Result:
1/10
ആഗ്നേയശിലക്ക് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A മാർബിൾ
B ഷെയ്ൽ
C ബസാൾട്ട്
D ലിഗ്നൈറ്റ്
2/10
ഇന്ത്യയുടെ അക്ഷാംശീയ വ്യാപ്തി എത്രയാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 8°4'N to 35°7'N
B 68°7'E to 97°25'E
C 50°8'E to 80°24'E
D 8°4'N to 37°6'N
3/10
താഴെപ്പറയുന്ന വിവിധ ധനകാര്യസ്ഥാപനങ്ങൾ, അവയുടെ ആസ്ഥാനങ്ങൾ എന്നിവയുടെ പട്ടികയിൽ നിന്നും യോജിക്കാത്തത് കണ്ടെത്തുക

(Civil Excise Officer - Plus2 Level Main Exam - 2022)

A ലോകബാങ്ക് - വാഷിംഗ്ടൺ ഡി സി
B ഏഷ്യൻ വികസന ബാങ്ക് - ബെയ്ജിംഗ്
C ഭാരതീയ റിസർവ്വ് ബാങ്ക് - മുംബൈ
D അന്താരാഷ്ട്ര നാണ്യനിധി - വാഷിംഗ്ടൺ ഡി സി
4/10
ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ഥാവനകൾ കണ്ടെത്തുക
  1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു
  2. ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്
  3. ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം
B 1 ഉം 3 ഉം
C 2 ഉം 3 ഉം
D എല്ലാം ശരിയാണ്
5/10
ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക
  1. ലോക വ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്
  2. അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്
  3. ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു
  4. ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 1,2,3
B 1,2,4
C 2,3,4
D എല്ലാം ശരിയാണ്
6/10
താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക

(Civil Excise Officer - Plus2 Level Main Exam - 2022)

A സ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ്
B ഇന്ത്യയിലെ ആസൂത്രണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് പി.സി.മഹലനോബിസ് ആണ്
C ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽനന്ദ
D ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട് തയ്യാറാക്കിയത് പി.സി.മഹലനോബിസ് ആണ്
7/10
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് എന്നാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 1960 കളുടെ മധ്യം മുതൽ 1970 കളുടെ മധ്യം വരെ
B 1970 കളുടെ മധ്യം മുതൽ 1980 കളുടെ മധ്യം വരെ
C 1950 കളുടെ മധ്യം മുതൽ 1960 കളുടെ മധ്യം വരെ
D ഇവയൊന്നുമല്ല
8/10
ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
  1. 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്
  2. ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്
  3. പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം ശരിയാണ്
B 2 ഉം 3 ഉം ശരിയാണ്
C 1 ഉം 3 ഉം ശരിയാണ്
D എല്ലാം ശരിയാണ്
9/10
നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഇനിഷിയേറ്റീവ് (Initiative)
B ജെറിമാൻഡറിംഗ് (Gerrymandering)
C റെഫറൻഡം (Referendum)
D റീ-കോൾ (Re-call)
10/10
ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 320 മുതൽ 329 വരെ
B 343 മുതൽ 350 വരെ
C 360 മുതൽ 368 വരെ
D 330 മുതൽ 342 വരെ