1
കേരളത്തിലെ ഏത് വകുപ്പാണ് "സുരക്ഷാരഥം" എന്ന മൊബൈൽ വാഹനം മുഖേന സ്കൂൾ കുട്ടികൾക്കായി ആരോഗ്യ സുരക്ഷാ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഉത്തരം :: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്

2
കേരള മൃഗസംരക്ഷണ വകുപ്പിന്റെ സമ്പൂർണ്ണ ഡിജിറ്റൽവത്ക്കരണം ലക്ഷ്യംവെച്ച് കൊണ്ട് ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന മൃഗ സംരക്ഷണ പദ്ധതി

ഉത്തരം :: ഇ-സമൃദ്ധ

 • പാൽ ഉൽപ്പാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വർദ്ധിപ്പിക്കുക, കന്നുകാലികളിൽ രോഗ നിർണയം നടത്തുക, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുക, കേരളത്തിലെ തനത് പശുക്കളെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഇ-സമൃദ്ധ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കേരള സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
 • ദ്ധതി നടപ്പിലാക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം 2022 ജനുവരിയിൽ ഒപ്പിട്ടു.
 • പദ്ധതിയുടെ ഭാഗമായി അതിസൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റിഫിക്കേഷൻ ഡിവൈസ് (ആർ.എഫ്.ഐ.ഡി) മൃഗങ്ങുടെ ചെവിക്കു താഴെ ഘടിപ്പിക്കും. ഇപ്രകാരം ടാഗു ചെയ്ത മൃഗങ്ങളുടെ ഉത്പാദനശേഷിയും ആരോഗ്യവും ഉടമസ്ഥരുടെ വിവരങ്ങളും ഉൾപ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് ഇ-സമൃദ്ധ പദ്ധതിയിലൂടെ ലഭ്യമാക്കും.
 • പത്തനംതിട്ടയിലാണ് ഇ-സമൃദ്ധ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പിലാക്കുന്നത്.

കേരള മൃഗസംരക്ഷണം - ക്ഷീരവികസന മന്ത്രി ആരാണ് - ജെ ചിഞ്ചുറാണി

3
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) യുടെ ആദ്യ വനിതാ മേധാവിയായി 2022 ജനുവരിയിൽ നിയമിതയായത്

ഉത്തരം :: അൽക്ക മിത്തൽ

 • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ, വാതക ഉൽപ്പാദകരാണ് ONGC.
 • നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുഭാഷ് കുമാർ 2021 ഡിസംബർ 31 ന് ജോലിയിൽ നിന്നും വിരമിച്ച ഒഴിവിലേക്കാണ് അൽക്ക മിത്തലിനെ നിയമിച്ചിരിക്കുന്നത്.


4
ദക്ഷിണ ധ്രുവത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത സിഖുകാരിയായ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥയുടെ പേര്

ഉത്തരം :: ഹർപ്രീത് ചണ്ടി

 • പോളർ പ്രീത് എന്നു ഹർപ്രീത് ചണ്ടിയ്ക്ക് വിളിപ്പേരുണ്ട്.
5
ഒറ്റത്തുള്ളിച്ചോരയിൽ നിന്ന് അർബുദമടക്കമുള്ള രോഗങ്ങളെ കണ്ടെത്താൻ കഴിയുമെന്ന് തെറ്റദ്ധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച പ്രമുഖ സിലിക്കൻ വാലി സിഇഒ യും ശതകോടീശ്വരിയുമായ വനിത

ഉത്തരം :: എലിസബത്ത് ഹോംസ് (യു.എസ്)

 • യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരിയാണ് എലിസബത്ത് ഹോംസ്
 • ഇവരുടെ വ്യക്തിഗത ആസ്തി 450 കോടി ഡോളർ ആണ്.
6
2022 ജനുവരിയിൽ അന്തരിച്ച പുണെയിലെ 'മായി' (അമ്മ) എന്ന് വിളിപ്പേരുള്ള മഹാരാഷ്ട്രയിലെ സാമൂഹികപ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായിരുന്ന വ്യക്തിത്വം

ഉത്തരം :: സിന്ധുതായ് സപ്കൽ

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും