1
സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആയ ശേഷം മണിക്കൂറുകൾക്കകം രാജി പ്രഖ്യാപിച്ചത് ആരാണ്

ഉത്തരം :: മഗ്ദലൈന ആൻഡേഴ്സൻ

 • സ്വീഡനിൽ സമ്പൂർണ്ണ വോട്ടവകാശത്തിന്റെ ശതാബ്ദി വേളയിലാണ് സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ധനമന്ത്രി മഗ്ദലെന ആൻഡേഴ്സനാണ് സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനുശേഷം അവതരിപ്പിച്ച ധനബിൽ പരാജയപ്പെട്ടതിനെത്തുടർന്നും, നേരത്തെ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതിനെത്തുടർന്നും രാജി വച്ചത്.
2
ആഭ്യന്തരയുദ്ധം രൂക്ഷമായ ഇത്യോപ്യയിൽ യുദ്ധം ചെയ്യാനായി നേരിട്ടിറങ്ങിയ, സമാധാന നൊബേൽ പുരസ്കാര ജോതാവുകൂടിയായ നിലവിലെ പ്രധാനമന്ത്രി ആരാണ്

ഉത്തരം :: അബി അഹമ്മദ് അലി

 • ഇത്യോപ്യൻ സർക്കാരിനെതിരെ പൊരുതി മുന്നേറുന്ന ടിഗ്രയൻ പോരാളികളെ നേരിടാനാണ് പ്രധാനമന്ത്രിയായ അബി അഹമ്മദ് പ്രധാനമന്ത്രി പദം ഉപപ്രധാനമന്ത്രിയ്ക്ക് കൈമാറി യുദ്ധത്തിനിറങ്ങിയത്.
 • 2019-ലെ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചത് അബി അഹമ്മദ് അലിയ്ക്കായിരുന്നു, അയൽ രാജ്യമായ എറിത്രിയയുമായുള്ള അതിർത്തി സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നേട്ടമാണ് പുരസ്കാരത്തിന് അദ്ദേഹത്തിനെ തിരഞ്ഞെടുക്കാൻ കാരണം.
 • എന്നാൽ ഇപ്പോൾ 2021-ൽ ലോകത്ത് ആഭ്യന്തര യുദ്ധത്തിൽ ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട രാജ്യമെന്ന ഖ്യാതി ഇത്യോപ്യയ്ക്കുണ്ട്.
 • ഇത്യോപ്യയുടെ തലസ്ഥാനം - അഡിസ് അബാബ
 • ഇത്യോപ്യയുടെ പ്രസിഡന്റ് - Sahle-Work Zewde
 • ഇത്യോപ്യയുടെ ഉപപ്രധാനമന്ത്രി - ഡെമെക്ക് മെക്കോണൻ
3
സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള രാജ്യാന്തര ദിനമായി ആചരിക്കുന്ന ദിവസം

ഉത്തരം :: നവംബർ 25

 • 2021 ലെ International Day for the Elimination of Violence against Women ന്റെ വാചകം (theme) എന്നത് Orange the World: End Violence against Women Now! എന്നതാണ്.
4
2021 നവംബറിൽ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (ഇന്റർപോൾ) പ്രസിഡന്റായി നിയമിതനായത്

ഉത്തരം :: അഹമ്മദ് നാസർ അൽ റൈസി

5
2021 നവംബറിൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരത്തിന് അർഹനായത്

ഉത്തരം :: കെ.സി.നിജീഷ്

 • ത്യശൂർ പുല്ലഴി സ്വദേശിയായ കെ.സി നിജീഷിന്റെ പോത്തുജീവിതം എന്ന ചിത്രത്തിനാണ് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരം ലഭിച്ചത്.
 • 50000 രൂപയാണ് പുരസ്കാര തുക.

6
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനം

ഉത്തരം :: ഉത്തർപ്രദേശ്

 • ഉത്തർപ്രദേശിലെ എൻസിആർ മേഖലയിലെ ഗൗതം ബുദ്ധ് നഗറിലെ ജെവാർ പട്ടണത്തിന് സമീപം നിർമ്മിക്കുന്ന നോയിഡ ഇന്റർനാഷണൽ എയർപോർട്ട് (എൻഐഎ) നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും.

7
സമ്പൂർണ്ണ കോവിഡ് 19 സെക്കന്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്

ഉത്തരം :: കോങ്ങാട് (പാലക്കാട്)

8
2021 നവംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ 4-മത്തെ സ്കോർപീൻ ക്സാസ് അന്തർവാഹിനി

ഉത്തരം :: INS വേല

 • ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി പ്രോജക്ട് 75-ന്റെ ഭാഗമായി കൽവാരി ശ്രേണിയിൽ നിർമ്മിക്കുന്ന 6 അന്തർവാഹിനികളുടെ ആദ്യ ബാച്ചിലെ നാലാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് വേല (എസ്24) എന്നത്.
 • ഫ്രഞ്ച് നേവൽ ഡിഫൻസ് ആൻഡ് എനർജി ഗ്രൂപ്പായ ഡിസിഎൻഎസ് രൂപകല്പന ചെയ്ത, മുംബൈയിലെ ഇന്ത്യൻ കപ്പൽശാലയായ മസഗോൺ ഡോക്ക് ലിമിറ്റഡിൽ നിർമ്മിച്ച, സ്കോർപീൻ ക്ലാസ് ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനിയാണ് INS വേല.
 • 67.5 മീറ്റർ നീളവും, 12.3 മീറ്റർ ഉയരവും 35 നാവികരെ വഹിക്കാനുള്ള ശേഷിയും INS വേലയ്ക്കുണ്ട്.
 • ടോർപിഡോ, മിസൈൽ അക്രമങ്ങളെ ചെറുക്കാൻ മികച്ച സംവിധാനങ്ങൾ INS വേലയിലുണ്ട്.
 • മലയാളിയായ ക്യാപ്റ്റൻ അനീഷ് മാത്യുവാണ് വേലയുടെ കമാൻഡിങ് ഓഫീസർ.
9
2021 നവംബറിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന വ്യക്തി

ഉത്തരം :: ബിച്ചു തിരുമല

10
നിലവിലെ കേരള സംസ്ഥാന പോലീസ് മേധാവി ആരാണ്

ഉത്തരം :: അനിൽ കാന്ത് ഐ.പി.എസ്

 • 2022 ജനുവരി 31 നാണ് അനിൽകാന്ത് IPS ന്റെ വിരമിക്കൽ തീയതി. എന്നാൽ അദ്ദേഹത്തിന്റെ കാലാവധി 2023 ജൂൺ 30 വരെ നീട്ടിനൽകാൻ കേരള മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
 • 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്.
 • ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവിയാണ് അനിൽകാന്ത് IPS.
വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും