1
ഇക്കണോമിസ്റ്റ് മാസികയുടെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) സർവേ 2021 പ്രകാരം ലോകത്ത് ഏറ്റവും ജീവിതചെലവേറിയ നഗരം

ഉത്തരം :: ടെൽ അവീവ് (ഇസ്രയേൽ)

  • ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) പുറത്തുവിട്ട 2021-ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും ജീവിതചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഇസ്രയേലിലെ ടെൽ അവീവ് ഒന്നാം സ്ഥാനത്തെത്തി, 2020-ൽ ആഞ്ചാം സ്ഥാനത്തായിരുന്നു ടെൽ അവീവ്.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) സർവേ 2021 പ്രകാരം ജീവിതചെലവേറിയ ലോകത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ പട്ടിക ::

1. ടെൽ അവീവ് (ഇസ്രയേൽ)
2. പാരീസ് (ഫ്രാൻസ്)
2. സിംഗപ്പൂർ **
4. സൂറിച്ച് (സ്വിറ്റസർലൻഡ്)
5. ഹോങ്കോങ്
6. ന്യൂയോർക്ക്
7. ജനീവ
8. കോപ്പൻഹേഗൻ
9. ലൊസാഞ്ചലസ്
10. ഒസാക്ക (ജപ്പാൻ)
** രണ്ടാം സ്ഥാനം പാരീസും സിംഗപ്പൂരും പങ്കിട്ടതിനാൽ മൂന്നാം സ്ഥാനക്കാരില്ല


2020-ലെ ഇന്റലിജൻസ് യൂണിറ്റ് (EIU) സർവേയിൽ ഒന്നാം സ്ഥാനത്ത് പാരീസ്, സൂറിച്ച്, ഹോങ്കോങ് എന്നീ നഗരങ്ങളായിരുന്നു.

2
ഇക്കണോമിസ്റ്റ് മാസികയുടെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) സർവേ 2021 പ്രകാരം ലോകത്ത് ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഇന്ത്യൻ നഗരം

ഉത്തരം :: അഹമ്മദാബാദ്

  • ഗുജറാത്തിലെ അഹമ്മദാബാദ് ആണ് ലോകത്ത് ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ നഗരം.
  • ഇക്കണോമിസ്റ്റ് മാസികയുടെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) സർവേ 2021 പ്രകാരം ലോകത്ത് ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസാണ്, പട്ടികയിൽ രണ്ടാം സ്ഥാനം ലിബിയൻ തലസ്ഥാനമായ ട്രിപ്പാളിയാണ്.
  • പാകിസ്ഥാനിലെ കറാച്ചി പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്.
3
IPL ക്രിക്കറ്റിന്റെ ഇതുവരെയുള്ള സീസണുകളിൽ കൂടുതൽ പ്രതിഫലം നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്

ഉത്തരം :: മഹേന്ദ്ര സിങ് ധോനി

  • 12 കോടി മുടക്കി ചെന്നൈ സൂപ്പർ സൂപ്പർ കിങ് നായകൻ മഹേന്ദ്ര സിങ് ധോനിയെ 2022 സീസണിലേക്ക് നിലനിർത്തിയതോടെയാണ്, ധോണിയുടെ ഇതുവരെയുള്ള പ്രതിഫലത്തുക 164.8 കോടി രൂപയായത്.
  • 2008 മുതൽ 2022 സീസൺ വരെയുള്ള ധോണിയുടെ പ്രതിഫല തുകയാണ് 164.8 കോടി രൂപ.
  • സീസണുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മ (162.6 കോടി) രണ്ടാം സ്ഥാനത്തും, വിരാട് കോഹ്ലി (158.2 കോടി) മൂന്നാം സ്ഥാനത്തുമാണ്.
4
സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു സാമ്പത്തിക സഹായം നൽകാൻ കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി ഏതാണ്

ഉത്തരം :: വിദ്യാകിരണം പദ്ധതി

  • രാജ്യാന്തര അംഗപരിമിതരുടെ ദിനമായി ആചരിക്കുന്ന ദിവസം - ഡിസംബർ 3
5
മികച്ച യുവശാസ്ത്രജ്ഞനുള്ള ഹരിയാനയിലെ കുരുക്ഷേത്ര സർവകലാശാലുയടെ റജീബ് ഗോയൽ ദേശീയ പുരസ്കാരം 2021 ലഭിച്ചത്

ഉത്തരം :: ഡോ. കാന സുരേശൻ

  • കെമിക്കൽ സയൻസിലെ ഗവേഷണ മികവിനാണ് പുരസ്കാരം, 1 ലക്ഷം രൂപയാണ് പുരസ്കാര തുക.
  • തിരുവനന്തപുരെ ഐസറിലെ അധ്യാപകനും, കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്.

6
ശബ്ദത്തെക്കാൾ ആഞ്ചിരട്ടിയിലേറെ വേഗത്തിൽ സഞ്ചരിക്കുന്ന ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലായ സിർകോണിന്റെ അവസാനഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ രാജ്യം ഏതാണ്

ഉത്തരം :: റഷ്യ

7
2021-22 വർഷത്തെ രണ്ടാം സാമ്പത്തിക പാദത്തിൽ (ജൂലൈ - സെപ്റ്റംബർ) രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) എത്ര ശതമാനമാണ്

ഉത്തരം :: 8.4%

8
രാജ്യാന്തര അടിമത്ത നിർമാർജ്ജന ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിവസം

ഉത്തരം :: ഡിസംബർ 2

  • യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി 1986 ഡിസംബർ 2 മുതലാണ് രാജ്യാന്തര അടിമത്ത നിർമാർജ്ജന ദിനം (International Day for the Abolition of Slavery) ആചരിച്ചു തുടങ്ങിയത്
9
ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി(National Pollution Prevention Day) ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസമാണ്

ഉത്തരം :: ഡിസംബർ 2

10
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി (World Computer Literacy Day) 2021-ൽ ആചരിച്ച ദിവസം

ഉത്തരം :: ഡിസംബർ 2

  • ഹരിയാനയിലെ Gurgaon ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പ്യൂട്ടർ കമ്പനിയായ NIIT Limited അതിന്റെ 20-ാം വാർഷികം പ്രമാണിച്ച് 2001 ഡിസംബർ 2-ന് ആചരിച്ച ദിനമാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ഇപ്പോൾ ആചരിച്ചു വരുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും