ജേതാവ് ആരാണ്

ഉത്തരം :: റാഫേൽ നദാൽ

21 ഗ്രാൻസ്ലാം കിരീടങ്ങളുമായി പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ കിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന താരമായി റാഫേൽ നദാൽ
2022-ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ കിരീടം ആഷ് ലി ബാർട്ടിക്ക് നേടി. നീണ്ട 44 വർഷങ്ങൾക്കു ശേഷമാണ് ഒരു ഓസ്ട്രേലിയൻ താരം ഓസ്ട്രേലിയൻ ഓപ്പൺ നേടുന്നത്.
ഏഷ്യയിൽ ഗൌതം അദാനി ഒന്നാമത്
 • 8850 കോടി ഡോളറിന്റെ ആസ്തിയുമായി ഗൌതം അദാനി ഏഷ്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി
ഭാരതത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കർ വിടവാങ്ങി
 • 36 ഭാഷകളിലായി മുപ്പത്താറായിരത്തോളം ഗാനങ്ങളുമായി ഏഴു പതിറ്റാണ്ടോളം ഇന്ത്യയുടെ ഹൃദയനാദമായിരുന്ന അനുഗ്രഹീത ഗായിക ലതാ മങ്കേഷ്കർ (92) അന്തരിച്ചു
 • ഭാരത രത്നം, പദ്മവിഭൂഷൺ, പദ്മ ഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജീയൻ ഓഫ് ഓണർ തുടങ്ങീ നിരവധി പുരസ്കാരങ്ങൾ ലതാ മങ്കേഷിന് ലഭിച്ചിട്ടുണ്ട്.
 • മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്
 • 1999 മുതൽ 2005 വരെ രാജ്യസഭാംഗമായി ജോലി നോക്കിയിട്ടുണ്ട്
 • പ്രശസ്ത ഗായിക ആശാ ഭോസ്ലെ സഹോദരിയാണ്.
ചരിത്രപണ്ഡിതൻ ഡോ.എം.ഗംഗാധരൻ (89) അന്തരിച്ചു
 • ചരിത്രപണ്ഡിതൻ, ഗ്രന്ഥകാരൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഡോ.എം.ഗംഗാധരൻ
 • ചരിത്രപണ്ഡിതൻ എം.ജി.എസ്.നാരായണൻ അനന്തരവനാണ്
HIV കണ്ടെത്തിയ ല്യൂക്ക് മൊണ്ടയ്നർ അന്തരിച്ചു
 • ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) കണ്ടെത്തിയ ഫ്രഞ്ച് വൈറോളജിസ്റ്റ് ല്യൂക്ക് മൊണ്ടയ്നർ (89) അന്തരിച്ചു,
 • 1983-ലാണ് മൊണ്ടയ്നറും സഹപ്രവർത്തകനായ ഫ്രാങ്കോയിസ് ബാരെ സിലോസിയും എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി കണ്ടെത്തിയത്
 • ഈ നേട്ടത്തിന് 2008-ലെ വൈദ്യശാസ്ത്ര നോബേൽ പുരസ്കാരം ഇവർക്ക് ലഭിച്ചു
ഇതിഹാസ ത്രോയിങ് താരം പ്രവീൺകുമാർ സോബ്തി അന്തരിച്ചു
 • ഏഷ്യൻ ഗെയിംസിൽ 2 സ്വർണമെഡലുകൾ നേടിയിട്ടുള്ള ഇതിഹാസ ത്രോയിങ് താരം പ്രവീണകുമാർ സോബ്തി (74) അന്തരിച്ചു
 • ദൂരദർശനിൽ സംപ്രേക്ഷണ ചെയ്ത മഹാഭാരതം സീരിയലിൽ ഭീമന്റെ വേഷം ചെയ്തത് സോബ്തിയായിരുന്നു
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും