1
പ്രഥമ "ഓഡിറ്റ് ദിവസ്" ആയി 2021-ൽ ആഘോഷിച്ച ദിവസം

ഉത്തരം :: നവംബർ 16

 • കൺട്രോളർ ആൻഡ് ഓഡിറ്റ ജനറൽ ഓഫ് ഇന്ത്യ (CAG) യുടെ ചരിത്രപരമായ ഉത്ഭവവും, കഴിഞ്ഞ കുറെ വർഷങ്ങളായി ഭരണം, സുതാരൃത, ഉത്തരവാദിത്തം എന്നിവയ്ക്ക് അത് നൽകിയ സംഭാവനകളെയും അടയാളപ്പെടുത്തുന്നതിനാണ് 2021 നവംബർ 16-ന് പ്രഥമ ഓഡിറ്റ് ദിനമായി ആഘോഷിച്ചത്.
 • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 പ്രകാരം സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഭരണഘടനാ അതോറിറ്റിയാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ.
 • ഗവൺമെന്റ് ഗണ്യമായി ധനസഹായം നൽകുന്ന സ്വയംഭരണ സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും ഉൾപ്പെടെ, ഇന്ത്യാ ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരുകളുടെയും എല്ലാ രസീതുകളും ചെലവുകളും ഓഡിറ്റ് ചെയ്യുന്നതിന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ട്.
 • സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകളുടെ നിയമപരമായ ഓഡിറ്റർ കൂടിയാണ് സിഎജി, കൂടാതെ ഗവൺമെന്റിന് കുറഞ്ഞത് 51 ശതമാനം ഇക്വിറ്റി ഷെയറുകളോ നിലവിലുള്ള സർക്കാർ കമ്പനികളുടെ അനുബന്ധ കമ്പനികളോ ഉള്ള സർക്കാർ കമ്പനികളുടെ സപ്ലിമെന്ററി ഓഡിറ്റും സിഎജി നടത്തുന്നു.
 • നിലവിലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (CAG of India) ഗിരീഷ് ചന്ദ്ര മുർമു IAS ആണ്, 2020 ആഗസ്റ്റ് 8 നാണ് അദ്ദേഹം സ്ഥാനമേറ്റത്.
 • പ്രസിഡന്റ് ആണ് CAG നിയമിക്കുന്നത്.
 • 6 വർഷമോ അതല്ലെങ്കിൽ 65 വയസ്സുവരെയോ ആണ് CAG യുടെ കാലാവധി.
 • 3.5 ലക്ഷം രൂപയാണ് CAG യുടെ പ്രതിമാസ ശമ്പളം.
2
2021 നവംബർ 16-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പൂർവ്വാഞ്ചൽ എക്സ്പ്രസ്സ് വേ ഏത് സംസ്ഥാനത്താണ്

ഉത്തരം :: ഉത്തർപ്രദേശ്

 • ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൌ ജില്ലയിലെ ചൗദ്‌സാരായി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് ഉത്തർപ്രദേശ്-ബിഹാർ അതിർത്തിയിൽ നിന്ന് 18 കിലോമീറ്റർ കിഴക്കായി ദേശീയ പാത നമ്പർ 31-ൽ ഹൈദാരിയ ഗ്രാമം വരെ നീളുന്ന 341 കിലോമീറ്റർ ദൈർഘ്യമുള്ള പാത 22500 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
 • അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന തരത്തിൽ 3.2 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പാണ് പൂർവ്വാഞ്ചൽ എക്സ്പ്രസ്സ് വേയുടെ ഏറ്റവും വലിയ സവിശേഷത
3
മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്ത് നിന്നാണ്

ഉത്തരം :: റഷ്യ

 • ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400 ട്രയംഫ്, ഇതൊരു ഭൂതല-വ്യോമ മിസൈൽ സംവിധാനമാണ്.
 • ശത്രുവിമാനങ്ങളും ഡ്രോണുകളും കണ്ടെത്തുന്ന റഡാർ, തകർക്കുന്നതിനുള്ള മിസൈൽ ലോഞ്ചറുകൾ ഉൾപ്പെടെ അടങ്ങുന്ന സംവിധാനമാണ് എസ്-400 ട്രയംഫിലുള്ളത്.
 • 400 കിലോമീറ്റർ വരെയാണ് ദൂരപരിധി, ഒരു സമയം 36 ലക്ഷ്യങ്ങളെ വരെ നേരിടും, ശത്രു റോക്കറ്റുകൾ, മിസൈലുകൾ, ക്രൂസ് മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയിൽ നിന്ന് സംരക്ഷണമേകും.
 • 2018-ലാണ് ഇന്ത്യ എസ്-400 ന്റെ അഞ്ച് യൂണിറ്റുകൾ റഷ്യയിൽ നിന്ന വാങ്ങാൻ 550 കോടി ഡോളറിന്റെ കരാർ ഒപ്പിട്ടതും, 80 കോടി ഡോളർ കൈമാറുകയും ചെയ്തത്
 • 2021 നവംബറിൽ എസ്-400 ട്രയംഫിന്റെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ എത്തിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 • മോസ്കോയിലെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ്  എസ്-400 നിർമിക്കുന്നത്
 • ചൈന, തുർക്കി, ബെലാറസ്, അൽജീരിയ തുടങ്ങിയ രാജ്യങ്ങൾ എസ്-400 ഉപയോഗിക്കുന്നുണ്ട്.
 • റഷ്യയുമായി ആയുധം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ "കാറ്റ്സ" പ്രകാരം അമേരിക്ക ഉപരോധം ഏർപ്പെടുത്താറുണ്ട്.
 • എസ്-400 വാങ്ങിയ തുർക്കിക്കെതിരെ യു.എസ് ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
4
യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഗുഡ് വിൽ അംബിസിഡർ ആയി 2021 നവംബറിൽ നിയമിതനായത്

ഉത്തരം :: ഡാനിയേൽ ബ്രൂൽ

 • സ്പാനിഷ് ജർമ്മൻ ആക്ടർ ആണ് ഡാനിയേൽ ബ്രൂൽ
5
2020-ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹരായവർ

ഉത്തരം :: അമ്മന്നൂർ പരമേശ്വരൻ ചാക്യാറും, ചേർത്തല തങ്കപ്പ പണിക്കറും

6
മലയാള കവയിത്രിയും ആക്ടിവിസ്റ്റുമായിരുന്ന സുഗതകുമാരിയുടെ ഓർമ്മയ്ക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന ശലഭോദ്യാനത്തിന്റെ പേരെന്താണ്

ഉത്തരം :: സുഗതം

7
സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ എയർ ക്വാളിറ്റ് ടെക്നോളജി കമ്പനിയായ IQ Air പുറത്തുവിട്ട റിപ്പോർട്ടിൽ ലോകത്ത് ഏറ്റവും വായു മലിനമായ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്

ഉത്തരം :: ഡൽഹി

 • ഡൽഹിയെക്കൂടാതെ ഇന്ത്യയിൽ നിന്നുള്ള കൊൽക്കട്ടയും, മുംബൈയും പട്ടികയുടെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്, യഥാക്രമം 4, 6 സ്ഥാനങ്ങളിലാണ് കൊൽക്കട്ടയും, മുംബൈയും.

മോശം വായു ഗുണവിലവാര സൂചികയിൽ ഉൾപ്പെട്ട ലോകത്തിലെ 10 നഗരങ്ങൾ താഴെപ്പറയുന്ന ആണ്.

1. ഡൽഹി, ഇന്ത്യ - AQI 556
2. ലാഹോർ, പാകിസ്ഥാൻ - AQI 354
3. സോഫിയ, ബൾഗേറിയ - AQI 178
4. കൊൽക്കത്ത, ഇന്ത്യ - AQI 177
5. സാഗ്രെബാ, ക്രൊയേഷ്യ - AQI 173
6. മുബൈ, ഇന്ത്യ - AQI 169
7. ബെൽഗ്രേഡ്, സെർബിയ - AQI 165
8. ചെങ്ഡു, ചൈന - AQI 165
9. സ്കോപ്ജെ, നോർത്ത് മാസിഡോണിയ - AQI 164
10. ക്രാക്കോവ്, പോളണ്ട് - AQI 160

8
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (NCA-National Cricket Academy) യുടെ നിലവിലെ ഡയറക്ടർ

ഉത്തരം :: വി.വി.എസ്.ലക്ഷ്മൺ

 • നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ആസ്ഥാനം ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
 • 2000-ൽ BCCI (Board of Control for Cricket in India) ആണ് NCA സ്ഥാപിക്കുന്നത്.
 • 2019-2021 വരെ രാഹുൽ ദ്രാവിഡ് ആയിരുന്നു NCA യുടെ ഡയറക്ടർ, ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സീനിയർ കോച്ചായി സ്ഥാനമേറ്റതോടെയാണ്, വി.വി.എസ്. ലക്ഷ്മൺ NCA യുടെ ഡയറക്ടറായി BCCI നിയമിച്ചത്.
9
2021-ലെ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന സമ്മാനം പങ്കിട്ട ഇന്ത്യൻ സഹോദരങ്ങൾ ആരെല്ലാമാണ്

ഉത്തരം :: വിഹാൻ(17), നവ് അഗർവാൾ(14)

 • ഡൽഹി സ്വദേശികളായ സഹോദരങ്ങൾ വിഹാനും, നവ് അഗർവാളുമാണ് 17-മത് കിഡ്സ് റൈറ്റ്സ് ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് 2021 നവംബറിൽ സ്വന്തമാക്കിയത്.
 • ഗാർഹി മാലിന്യങ്ങൾ പുനരുപയോഗം ചെയ്ത് സ്വന്തം നഗരമായ ഡൽഹിയിലെ മലിനീകരണം കൈകാര്യം ചെയ്തതിനാണ് ഇവരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
 • നെതർലാൻഡ്സിലെ ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
 • 1 ലക്ഷം യൂറോയാണ് സമ്മാനത്തുക.
 • ആയിരക്കണക്കിന് വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും, ഓഫീസുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനും, അവ വേർതിരിച്ചെടുക്കുന്നതിനും വേണ്ടി വൺ സ്റ്റൈപ്പ് ഗ്രീനർ എന്ന സംരംഭവും വിഹാനും നവും വികസിപ്പിച്ചിട്ടുണ്ട്.
10
2021-ലെ ഫോർമുല വൻ (F1) സാവോ പോളോ ഗ്രാൻഡ് പ്രിക്സ് വിജയിയായത്

ഉത്തരം :: ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ് - ഗ്രേറ്റ് ബ്രിട്ടൺ)

 • മുൻപ് ബ്രിസീലിയൻ ഗ്രാൻഡ് പ്രിക്സ് എന്നറിയപ്പെട്ട സാവോ പോളോ ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ കാറോട്ടമത്സരത്തിന്റെ 2021-ലെ പതിപ്പിൽ ഗ്രേറ്റ് ബ്രിട്ടൺ താരം ലൂയിസ് ഹാമിൽട്ടൺ (മെഴ്സിഡസ്) ഒന്നാമതെത്തി.
 • നെതർലൻഡ്സ് താരം മാക്സ് വെർസ്റ്റാപ്പൻ (റെഡ് ബുൾ) രണ്ടാമതായും, ഫിൻലൻഡ് താരം വാൾട്ടേരി ബോട്ടാണ് (മെഴ്സിഡസ്) മുന്നാമതായും ഫിനിഷ് ചെയ്തു.

വായനക്കാരുടെ ശ്രദ്ധയ്ക്ക്
 • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
 • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും