1
ആയിരം (1000) രൂപ വരെയുള്ള തുണിത്തരങ്ങൾക്കുള്ള നിലവിലെ ജി.എസ്.ടി നിരക്ക് എത്ര ശതമാനമാണ്

ഉത്തരം :: 5%

 • 2022 ജനുവരി 1 മുതൽ ആയിരം രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജി.എസ്.ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനം ആക്കാൻ ജി.എസ്.ടി കൌൺസിൽ 2021 സെപ്റ്റംബറിൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ധനമന്ത്രി നിർമല സീതാരാമന്റെ ആവശ്യത്തെത്തുടർന്ന് ജി.എസ്.ടി കൌൺസിൽ മരവിപ്പിച്ചിരിക്കുന്നത്.
2
ആയിരം (1000) രുപവരെയുള്ള ചെരുപ്പുകൾക്ക് നിലവവിലെ ജി.എസ്.ടി നിരക്ക് എത്ര ശതമാനമാണ്

ഉത്തരം :: 12%

 • 2022 ജനുവരി 1 മുതലാണ് 1000 രൂപവരെയുള്ള ചെരുപ്പുകളുടെ ജി.എസ്.ടി നിരക്ക് 5% നിന്ന് 12% ആക്കി ഉയർത്തിയിരിക്കുന്നത്. 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള ചെരുപ്പുകളുടെ നിലവിലെ ജി.എസ്.ടി നിരക്കും 12 ശതമാനം തന്നെയാണ്.
3
15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ യജ്ഞം ഇന്ത്യയിൽ ആരംഭിച്ചത് എന്നാണ്

ഉത്തരം :: 2022 ജനുവരി 1 മുതൽ

 • 15 മുതൽ 18 വരെയുള്ള പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന യജ്ഞത്തിന് ഇന്ത്യയിൽ 2022 ജനുവരി 1 മുതൽ ആരംഭിച്ചു. ഓൺലൈനായി https:://www.cowin.gov.in എന്ന പോർട്ടൽ വഴി ജനുവരി 1 മുതൽ രജിസ്റ്റർ ചെയ്യാം, രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ജനുവരി 3 മുതൽ വാക്സിൻ നൽകിത്തുടങ്ങും.

4
15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന കോവിഡ് വാക്സിൻ ഏതാണ്

ഉത്തരം :: കോവാക്സിൻ5
'ഗ്രാം ഉജാല യോജന' ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിലാണ് നടപ്പിലാക്കുന്നത്

ഉത്തരം:: കേന്ദ്ര വൈദ്യുതി മന്ത്രാലയം (Ministry of Power)

 • കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ മുൻനിര പോഗ്രാമാണ് ഗ്രാം ഉജാല യോജന (Gram Ujala Yojana).
 • എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (Energy Efficiency Services Ltd) അനുബന്ധ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (CESL) പഴയ ഇൻകാൻഡസന്റ് ബൾബിനു പകരമായി 3 വർഷ ഗ്യാരന്റിയിൽ LED ബൾബുകൾ 10 രൂപ നിരക്കിൽ നൽകുന്നു.
 • അടുത്തിടെ CESL അവരുടെ പ്രാജക്ട് ക്രോർ എന്ന പദ്ധതിയിലൂടെ 50 ലക്ഷം LED ബൾബുകൾ വിതരണം ചെയ്ത് നേട്ടം കൈവരിച്ചിരുന്നു.

എന്താണ് ഗ്രാം ഉജാല യോജന ?

 • കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബോധവൽക്കരണ നടത്താനും വൈദ്യുതി ലാഭിക്കാനുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഗ്രാം ഉജല യോജന (Gram Ujala Yojana).
 • കേന്ദ്ര ഊർജ്ജ മന്ത്രി രാജ് കുമാർ സിംഗ് 2021 മാർച്ചിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
 • പ്രതിവർഷം 2025 ദശലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കുക എന്നതാമ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര ഊർജ്ജ മന്ത്രി - ആർ.കെ.സിംഗ് (രാജ് കുമാർ സിംഗ്)

6
2020-21 വർഷത്തെ ഇന്ത്യയിലെ ജനനസമയത്തെ ലിംഗ അനുപാതം (Sex Ratio at Birth - SRB) എത്രയാണ്

ഉത്തരം :: 937

7
100 ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ വലിയ സംസ്ഥാനം ഏതാണ്?

ഉത്തരം :: തെലങ്കാന

 • തെലങ്കാനയിലെ 2.77 കോടി ജനങ്ങളാണ് ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തത്. ഇത് ദേശീയ ശരാശരിയുടെ 9 ശതമാനമാണ്.
  ദേശീയ ശരാശരിയുടെ 3 ശതമാനം പേർ തെലങ്കാനയിൽ സെക്കന്റ് ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.
8
ചെന്നൈ പുസ്തകമേളയോട് അനുബന്ധിച്ച് ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷൻ ഓഫ് സൌത്ത് ഇന്ത്യ (ബപാസി) നൽകുന്ന കലൈഞ്ജർ പൊർവിഴി സാഹിത്യ പുരസ്കാരത്തിന് അർഹനായ മലയാളി എഴുത്തുകാരൻ

ഉത്തരം :: സക്കറിയ

 • ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. മറ്റു ഭാഷാ വിഭാഗത്തിനാണ് സക്കറിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
 • എഴുത്തുകാരായ മീന കന്തസാമി, സമസ്, ആശൈ തമ്പി, പ്രസന്ന രാമസ്വാമി, എ വെണ്ണില തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായവരാണ്


9
2021 ഡിസംബറിൽ ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികയ്ക്കുന്ന പേസ് ബൌളർ എന്ന നേട്ടം കൈവരിച്ച ഇന്ത്യൻ ക്രിക്കറ്റർ

ഉത്തരം :: മുഹമ്മദ് ഷാമി

 • ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലാണ് മുഹമ്മദ് ഷാമി ഈ നേട്ടം കൈവരിച്ചത്
 • മുഹമ്മദ് ഷാമിയുടെ 55 മത് ടെസ്റ്റിലാണ് അദ്ദേഹം 200 വിക്കറ്റ് തികയ്ക്കുന്നത്
 • ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് മുഹമ്മദ് ഷാമി. കപിൽ ദേവ് (434), ഇഷാന്ത് ശർമ (311), സഹീർ ഖാൻ (311), ജവഗൽ ശ്രീനാഥ് (236) എന്നിവരാണ് മുഹമ്മദ് ഷാമിക്ക് മുൻപിലുള്ളവർ.
10
ഗോവയിലെ പനാജിയിൽ ഏത് ഫുട്ബോൾ ഇതിഹാസത്തിന്റെ പ്രതിമയാണ് അടുത്തിടെ അനാച്ഛാദനം ചെയ്തത്

ഉത്തരം :: ക്രിസ്റ്റിയാനോ റൊണാൾഡോ

 • പോർച്ചുഗീസ് ഫുട്ബോളർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രതിമയാണ് ഗോവയിലെ പനാജിയിടെ അടുത്തിടെ സ്ഥാപിച്ചത്.
 • ആദ്യമായാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പ്രതിമ ഇന്ത്യയിൽ സ്ഥാപിക്കുന്നത്.
 • 410 കിലോഗ്രാം ഭാരമുള്ള പ്രതിമ 12 ലക്ഷം മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും